പാലാ: നട്ടെല്ലിന്റെ കശേരു ഒടിഞ്ഞ 73 വയസുള്ള സ്ത്രീക്ക് ശസ്ത്രക്രിയ ഇല്ലാതെ വെർട്ടിബ്രൽ ബോഡി സ്റ്റെന്റിംഗ് ചികിത്സയിലൂടെ രോഗം മാറ്റി പാലാ മാർ സ്ലീവാ മെഡിസിറ്റിയിലെ ന്യൂറോ ആൻഡ് സ്പൈൻ സർജറി വിഭാഗം. തെക്കൻ കേരളത്തിൽ ആദ്യമായാണ് ഈ ചികിത്സ രീതിയിലൂടെ നടുവേദന മാറ്റുന്നതെന്നു ഡോക്ടർമാർ അറിയിച്ചു. 3 മാസമായി വിട്ടുമാറാത്ത നടുവേദനയെ തുടർന്നാണ് ഇവർ ചികിത്സ തേടി മാർ സ്ലീവാ മെഡിസിറ്റിയിൽ എത്തിയത്. ഡോക്ടർമാർ നടത്തിയ വിദഗ്ദ പരിശോധനയിൽ നട്ടെല്ലിന്റെ കശേരു ഒടിഞ്ഞു ശരീരം കൂനുന്നതായി കണ്ടെത്തി. 3 വർഷം മുമ്പ് മറ്റൊരു അപകടവും ഈ രോഗിക്കു സംഭവിച്ചിരുന്നു .സാധാരണ ഈ വിധത്തിലുള്ള പരുക്കിന് ശസ്ത്രക്രിയയാണ് നിർദേശിക്കുന്നത്. രോഗിയുടെ പ്രായം പരിഗണിച്ചു ശസ്ത്രക്രിയക്ക് പകരമായി വെർട്ടിബ്രൽ ബോഡി സ്റ്റെന്റിംഗ് രീതിയാണ് ഡോക്ടർമാർ നിർദേശിച്ചത്. ഹൃദ്രോഗികൾക്ക് ഉപയോഗിക്കുന്ന മാതൃകയിൽ നട്ടെല്ലിൽ സ്റ്റെൻഡ് ഉപയോഗിച്ച ശേഷം ബോൺ സിമന്റ് ഉപയോഗിച്ചുള്ള ചികിത്സ രീതിയാണിത്.
നൂതന ചികിത്സക്കു ശേഷം നട്ടെല്ല് പൂർവ സ്ഥിതിയിലാകുകയും വേദന പൂർണമായി മാറുകയും ചെയ്ത രോഗി അടുത്ത ദിവസം ഡിസ്ചാർജ് ആകുകയും ചെയ്തു. ന്യൂറോ ആൻഡ് സ്പൈൻ സർജറി വിഭാഗത്തിലെ ഡോ. സുശാന്ത് സുബ്രഹ്മണ്യം , ഡോ. ശ്യാം ബാലസുബ്രഹ്മണ്യം , ഡോ. ടോം ജോസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചികിത്സ.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join our WhatsApp group: https://chat.whatsapp.com/Itv41RPHGZ0BL2tcOUGxIA
കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. 69 വയസ്സായിരുന്നു. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. ഇരുന്നൂറോളം സിനിമകളിൽ വേഷമിട്ടിട്ടുണ്ട്.…
അഹമ്മദാബാദ്: ഇന്ത്യ ദക്ഷിണാഫ്രിക്ക അഞ്ചാം ടി20 മത്സരത്തിനിടെ അംപയർ രോഹൻ പണ്ഡിറ്റിന് പരിക്ക്. ഇന്ത്യൻ ഓപ്പണർ സഞ്ജു സാംസണിന്റെ ഷോട്ടിലാണ്…
ലെവൽ ഹെൽത്ത് തങ്ങളുടെ ചില ആരോഗ്യ ഇൻഷുറൻസ് പോളിസികളുടെ വില അടുത്ത ഫെബ്രുവരി മുതൽ വർദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.എല്ലാ പ്ലാനുകളിലുമുള്ള ശരാശരി…
ഡബ്ലിനിലെ ആദംസ്‌ടൗണിൽ ഏകദേശം 400 ചിലവ് കുറഞ്ഞ വാടക വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ)…
നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിക്കും. 2021-ലെ നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള നിങ്ങളുടെ അവസാന…
ലിമെറിക്ക്, മോനാഗൻ, ടിപ്പററി കൗണ്ടികളിലെ വ്യത്യസ്ത റോഡപകടങ്ങളിൽ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും മരിച്ചു.കാസിൽബ്ലെയ്‌നിക്ക് സമീപമുള്ള അന്നലിറ്റനിലെ മുല്ലഗ്‌നിയിൽ രാവിലെ…