പൊന്നാനി: ഓരോ 500 മീറ്ററിലും പാലം നിര്‍മിക്കുമെന്നും കെ റെയില്‍ പദ്ധതി കേരളത്തെ വിഭജിക്കില്ലെന്നുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ അവകാശവാദം തള്ളി മെട്രോമാന്‍ ഇ.ശ്രീധരന്‍. മനുഷ്യരും മൃഗങ്ങളും കുറുകെ കടക്കാത്ത തരത്തില്‍ സില്‍വര്‍ ലൈന്‍ കടന്നുപോകുന്ന വഴികളിലെല്ലാം ട്രാക്കിന്റെ ഇരുവശങ്ങളിലും ഭിത്തി നിര്‍മിക്കേണ്ടി വരുമെന്നും ഇ ശ്രീധരന്‍ വ്യക്തമാക്കി.
ഇത്തരത്തില്‍ 393 കിലോമീറ്റര്‍ ഭാഗത്ത് ഭിത്തി കെട്ടുന്നത് കടുത്ത പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. വെള്ളം ഒഴുകിപ്പോകുന്ന സ്വാഭാവിക മാര്‍ഗങ്ങള്‍ ഇല്ലാതാകും. പെട്ടെന്ന് വെള്ളപ്പൊക്കമുണ്ടാകുന്ന കുട്ടനാടിന്റെ അവസ്ഥയാകും 393 കിലോമീറ്ററിലും ആവര്‍ത്തിക്കുക. ഭിത്തികള്‍ക്ക് പകരം വേലികള്‍ നിര്‍മിക്കുക എന്നതും അപര്യാപ്തമാണ്. ഈ 393 കിലോമീറ്ററിലും 800 റെയില്‍വേ റോഡ് ഓവര്‍ ബ്രിഡ്‌ജോ റെയില്‍വേ റോഡ് അണ്ടര്‍ ബ്രിഡ്‌ജോ നിര്‍മിക്കേണ്ടി വരും. ഓരോന്നിനും കുറഞ്ഞത് 20 കോടി രൂപയെങ്കിലും ചിലവ് വരും. അതായത് ആകെ ചിലവ് 1600 കോടി രൂപയാകും. ഇപ്പോഴത്തെ എസ്റ്റിമേറ്റില്‍ ആ ചിലവ് ഉള്‍പ്പെടുത്തിയിട്ടില്ല. ഇതിന്റെ നിര്‍മാണത്തിനായി കൂടുതല്‍ സ്ഥലം ഏറ്റെടുക്കേണ്ടി വരും എന്നതും പരാമര്‍ശിച്ചിട്ടില്ല. ചിലവ് കുറച്ചുകാട്ടിയും വസ്തുതകള്‍ മറച്ചുവെച്ചും ജനങ്ങളെ എന്തിനാണ് സര്‍ക്കാര്‍ കബളിപ്പിക്കുന്നതെന്നും ഇ ശ്രീധരന്‍ ചോദ്യമുന്നയിച്ചു.
ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ട കാവൻ മലയാളി അഡ്വ: സജി സുരേന്ദ്രന്റെ പൊതുദർശനം ജനുവരി 17, ശനിയാഴ്ച നടക്കും. Mathews Funeral…
ഡബ്ലിനിലെ നോർത്ത്‌സൈഡ് ഹോം കെയർ സർവീസസിൽ ജോലി ചെയ്യുന്ന ഏകദേശം 50 ഹെൽത്ത് കെയർ അസിസ്റ്റന്റുമാർ ശമ്പളത്തെച്ചൊല്ലിയുള്ള തർക്കത്തിൽ അനിശ്ചിതകാല…
ന്യൂയോർക്: 2026-ൽ വടക്കേ അമേരിക്കയിൽ (അമേരിക്ക, കാനഡ, മെക്സിക്കോ) നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പിന്റെ ടിക്കറ്റുകൾക്കായി ഫുട്ബോൾ ആരാധകരുടെ വൻ തിരക്ക്.…
ഇല്ലിനോയ്: ഇല്ലിനോയിസ് സുപ്രീംകോടതിയിലെ ആദ്യ ഇന്ത്യൻ അമേരിക്കൻ ജസ്റ്റിസായി സഞ്ജയ്.ടി.ടെയിലർ ജനുവരി 30-ന് ചുമതലയേൽക്കും. ഈ പദവിയിലെത്തുന്ന ആദ്യ ഏഷ്യൻ…
ഫ്ലോറിഡ: കൗണ്ടിയിൽ മണൽക്കുഴി കുഴിക്കുന്നതിനിടെ മൺകൂന ഇടിഞ്ഞുവീണ് രണ്ട് ആൺകുട്ടികൾ ശ്വാസംമുട്ടി മരിസിട്രഫ്ലോറിഡയിലെസ്ച്ചു. ഇൻവർനെസ് മിഡിൽ സ്കൂളിലെ വിദ്യാർത്ഥികളായ ജോർജ്ജ്…
വാഷിംഗ്‌ടൺ ഡി സി : അമേരിക്കയിൽ 'റിയൽ ഐഡി' (REAL ID) അല്ലെങ്കിൽ പാസ്‌പോർട്ട് പോലുള്ള അംഗീകൃത തിരിച്ചറിയൽ…