ഫേസ്ബുക്കിലും ഇൻസ്റാഗ്രാമിലും പണം നൽകി വെരിഫൈഡ് വാങ്ങുന്നതിനുള്ള സംവിധാനം ടിക്ക് അവതരിപ്പിച്ച് മാതൃ കമ്പനിയായ മെറ്റ്. മെറ്റ പ്ലാറ്റ്ഫോംസിന്റെ സിഇഒയും ചെയർമാനുമായ മാർക്ക് സക്കർബർഗ് ഫേസ്ബുക്കിലൂടെയാണ് ഈ കാര്യം പ്രഖ്യാപിച്ചത്. പ്രമുഖ ബിസിനസ്സുകാരനായ എലോൺ മസ്ക് അടുത്തിടെ ട്വിറ്ററിന്റെ സിഇഒ ആയി സ്ഥാനമേറ്റെടുത്തയോടെ സമാനമായ നീക്കം നടത്തിയിരുന്നു. ഈ പാത പിന്തുടരുകയാണ് നിലവിൽ മെറ്റ. ഈ ആഴ്ച ഓസ്ട്രേലിയയിലും ന്യൂസിലാണ്ടിലും മെറ്റ പരീക്ഷണാടിസ്ഥാനത്തിൽ ഈ സംവിധാനം കൊണ്ടുവരുമെന്നും സാമൂഹിക മാധ്യമത്തിലെ പോസ്റ്റിലൂടെ മാർക്ക് സക്കർബർഗ് അറിയിച്ചു.
ഒരു സർക്കാർ അംഗീകൃത ഐഡി കാർഡ് കൈവശമുള്ളവർക്ക് മെറ്റയുടെ വെരിഫിക്കേഷന് അപേക്ഷിക്കാൻ സാധിക്കും. ഈ സംവിധാനത്തിന്റെ സഹായത്തോടെ വ്യാജ ഐഡികളിൽ നിന്ന് ആൾമാറാട്ടം അടക്കമുള്ള ഭീക്ഷണികൾ ഇല്ലാതാക്കാം എന്ന് സക്കർബർഗ് വ്യക്തമാക്കി. കൂടാതെ, ഫേസ്ബുക്കിന്റെ സേവനങ്ങളിൽ കൂടുതൽ സുരക്ഷ വർധിപ്പിക്കുന്നതിനും ഈ ഈ ഫീച്ചർ സഹായിക്കും. ഈ സംവിധാനത്തിന് വെബിൽ പ്രതിമാസം $11.99 (992.36 ഇന്ത്യൻ രൂപ) യും ഐഒഎസിൽ $14.99 (1,240.65 ഇന്ത്യൻ രൂപ)യും ആയിരിക്കുമെന്ന് പോസ്റ്റിൽ മെറ്റ സിഇഒ വ്യക്തമാക്കി.
കഴിഞ്ഞ വർഷമാണ് ട്വിറ്ററിന്റെ സാരഥ്യം ഏറ്റെടുത്ത എലോൺ മസ്ക് പെയ്ഡ് വെരിഫിക്കേഷൻ ആരംഭിക്കാനുള്ള നീക്കം നടത്തുന്നത്. ധാരാളം പ്രതിഷേധങ്ങൾ ഉണ്ടായെങ്കിലും തന്റെ തീരുമാനത്തിൽ തന്നെ ഉറച്ചു നിൽക്കാനാണ് എലോൺ മസ്ക് ശ്രമിച്ചത്. ഈ പാത പിന്തുടർന്നാണ് ആഗോള ഭീമന്മാരായ മെറ്റ പെയ്ഡ് ബ്ലൂ ടിക്ക് കൊണ്ട് വരുവാൻ ശ്രമിക്കുന്നത്.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/De2emmwfTnFCeEkD6XWBtJ
കുവൈത്ത്: അമേരിക്ക-ഇറാൻ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ കുവൈത്ത് തീരത്ത് നങ്കൂരമിട്ടിരുന്ന ഓയിൽ ടാങ്കറിന് നേരെ ആക്രമണം നടന്നതായി റിപ്പോർട്ടുകൾ. കുവൈത്ത്…
ശ്രീലങ്കയുടെ തെക്കൻ തീരത്ത്, ഇറാനിയൻ യുദ്ധക്കപ്പലിനെ യുഎസ് അന്തർവാഹിനി തകർത്തതായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് അറിയിച്ചു. കിഴക്കൻ…
മിഡിൽ ഈസ്റ്റിലേക്കുള്ള വിമാന സർവീസുകൾ വ്യാപകമായി റദ്ദാക്കിയതിനെത്തുടർന്ന് അവിടെ കുടുങ്ങിക്കിടക്കുന്ന ഐറിഷ് പൗരന്മാരെ നാട്ടിലേക്ക് കൊണ്ടുവരാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. അഞ്ച്…
വാഷിംഗ്ടൺ ഡി.സി: അമേരിക്കയിലെ ദേശീയ വായനാ മാസത്തിന്റെ(മാർച്ച്) തുടക്കത്തോടനുബന്ധിച്ച് ചിൽഡ്രൻസ് നാഷണൽ ഹോസ്പിറ്റലിലെ കുട്ടികൾക്കൊപ്പം സമയം ചെലവഴിച്ച് സെക്കൻഡ് ലേഡി…
ഓസ്റ്റിൻ, ടെക്സസ്: വരാനിരിക്കുന്ന ടെക്സസ് ഗവർണർ തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിയായി നിലവിലെ ഗവർണർ ഗ്രിഗ് ആബട്ടും, ഡെമോക്രാറ്റിക് പാർട്ടി…
ഇറാൻ ഇറാനിലെ ജനങ്ങളെ അടിച്ചമർത്തുന്ന ഭരണകൂടത്തിൽ നിന്നുള്ള മോചനവും ആണവായുധ ഭീഷണികൾക്ക് അന്ത്യവും കുറിക്കുന്ന നിർണ്ണായകമായ സൈനിക നീക്കങ്ങൾ നടന്നതായി…