ലിസ്ബൻ: സമൂഹമാധ്യമമായ ഫെയ്സ്ബുക്കിന്റെ റീബ്രാൻഡിങ്ങിനും സിഇഒ മാർക് സക്കര്‍ബര്‍ഗിനും എതിരെ രൂക്ഷവിമർശനവുമായി മുൻ ജീവനക്കാരി ഫ്രാൻസസ് ഹോഗൻ. സുരക്ഷാ പ്രശ്നങ്ങൾ പരിഹരിക്കാതെ റീബ്രാൻഡിങ് നടത്തിയിട്ടു കാര്യമില്ലെന്നു പോർച്ചുഗൽ തലസ്ഥാനമായ ലിസ്‌ബനിൽ നടന്ന വെബ് ഉച്ചകോടിയിൽ ഹോഗൻ പറഞ്ഞു.
മാർക്ക് സക്കര്‍ബര്‍ഗ് രാജിവയ്ക്കുന്നതാണ് കമ്പനിക്കു നല്ലതെന്നും സക്കര്‍ബര്‍ഗ് സിഇഒയായി ഇരിക്കുന്നിടത്തോളം കമ്പനി ഈ രീതിയിൽ തന്നെയായിരിക്കും പ്രവർത്തിക്കുകയെന്നും സുരക്ഷയെക്കുറിച്ച് കൂടുതൽ ധാരണയുള്ള ഒരാൾ തലപ്പത്തേയ്ക്ക് എത്തിയാൽ കമ്പനിക്ക് ഗുണമാകുമെന്നും അവർ ചൂണ്ടിക്കാട്ടി. ഫെയ്‌സ്ബുക്കിന്റെ ആഭ്യന്തര പ്രവർത്തനരീതിയെക്കുറിച്ചുള്ള റിപ്പോർട്ടു പുറത്തുവിട്ടതിനുശേഷം, വിസിൽ ബ്ലോവറായ ഹോഗൻ നടത്തുന്ന ആദ്യ പ്രസ്താവനയാണിത്.
ഫെയ്സ്ബുക്കിന്റെ മാതൃകമ്പനിയുടെ പേര് കഴിഞ്ഞയാഴ്ചയാണ് ‘മെറ്റ’ എന്നാക്കിയത്. ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം, വാട്സാപ് തുടങ്ങിയ ആപ്പുകളുടെ പേരുകൾ മാറില്ല. ഇവ ഇനി മെറ്റ എന്ന കമ്പനിയുടെ കീഴിലായിരിക്കും.
യുഎസ് നേരിടുന്ന അടിയന്തര ഭീഷണി ഫെയ്സ്ബുക് ആണെന്ന ഹോഗന്റെ വെളിപ്പെടുത്തൽ കമ്പനിക്ക് വലിയ തിരിച്ചടിയായിരുന്നു.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…