ന്യൂഡല്‍ഹി: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി യു.എസിലേക്ക് തിരിച്ചു. പ്രസിഡന്റ് ജോ ബൈഡന്റെ ജന്മനാടായ നോര്‍ത്ത് കരോലിനയിലെ വിംലിങ്ടണില്‍ നടക്കുന്ന ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കുന്ന അദ്ദേഹം ന്യൂയോര്‍ക്കില്‍ യു.എന്‍. പൊതുസഭയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും ചെയ്യും. നിര്‍ണായകമായ യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായാണ് മോദിയുടെ സന്ദര്‍ശനം.
അമേരിക്കയിലെത്തുന്ന മോദി, ക്വാഡ് ഉച്ചകോടിക്കിടെ വിവിധ ലോകനേതാക്കളുമായി ഉഭയകക്ഷി ചര്‍ച്ചകളും നടത്തും. തിങ്കളാഴ്ചയാണ് ഐക്യരാഷ്ട്രസഭയുടെ പൊതുസഭയില്‍ നടക്കുന്ന ‘സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍’ എന്ന പരിപാടിയില്‍ മോദി സംസാരിക്കുക. നിരവധി ലോകനേതാക്കള്‍ ഈ പരിപാടിയില്‍ സന്നിഹിതരായിരിക്കും.
ന്യൂയോര്‍ക്കില്‍ ഞായറാഴ്ച നടക്കുന്ന പരിപാടിയില്‍ യു.എസ്സിലെ ഇന്ത്യന്‍ സമൂഹത്തോട് മോദി സംസാരിക്കും. കൂടാതെ യു.എസ്. ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മുന്‍നിര കമ്പനികളുടെ സി.ഇ.ഒമാരുമായും മോദി കൂടിക്കാഴ്ച നടത്തും. എ.ഐ, ക്വാണ്ടം കമ്പ്യൂട്ടിങ്, സെമി കണ്ടക്ടര്‍, ബയോടെക്‌നോളജി എന്നീ മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കാനായാണ് കൂടിക്കാഴ്ച.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join our WhatsApp group:
https://chat.whatsapp.com/FWXGyNLHsfRD9YSOuav2LU
Finglas മലയാളി ബേസിൽ നിര്യാതനായി. 29 വയസ്സായിരുന്നു. കോതമംഗലം സ്വദേശിയാണ്. ഇന്നലെ ദേഹാസ്വാസ്ഥ്യത്തെതുടർന്ന് ബേസിലിനെ ബ്ലൂമൌണ്ട് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരുന്നു. വൈകുന്നേരം…
പാലാ: അയർലൻഡ് മലയാളിയും ബ്ലൂ ചിപ്പ് ടൈൽസ് മാനേജിങ് പാർട്ണറുമായ റെനു അലക്സിന്റെ പിതാവ് നെടുംപാലക്കുന്നേൽ എൻ എം ചാണ്ടി(…
ഐആർപി (IRP) കാർഡുകൾ പുതുക്കുന്നതിലുണ്ടാകുന്ന അനാവശ്യമായ കാലതാമസത്തിനെതിരെ ക്രാന്തി അയർലണ്ട് ഡബ്ലിൻ ജി എൻ ഐ ബി ഓഫീസിനു മുന്നിൽ…
2026 മാർച്ച് 8-ന് WMF വുമൺസ് ഫോറം അയർലൻഡിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വെബിനാർ, അന്താരാഷ്ട്ര വനിതാദിനത്തിന് കരുത്തുറ്റ സന്ദേശമായി. സ്ത്രീകളുടെ…
പണപ്പെരുപ്പ മുന്നറിയിപ്പിനെത്തുടർന്ന് , അടുത്തയാഴ്ച പലിശ നിരക്ക് ഉയർത്തുമെന്ന് ഓസ്‌ട്രേലിയയുടെ കേന്ദ്ര ബാങ്കിനോട് വെസ്റ്റ്പാക്, നാഷണൽ ഓസ്‌ട്രേലിയ ബാങ്ക്, കോമൺവെൽത്ത്…
ഐറിഷ് പൗരന്മാരെ സഹായിക്കുന്നതിനായി ഗൾഫിൽ നിന്നുള്ള രണ്ടാമത്തെ സർക്കാർ ചാർട്ടർ വിമാനം ഇന്ന് ഉച്ചകഴിഞ്ഞ് ഡബ്ലിനിൽ എത്തിച്ചേരും.അബുദാബിയിൽ നിന്ന് 217…