കോന്നി: പീഡനത്തിന് ഇരയായ പതിനാറുകാരി വീടിനുള്ളില് തൂങ്ങിമരിച്ച നിലയില് കണ്ടെത്തി. വകയാര് സ്വദേശിനിയായ പ്ലസ് വണ് വിദ്യാര്ഥിനിയാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 9 മണിക്കാണ് വീട്ടുകാര് വിവരമറിയുന്നത്. വീടിന്റെ ഉത്തരത്തില് സാരി ഉപയോഗിച്ച് തൂങ്ങി മരിച്ചനിലയിലാണ് മൃതദേഹം കണ്ടത്.
രണ്ടു മാസം മുന്പാണ് പെണ്കുട്ടി പീഡനത്തിന് ഇരയാകുന്നത്. വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതി റിമാന്ഡിലാണ്. ജൂലൈ 31നാണ് പൊലീസ് കേസെടുത്തത്. പീഡനത്തെ തുടര്ന്നുള്ള മാനസിക വിഷമത്തിലായിരുന്നു പെണ്കുട്ടി. അതിനാല് പൊലീസിന്റെ നേതൃത്വത്തില് കൗണ്സലിങ്ങിനു വിധേയമാക്കുകയും ചെയ്തിരുന്നു. അമ്മയില്ലാത്തതിനാല് കുട്ടിയെ ബാലാശ്രമത്തിലേക്കു മാറ്റാനും പൊലീസ് തീരുമാനിച്ചിരുന്നു. അച്ഛനും അമ്മൂമ്മയ്ക്കുമൊപ്പമായിരുന്നു കുട്ടി താമസിച്ചിരുന്നത്. പൊലീസ് നടപടികള്ക്കു ശേഷം മൃതദേഹം പത്തനംതിട്ട ജനറല് ആശുപത്രിയിലേക്കു മാറ്റി.
ചില സിനിമകൾ കാലം എത്ര കഴിഞ്ഞാലും മനസ്സിൽ നിന്ന് മായില്ല. അതിലെ കഥാപാത്രങ്ങളും പ്രണയനിമിഷങ്ങളും പാട്ടുകളും വീണ്ടും വീണ്ടും ഓർത്തെടുക്കാൻ…
അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…
അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…
അയർലണ്ടിൽ ശൈത്യകാലത്ത് വൈദ്യുതി, ഗ്യാസ് നിരക്കുകൾ വർധിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ച് PrepayPower. കമ്പനിയുടെ 2 ലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് ഈ തീരുമാനം ആശ്വാസമാകുമെന്നാണ്…
അയർലണ്ടിലെ കൗണ്ടി ടിപ്പററിയിലെയും വാട്ടർഫോർഡിലെയും 10,000-ത്തിലേറെ ആളുകളെ ബാധിക്കുന്ന തരത്തിൽ കുടിവെള്ള ഉപയോഗത്തിന് കർശന മുന്നറിയിപ്പ്. ജലവിതരണത്തിൽ അലുമിനിയത്തിന്റെ അളവ്…
കൊച്ചി: നെടുമ്പാശ്ശേരിയിൽ മൂന്ന് യുവാക്കളുടെ ജീവനെടുത്ത മിനി കൂപ്പർ അപകടത്തിൽ പ്രതി സുഹൈലിനെതിരെ കേസെടുത്ത് എക്സൈസ്. 23 വയസിന് മുൻപ്…