ന്യൂഡല്ഹി: കൊറോണ വൈറസിന്റെ പുതിയ വകഭേദമായ സി.1.2 അതിവേഗത്തില് പകരുന്നതാണെന്നും വാക്സീനുകളാൽ ചെറുക്കാൻ കഴിയാത്തതാണെന്നും കണ്ടെത്തല്. ദക്ഷിണാഫ്രിക്കയിലും ഇംഗ്ലണ്ട്, ഓസ്ട്രേലിയ തുടങ്ങിയ പല രാജ്യങ്ങളിലും പുതിയ വകഭേദം കണ്ടെത്തിയിട്ടുണ്ട്. വാക്സീന്റെ സംരക്ഷണം പുതിയ വകഭേദത്തില് ലഭിക്കില്ലെന്നും നാഷണല് ഇന്സ്റ്റിറ്റ്യൂട്ട് ഫോര് കമ്യൂണിക്കബിള് ഡിസീസസ് (എന്ഐസിഡി) നടത്തിയ പഠനത്തില് പറയുന്നു.
ഈ വര്ഷം മെയിലാണ് ദക്ഷിണാഫ്രിക്കയില് ആദ്യമായി സി.1.2 വകഭേദം കണ്ടെത്തിയത്. ചൈന, ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ, മൗറീഷ്യസ്, ഇംഗ്ലണ്ട്, ന്യൂസിലന്ഡ്, പോര്ച്ചുഗല്, സ്വിറ്റ്സര്ലന്ഡ് എന്നിവിടങ്ങളില് ഓഗസ്റ്റ് 13 വരെ ഈ വകഭേദം കണ്ടെത്തിയിട്ടുണ്ട്. ലോകമെമ്പാടും ഇതുവരെ കണ്ടെത്തിയ മറ്റ് വേരിയന്റുകളേക്കാള് പുതിയ വേരിയന്റിന് കൂടുതല് മ്യൂട്ടേഷനുകള് ഉണ്ടെന്ന് ഗവേഷകര് പറയുന്നു.
പുതിയ വകഭേദത്തിന് മ്യൂട്ടേഷന് നിരക്ക് 41.9 ആണ്. പ്രതിരോധ സംവിധാനത്തെ മറികടക്കാന് ശേഷിയുള്ള പരിവര്ത്തനങ്ങളാണ് വൈറസിന്റെ സ്പൈക് മേഖലയില് കണ്ടെത്തിയിരിക്കുന്നത്.
അമിതമായ ഓൺലൈൻ ഉപയോഗത്തിൽ നിന്ന് മാറിനിൽക്കാനും കുടുംബാംഗങ്ങൾക്കൊപ്പം കൂടുതൽ സമയം ചെലവഴിക്കാനും ലക്ഷ്യമിട്ട് അയർലൻഡിൽ 24 മണിക്കൂർ നീളുന്ന ‘CyberBreak…
മുക്കൂട്ടുതറ: മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയയുടെ പിതാവ് എരുമേലി ഇടകടത്തി കരിയിലക്കുളം വീട്ടിൽ കെ.ടി. സ്കറിയ (91)…
അയർലൻഡിലെ വൈദ്യുതി–ഗ്യാസ് വിതരണ കമ്പനിയായ Yuno Energy ഈ ശൈത്യകാലത്ത് നിരക്കുകൾ വർധിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ചു. കമ്പനിയുടെ ഏകദേശം ഒരു ലക്ഷം…
അയർലണ്ടിൽ ജോലി ലഭിക്കുമെന്ന വാഗ്ദാനം നൽകി വിദ്യാർഥികളിൽനിന്ന് പണം വാങ്ങി വഞ്ചിച്ചതായി മലയാളിക്കെതിരെ ആരോപണം. Portmarnock താമസിക്കുന്ന ഷിൽജി സിറിയക്…
അയർലണ്ടിൽ കാൻസർ അതിജീവിച്ചവർക്ക് വീടുവാങ്ങുന്നതിനും മോർട്ട്ഗേജ് ഇൻഷുറൻസ് ലഭിക്കുന്നതിനുമുള്ള തടസ്സങ്ങൾ കുറയ്ക്കുന്ന പുതിയ നിയമം 2026 ഒക്ടോബർ 15 മുതൽ…
ക്രിപ്റ്റോകറൻസി പ്രചാരണ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു; പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് അയർലണ്ടിലെ ദേശീയ പൊലീസ് സേനയായ An Garda Síochána-യുടെ ഔദ്യോഗിക സോഷ്യൽ…