കര്ണാല്: വാര്ത്തകളില് നിറഞ്ഞുനിന്ന ഹരിയാനയിലെ ഭീമന് പോത്ത് സുല്ത്താന് ജോട്ടെ ചത്തു. പെട്ടെന്നുള്ള ഹൃദയാഘാതമാണ് സുല്ത്താന്റെ ജീവനെടുത്തത്. 200 കിലോ തൂക്കമുണ്ടായിരുന്ന ഭീമന് പോത്തായിരുന്നു സുല്ത്താന്. ആറടി നീളമുണ്ടായിരുന്ന സുല്ത്താന് 15 കിലോ ആപ്പിളും 20 കിലോ കാരറ്റുമാണ് ഓരോ ദിവസവും ഭക്ഷിച്ചിരുന്നത്. ഇതിന് പറമേ പാലും കിലോ കണക്കിന് പച്ചിലയും വൈക്കോലും ആഹാരമാക്കിയിരുന്നു. വൈകുന്നേരങ്ങളില് വീര്യം കുറഞ്ഞ മദ്യം കുടിക്കുന്നതും സുല്ത്താന്റെ സവിശേഷതയായിരുന്നു.
ഹരിയാനയിലെ കൈത്തലിലെ നരേഷ് ബെനിവാലെയുടേതായിരുന്നു 21 കോടിയോളം രൂപ വില പറഞ്ഞ സുല്ത്താന് പോത്ത്. കോടികള് വാഗ്ദാനം വന്നപ്പോഴും സുല്ത്താനെ വില്ക്കുന്നില്ലെന്നായിരുന്നു ഉടമസ്ഥന് നരേഷ് ബെനിവാളിന്റെ നിലപാട്.
2013-ല് ജജ്ജാര്, കര്ണാല്, ഹിസാര് എന്നിവിടങ്ങളില് സംഘടിപ്പിച്ച അഖിലേന്ത്യ അനിമല് ബ്യൂട്ടി മത്സരത്തിലെ ജേതാവായിരുന്നു സുല്ത്താന് ജോട്ടെ. സുല്ത്താന്റെ പ്രശസ്തി രാജ്യവ്യാപകമായതോടെ സുല്ത്താന്റെ ബീജത്തിനായുള്ള ആവശ്യവും വര്ധിച്ചു. ഓരോ വർഷവും സുൽത്താൻ ഏകദേശം ഒരു കോടി രൂപയുടെ വരുമാനം ഉടമയ്ക്ക് ഉണ്ടാക്കി കൊടുത്തിരുന്നു.
അയർലൻഡിലെ വൈദ്യുതി–ഗ്യാസ് വിതരണ കമ്പനിയായ Yuno Energy ഈ ശൈത്യകാലത്ത് നിരക്കുകൾ വർധിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ചു. കമ്പനിയുടെ ഏകദേശം ഒരു ലക്ഷം…
അയർലണ്ടിൽ ജോലി ലഭിക്കുമെന്ന വാഗ്ദാനം നൽകി വിദ്യാർഥികളിൽനിന്ന് പണം വാങ്ങി വഞ്ചിച്ചതായി മലയാളിക്കെതിരെ ആരോപണം. Portmarnock താമസിക്കുന്ന ഷിൽജി സിറിയക്…
അയർലണ്ടിൽ കാൻസർ അതിജീവിച്ചവർക്ക് വീടുവാങ്ങുന്നതിനും മോർട്ട്ഗേജ് ഇൻഷുറൻസ് ലഭിക്കുന്നതിനുമുള്ള തടസ്സങ്ങൾ കുറയ്ക്കുന്ന പുതിയ നിയമം 2026 ഒക്ടോബർ 15 മുതൽ…
ക്രിപ്റ്റോകറൻസി പ്രചാരണ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു; പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് അയർലണ്ടിലെ ദേശീയ പൊലീസ് സേനയായ An Garda Síochána-യുടെ ഔദ്യോഗിക സോഷ്യൽ…
ഡബ്ലിൻ: ലൂക്കൻ മലയാളി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ, യുകെ മലയാളിയും ബ്രിട്ടീഷ് പാർലമെന്റ് അംഗവുമായ സോജൻ ജോസഫിന് ഡബ്ലിനിലെ ലൂക്കനിൽ വെച്ച്…
പൊതുമേഖലാ പണിമുടക്ക് നടന്ന അതേ ദിവസം ഭീഷണി സന്ദേശം; ഗാർഡ അന്വേഷണം ആരംഭിച്ചു അയർലണ്ടിൽ 150-ലധികം സ്കൂളുകൾക്ക് ആക്രമണ ഭീഷണി…