ഓടുന്ന കാറില് സീറ്റ് ബെല്റ്റ് ധരിക്കാതെ യാത്ര ചെയ്യുന്ന ബ്രീട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കിന്റെ വീഡിയോ ബ്രിട്ടനില് വ്യാപകമായി പ്രചരിച്ചു. സംഭവത്തെ ‘വിധിയിലെ പിഴ’വെന്ന് പറഞ്ഞ് ഋഷി സുനക്ക് ക്ഷമാപണം നടത്തി. ബ്രിട്ടനില് സീറ്റ് ബെല്റ്റ് ധരിക്കാതെ യാത്ര ചെയ്താല് പരമാവധി 500 പൗണ്ടാണ് പിഴ. സംഭവം തെറ്റാണെന്ന് പൂര്ണ്ണമായും അംഗീകരിക്കുന്നതായും ക്ഷമ ചോദിക്കുന്നതായും അദ്ദേഹത്തിന്റെ വക്താവ് മാധ്യമ പ്രവര്ത്തകരെ അറിയിച്ചു.
എല്ലാവരും സീറ്റ് ബെൽറ്റ് ധരിക്കണമെന്ന് പ്രധാനമന്ത്രി വിശ്വസിക്കുന്നുവെന്നും വക്താവ് കൂട്ടിച്ചേർത്തു. വടക്കന് ഇംഗ്ലണ്ടിലെ ഒരു യാത്രയ്ക്കിടെയാണ് സംഭവം. ഈ സമയം പ്രധാനമന്ത്രി ലക്ഷാഷെയറില് ഉണ്ടായിരുന്നതിന് തെളിവുണ്ടെന്ന് ബിബിസി റിപ്പോര്ട്ട് ചെയ്തു. സര്ക്കാറിന്റെ ഏറ്റവും പുതിയ റൗണ്ട് ‘ലെവലിംഗ് അപ്പ്’ ചെലവുകൾ പ്രോത്സാഹിപ്പിക്കുന്നതിന് വീഡിയോ നേരത്തെ സുനക്കിന്റെ ഇന്സ്റ്റാഗ്രാം അക്കൗണ്ടില് പങ്കുവച്ചിരുന്നു.
ഏകദേശം ഒരു മിനിറ്റ് നീണ്ടുനിൽക്കുന്ന വീഡിയോയില് കാർ മുന്നോട്ട് പോകുമ്പോള് സുനക്ക് ക്യാമറയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നു. ഈ സമയം കാറിന് സമാന്തരമായി പോലീസിന്റെ മോട്ടോര് ബൈക്കുകള് അകമ്പടി പോകുന്നതും വീഡിയോയില് കാണാം. ബ്രീട്ടിനില് സീറ്റ് ബെല്റ്റ് ധരിക്കാതെ യാത്ര ചെയ്യുമ്പോള് പോലീസ് പിടിച്ചാല് സംഭവ സ്ഥലത്ത് വച്ച് 100 പൗണ്ട് പിഴ ഇടണം. അതല്ല കേസിന് കോടതിയില് പോയാല് 500 പൗണ്ട് വരെ പിഴ ഉയരാം. അതേ സമയം ബ്രിട്ടനില് വ്യാപകമായ പ്രതിഷേധമാണ് ഇത് സംബന്ധിച്ച് ഉയരുന്നത്.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില് ലഭിക്കുവാന് താഴെയുള്ള ലിങ്കില് ക്ലിക്ക് ചെയ്ത് ജോയിന് ചെയ്യുക
https://chat.whatsapp.com/BvzwqMI97baHONxRBIQs88
സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…
വെള്ളപ്പൊക്കത്തിനും യാത്രാതടസ്സങ്ങൾക്കും സാധ്യത അയർലണ്ടിന്റെ പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ, തെക്കൻ മേഖലകളിൽ ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുള്ളതിനാൽ ഏഴ് കൗണ്ടികളിൽ…
അയർലണ്ടിൽ ശമ്പളക്കരാർ സംബന്ധിച്ച തർക്കം രൂക്ഷമായതോടെ രാജ്യവ്യാപകമായി മൂന്ന് ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ. അധ്യാപകർ, നഴ്സുമാർ, ഡോക്ടർമാർ, സിവിൽ…
ചില സിനിമകൾ കാലം എത്ര കഴിഞ്ഞാലും മനസ്സിൽ നിന്ന് മായില്ല. അതിലെ കഥാപാത്രങ്ങളും പ്രണയനിമിഷങ്ങളും പാട്ടുകളും വീണ്ടും വീണ്ടും ഓർത്തെടുക്കാൻ…
അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…
അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…