പാലാ: മാർ സ്ലീവാ മെഡിസിറ്റിയിൽ ആയുഷ് വകുപ്പിനു കീഴിലുള്ള ആയുർവേദ ചികിത്സ വിഭാഗത്തിൽ പഞ്ചകർമ്മ ചികിത്സയ്ക്ക് വിപുലമായ സംവിധാനങ്ങൾ ക്രമീകരിച്ചു. കൺസൾട്ടന്റ് ഡോ.പൂജ.ടി.അമലിന്റെ നേതൃത്വത്തിൽ ഡോ.അനീഷ് കുര്യാസ്, ഡോ.അനു ഇട്ടി, ഡോ.മേഘ.എസ് എന്നിവരുടെ സേവനം ലഭ്യമാണ്. ആയുർവേദ രംഗത്തെ പരിചയസമ്പന്നരായ സർട്ടിഫൈഡ് തെറാപ്പിസ്റ്റുകളും കൂടി ഉൾപ്പെടുന്നതാണ് മാർ സ്ലീവാ മെഡിസിറ്റിയിലെ ആയുർവേദ വിഭാഗം. വിവിധ സംസ്ഥാനങ്ങളിൽ നിന്നും വിദേശരാജ്യങ്ങളിൽ നിന്നും ആയുർവേദ ചികിത്സയ്ക്കായി രോഗികൾ എത്തിച്ചേരുന്നുണ്ട്. സൗജന്യ കൺസൾട്ടേഷൻ തുകയിൽ ആയുഷ് വിഭാഗത്തിൽ ചികിത്സ തേടാൻ അവസരം ക്രമീകരിച്ചിട്ടുണ്ടെന്നു ആശുപത്രി മാനേജിംഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ, ആയുഷ് വിഭാഗം ഡയറക്ടർ റവ.ഫാ.മാത്യു ചേന്നാട്ട് എന്നിവർ അറിയിച്ചു.
ഉന്നത നിലവാരമുള്ള ഉപകരണങ്ങളോട് കൂടിയ പഞ്ചകർമ്മ തീയറ്ററുകൾ, മികച്ച ഔഷധങ്ങൾ എന്നിവ ഉൾപ്പെടെ സമ്പൂർണ ആയുർവേദ ചികിത്സ ആശുപത്രിയിൽ ലഭ്യമാണ്. മികച്ച സൗകര്യങ്ങളുള്ള മുറികളും, ഉചിതമായ മരുന്നുകളോട് കൂടിയ ആയുർവേദ അടുക്കളയും ആയുർവേദ വിഭാഗത്തിനായി ക്രമീകരിച്ചിട്ടുണ്ട്. നാഡി, അസ്ഥി, പേശികൾ,സന്ധി എന്നിവയുടെ ചികിത്സ, ഗൈനക്കോളജിക്കൽ, പീഡിയാട്രിക്സ്, പ്രസവാനന്തര പരിചരണം, അലർജി, ജീവിതശൈലി രോഗങ്ങൾ, മുടി, ചർമ്മ സംബന്ധമായ പ്രശ്നങ്ങൾ തുടങ്ങിയ എല്ലാ ആരോഗ്യ പ്രശ്നങ്ങൾക്കും, ശരീരത്തിലെ വിഷാംശം ഇല്ലാതാക്കുന്നതിനും ചികിത്സകൾ ലഭ്യമാണ്. കർക്കടകമാസ ചികിത്സകൾ, സമഗ്ര ആരോഗ്യപരിചരണത്തിനുള്ള ചികിത്സ എന്നിവയ്ക്കും സൗകര്യമുണ്ട്.
ആധുനിക ചികിത്സകൾക്കു പുറമെ മാർ സ്ലീവാ മെഡിസിറ്റിയിൽ ആയുഷ് വകുപ്പിനു കീഴിൽ ആയുർവേദം, നാച്ചുറോപ്പതി, ഹോമിയോപ്പതി, സിദ്ധ എന്നീ വിഭാഗങ്ങളും പ്രവർത്തിച്ചു വരുന്നു. ആശുപത്രിയുടെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി ആയുഷ് വകുപ്പിന് കീഴിലുള്ള എല്ലാ വിഭാഗങ്ങളിലും ഡോക്ടർമാരെ കാണുന്നതിനായി കൺസൾട്ടേഷൻ തുക സൗജന്യമാക്കിയിട്ടുണ്ട്.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
എച്ച്എസ്ഇയുമായുള്ള സ്റ്റാഫിംഗ് കരാറിനെച്ചൊല്ലിയുള്ള തർക്കം ലേബർ കോടതിയിലേക്ക് റഫർ ചെയ്യണമെന്ന് ഹെൽത്ത് കെയർ യൂണിയനുകൾ ആവശ്യപ്പെട്ടു. ഈ വിഷയം പരിഹരിക്കുന്നതിനായി…
ഇരുപത്തിയേഴു വർഷങ്ങൾക്കു മുമ്പ് പ്രദർശനത്തിനെത്തി മികച്ച വിജയം നേടിയ സമ്മർ ഇൻ ബെത് ലഹേം എന്ന ചിത്രത്തിൻ്റെ മധുരതരമായ ഓർമ്മകൾ…
ഈ വാരാന്ത്യത്തിൽ നിരവധി കൗണ്ടികളിൽ കനത്ത മഴയും കാറ്റും ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്.ശനിയാഴ്ച രാത്രി 9 മണി മുതൽ ഞായറാഴ്ച രാത്രി…
വൺ ഇലവൻ സ്റ്റുഡിയോസ്, പൈ ബ്രദേഴ്സ് എന്നീ ബാനറിൽ മഹേഷ് കേശവ്, സജി എസ് മംഗലത്ത് എന്നിവർ സംവിധാനം…
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഫുൾ …പായ്ക്കപ്പായി.ഓൾഗാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസി റെജി നിർമ്മിക്കുന്ന…
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ (സിഎസ്ഒ) പുതിയ കണക്കുകൾ പ്രകാരം, സെപ്റ്റംബർ വരെയുള്ള കാലയളവിൽ അയർലണ്ടിലെ വീടുകളുടെ വില 7.6 ശതമാനം…