കോഴിക്കോട്: മുഖ്യമന്ത്രിയും കുടുംബവും ഉടൻ അമേരിക്കയിൽ പോകുമെന്ന് പി. വി. അൻവർ. അമേരിക്കയിൽ ജീവിക്കാനുള്ള കാര്യങ്ങളാണ് ചെയ്യുന്നതെന്നും മകളെയും മരുമകനെയും രക്ഷിക്കാനാണ് പിണറായിയുടെ നീക്കങ്ങളെന്നും തനിക്കെതിരെ കേസെടുത്ത് ജയിലിടക്കാനാണ് ശ്രമമെന്നും അൻവർ ഇന്ന് മാധ്യമങ്ങളോട് പ്രതികരിച്ചു. കള്ളക്കടത്തുമായി തനിക്ക് ബന്ധമുണ്ടോ എന്ന് ജുഡീഷ്യൽ അന്വേഷണം നടത്തട്ടെഎന്നും താൻ മരിച്ചാലും പോരാട്ടം മുന്നോട്ടു പോകുമെന്നും അൻവർ പറഞ്ഞു.
അതിനിടെ, മന്ത്രി പി. എ. മുഹമ്മദ് റിയാസിനെതിരെ അൻവർ അഴിമതി ആരോപണവും ഉന്നയിച്ചു. ദേശീയപാത നിർമാണത്തിലും ബാർ ഹോട്ടലുകൾക്ക് സ്റ്റാർ പദവി നൽകുന്നതിലും അഴിമതി നടക്കുകയാണെന്നും തിരുവനന്തപുരം മുതൽ കാസർകോട് വരെ സഞ്ചരിച്ചാൽ അഴിമതികൾ കാണാം എന്നും അൻവർ പറഞ്ഞു. മാനദണ്ഡങ്ങൾ ലംഘിച്ച് സ്റ്റാർ പദവി കൊടുക്കുന്നുവെന്നും റോഡ് മുഴുവൻ തകർന്നുവെന്നും മന്ത്രിക്ക് ഇതിലൊന്നും ശ്രദ്ധ കൊടുക്കാൻ സമയമില്ല എന്നും അൻവർ തുറന്നടിച്ചു. ഇവിടെ ഉദ്യോഗസ്ഥർക്ക് നക്കാപിച്ച കൊടുത്താൽ മതി എന്നും ബാക്കിയെല്ലാം മുഖ്യമന്ത്രിയുടെ ഓഫീസിലേക്കാണെന്നും ദേശീയപാതയിൽ പലയിടത്തും കുളമാണെന്നും അന്‍വര്‍ ആരോപിച്ചു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ഡ്രൈവിങ് ലൈസൻസും മറ്റ് ഫോട്ടോ ഐഡികളും ഇനി സ്വീകരിക്കില്ല അയർലണ്ടും ബ്രിട്ടനും തമ്മിലുള്ള ഫെറി യാത്രയിൽ പുതിയ തിരിച്ചറിയൽ രേഖാ…
അയർലണ്ടിലെ ഭവനലഭ്യത പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായി ഒഴിഞ്ഞുകിടക്കുന്നതും അറ്റകുറ്റപ്പണികൾ ആവശ്യമായതുമായ വീടുകൾ വീണ്ടും ഉപയോഗത്തിലേക്ക് കൊണ്ടുവരാൻ നിലവിലെ പദ്ധതി വിപുലീകരിക്കാൻ…
Dublin: Legendary Indian playback singer Udit Narayan is set to perform in Ireland for the…
ഡബ്ലിൻ: അയർലണ്ടിലെത്തിയ ചാണ്ടി ഉമ്മൻ എം.എൽ.എയ്ക്ക് ഡബ്ലിനിലെ ബ്യൂമോണ്ടിൽ സെപ്റ്റംബർ 29 ചൊവ്വാഴ്ച വൈകിട്ട് 6 മണിക്ക് സ്വീകരണം നൽകുന്നു.ഈ…
അയർലണ്ടിലെ ഭവനവിപണിയിൽ വിലവർധനയുടെ വേഗം കുറഞ്ഞുവരുന്നതായി ഏറ്റവും പുതിയ Daft Sales Report. സെപ്റ്റംബർ വരെയുള്ള ഒരു വർഷത്തിനിടെ രാജ്യത്താകമാനം…
അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ അഞ്ച് കൗണ്ടികളിൽ Met Éireann സ്റ്റാറ്റസ് യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പ്…