Global News

പാലാ രൂപതയുടെ മൂന്നാമത്തെ വൈദിക മന്ദിരം ഉദ്‌ഘാടനം ചെയ്തു

പാലാ: പാലാ രൂപത ബിഷപ്പ് എമിരറ്റസ് മാർ ജോസഫ് പള്ളിക്കാപ്പറമ്പിലിന്റെ മെത്രാഭിഷേക സുവർണ്ണ ജൂബിലി സ്മാരകമായി നിർമ്മിച്ച വൈദിക മന്ദിരത്തിന്റെ വെഞ്ചരിപ്പും ഉദ്ഘാടനവും നടത്തി. മാർ സ്ലീവാ മെഡിസിറ്റിയോട് അനുബന്ധിച്ചാണ് കാസ ദെൽ ക്ലെയറോ എന്ന പേരിൽ വൈദിക മന്ദിരം നിർമ്മിച്ചത്. ഇടവക വൈദികരുടെ മധ്യസ്ഥനായ വിശുദ്ധ ജോൺ മരിയ വിയാനിയുടെ തിരുനാൾ ദിനത്തോട് അനുബന്ധിച്ചായിരുന്നു ചടങ്ങ്.

പാലാ രൂപത ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് വെഞ്ചരിപ്പിന് മുഖ്യ കാർമികത്വം വഹിച്ചു. ബിഷപ്പ് എമിരറ്റസ് മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ, ഷംഷാബാദ് ഓക്സിലറി ബിഷപ്പ് മാർ ജോസഫ് കൊല്ലംപറമ്പിൽ എന്നിവർ പങ്കെടുത്തു. മാർ ജോസഫ് കല്ലറങ്ങാട് അധ്യക്ഷത വഹിച്ച ചടങ്ങിൽ  മാർ ജോസഫ് പള്ളിക്കാപറമ്പിൽ അനുഗ്രഹ പ്രഭാഷണം നടത്തി. മാർ സ്ലീവാ മെഡിസിറ്റി മാനേജിങ് ഡയറക്ടർ മോൺ. ഡോ.ജോസഫ് കണിയോടിക്കൽ, കാസാ ദെൽ ക്ലെയറോ ഡയറക്ടർ ഫാ.അഗസ്റ്റിൻ പെരുമറ്റത്തിൽ , പ്രോട്ടോസിഞ്ചെല്ലൂസ് മോൺ. ജോസഫ് തടത്തിൽ, മാണി സി. കാപ്പൻ എം എൽ എ, മോൻസ് ജോസഫ് എം എൽഎ, മാർ സ്ലീവാ മെഡിസിറ്റി ഹോസ്പിറ്റൽ ഓപ്പറേഷൻസ് ആൻഡ് പ്രൊജക്ട്സ് ഡയറക്ടർ റവ. ഫാ.ജോസ് കീരഞ്ചിറ, യുണൈറ്റഡ്  ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാൻ ബിനോയ് ജോസഫ് , ജില്ലാ പഞ്ചായത്ത് അംഗം ജോസ്മോൻ മുണ്ടയ്ക്കൽ, കൊഴുവനാൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.രാജേഷ്, ശ്രീമതി മേരി ആൻ എന്നിവർ പ്രസംഗിച്ചു.

രോഗികളും വിശ്രമജീവിതം നയിക്കുന്ന വൈദികർക്കുമായാണ് പുതിയ മന്ദിരം നിർമ്മിച്ചത്. വിശ്രമ ജീവിതം നയിക്കുന്നവർക്കായി പാലാ രൂപത നിർമ്മിച്ച മൂന്നാമത്തെ മന്ദിരമാണിത്. ആതുര ശുശ്രുഷ ആവശ്യമായ വൈദികർക്കു മെച്ചപ്പെട്ട പരിചരണം ലഭ്യമാക്കുക എന്ന ഉദ്ദേശത്തിലാണ് മെഡിസിറ്റിയോട് ചേർന്നു ഇത്തരത്തിൽ ഒരു മന്ദിരം നിർമ്മിച്ചത്. വൈദികർക്ക് വിശ്രമജീവിതം നയിക്കുന്നതിനായി 14 സിംഗിൾ മുറികളും സ്വാന്തന പരിചരണത്തിനായി 7 പേർക്ക് കിടക്കുന്നതിനുള്ള വാർഡ് സൗകര്യവുമുണ്ട്. സിസ്റ്റർമാർ, നഴ്സുമാർ എന്നിവർക്ക് പ്രത്യേക മുറികൾക്കൊപ്പം ചാപ്പൽ, റിഫക്ടറി എന്നിവയും ക്രമീകരിച്ചിട്ടുണ്ട്.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group: https://chat.whatsapp.com/FWXGyNLHsfRD9YSOuav2LU

Sub Editor

Recent Posts

€450 ചെലവാക്കണ്ട.. ഷിംഗിൾസ് വാക്സിൻ ഇനി സൗജന്യം

അയർലണ്ടിൽ ഷിംഗിൾസ് വാക്സിൻ ദേശീയ വാക്സിനേഷൻ പദ്ധതിയുടെ ഭാഗമായി 2027-ൽ ഘട്ടംഘട്ടമായി നൽകിത്തുടങ്ങും. ആദ്യഘട്ടത്തിൽ 65 വയസ്സിന് മുകളിലുള്ളവരിൽ പ്രതിരോധശേഷി…

9 hours ago

ഗാന്ധിജയന്തി അനുസ്മരണ യോഗം സംഘടിപ്പിച്ചു

വാട്ടർഫോർഡ്: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (IOC) അയർലണ്ട്,  വാട്ടർഫോർഡ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി അനുസ്മരണ യോഗം സംഘടിപ്പിച്ചു. ഒക്ടോബർ 2…

10 hours ago

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ജന്തർമന്തറിൽ പ്രതിഷേധം; രാഹുൽ ​ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കസ്റ്റഡിയിൽ

ഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ്  കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദില്ലിയിലെ ജന്തർമന്തറിൽ നടത്തിയ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ്…

10 hours ago

ഒരു ലക്ഷത്തിലേറെ ജീവനക്കാർ സമരമുഖത്ത്; അയർലണ്ടിൽ പൊതുമേഖലാ പണിമുടക്ക് ഒക്ടോബർ 14-നും 21-നും

പുതിയ പൊതുമേഖലാ ശമ്പള കരാറിനായുള്ള ചർച്ചകൾ നീളുന്നതിനിടെ അയർലണ്ടിൽ പൊതുമേഖലാ ജീവനക്കാരുടെ വ്യവസായ നടപടി ശക്തമാകുന്നു. ഒരു ലക്ഷത്തിലധികം പൊതുമേഖലാ…

12 hours ago

ഡബ്ലിൻ സീറോ മലബാർ സഭയുടെ വാർഷിക ഒക്ടോബർ ധ്യാനത്തിന് തുടക്കമായി.. വചനവെളിച്ചത്തിൽ ആത്മീയ നവീകരണത്തിന് അവസരം; 14 കുർബാന കേന്ദ്രങ്ങളിലെ വിശ്വാസികൾക്കായി 9 വേദികളിൽ ധ്യാനം

ഡബ്ലിൻ: ദൈവവചനത്തിന്റെ വെളിച്ചത്തിൽ വിശ്വാസജീവിതം പുതുക്കുന്നതിനും കുടുംബബന്ധങ്ങളിൽ സ്നേഹവും ക്ഷമയും വളർത്തുന്നതിനുമായി ഡബ്ലിൻ സീറോ മലബാർ സഭയുടെ വാർഷിക ഒക്ടോബർ…

12 hours ago

Express Yourself: Multicultural Human Rights Festival to Take Place in Dublin

Community, cultural and human rights groups are invited to take part, with applications open until…

1 day ago