Global News

കേരളത്തിൽ 29 പേര്‍ക്ക് കൂടി ഒമിക്രോണ്‍

തിരുവനന്തപുരം: സംസ്ഥാനത്ത് 29 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം 10, ആലപ്പുഴ 7, തൃശൂര്‍ 6, മലപ്പുറം 6 എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതില്‍ 25 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും രണ്ട് പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നതാണ്. രണ്ടു പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ ഒമിക്രോണ്‍ ബാധിച്ചത്. ആലപ്പുഴയിലെ രണ്ടു പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ ഒമിക്രോണ്‍ ബാധിച്ചത്.

തിരുവനന്തപുരത്ത് 9 പേര്‍ യു.എ.ഇയില്‍ നിന്നും ഒരാള്‍ ഖത്തറില്‍ നിന്നും വന്നതാണ്. ആലപ്പുഴയില്‍ 3 പേര്‍ യു.എ.ഇയില്‍ നിന്നും 2 പേര്‍ യു.കെയില്‍ നിന്നും വന്നവരാണ്. തൃശൂരില്‍ 3 പേര്‍ കാനഡയില്‍ നിന്നും, 2 പേര്‍ യു.എ.ഇയില്‍ നിന്നും ഒരാള്‍ ഈസ്റ്റ് ആഫ്രിക്കയില്‍ നിന്നും വന്നവരാണ്. മലപ്പുറത്ത് 6 പേര്‍ യു.എ.ഇയില്‍ നിന്ന് വന്നതാണ്.

ഇതോടെ സംസ്ഥാനത്ത് ആകെ 181 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്ന് ആകെ 52 പേരും ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്ന് 109 പേരും ഉള്‍പ്പെടെയാണിത്. 20 പേര്‍ക്കാണ് ആകെ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഒമിക്രോണ്‍ ബാധിച്ച് ചികിത്സയിലായിരുന്ന 42 പേരെ ഇതുവരെ ഡിസ്ചാര്‍ജ് ചെയ്തു. ഇതോടെ നിലവില്‍ 139 പേരാണ് ചികിത്സയിലുള്ളത്.

Sub Editor

Recent Posts

അയർലണ്ടിൽ പുതിയ പ്ലാനിംഗ് നിയമങ്ങൾ പ്രാബല്യത്തിൽ; ഗാർഡൻ ക്യാബിൻ ഉൾപ്പെടെ വീടുകളിലെ നിർമാണങ്ങൾക്ക് കൂടുതൽ ഇളവുകൾ

അയർലണ്ടിൽ വീടുകളോട് അനുബന്ധിച്ചുള്ള ചെറിയ നിർമാണങ്ങൾക്ക് കൂടുതൽ ഇളവ് നൽകുന്ന പുതിയ Exempted Development Regulations for Residential Dwellings…

8 hours ago

ഖജനാവിൽ ചോർച്ച; കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നുവെന്ന് മുഖ്യമന്ത്രി

  തിരുവനന്തപുരം: കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. കെഎസ്എസ്ഐഎ എംഎസ്എംഇ പുരസ്കാര ദാന ചടങ്ങിൽ…

9 hours ago

അയർലണ്ടിൽ e-സ്കൂട്ടർ നിയന്ത്രണം കടുപ്പിക്കുന്നു; വിൽപ്പന അവസാനിപ്പിച്ച് Decathlon

അയർലണ്ടിൽ e-സ്കൂട്ടറുകളുമായി ബന്ധപ്പെട്ട അപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ, പ്രമുഖ കായികോപകരണ വിൽപ്പന ശൃംഖലയായ Decathlon Ireland തങ്ങളുടെ ഐറിഷ് വെബ്സൈറ്റിലൂടെ…

10 hours ago

OpenAIയുടെ EU ആസ്ഥാനം ഡബ്ലിനിൽ; 250 പുതിയ തൊഴിലവസരങ്ങൾ

ChatGPTയുടെ നിർമ്മാതാക്കളായ OpenAI അയർലണ്ടിൽ പ്രവർത്തനം കൂടുതൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായി അടുത്ത രണ്ട് വർഷത്തിനുള്ളിൽ 250 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന്…

1 day ago

വാടക പുനർനിശ്ചയിക്കാൻ ‘നിർബന്ധിത ഒഴിപ്പിക്കൽ’ തന്ത്രം; അയർലണ്ടിൽ ഭൂവുടമകൾക്കെതിരെ ഗുരുതര ആരോപണം

അയർലണ്ടിൽ പുതിയ വാടകനിയമങ്ങൾ നിലവിൽ വന്നതിന് പിന്നാലെ, നിലവിലെ വാടകക്കാരെ വീടുവിടാൻ സാമ്പത്തിക സമ്മർദത്തിലാക്കി വിപണി നിരക്കിൽ വീണ്ടും വാടക…

1 day ago

രാഷ്ട്രീയ പാർട്ടി രൂപീകരണത്തിലേക്ക്?? തീരുമാനം വ്യക്തമാക്കി സിജെപി

ഡൽഹി: വിദ്യാഭ്യാാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതോടെ സമരം വിജയിച്ച സിജെപി, രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമോ എന്നത് എല്ലാവരും ഉറ്റുനോക്കിയിരുന്നു.…

2 days ago