കോഴിക്കോട്: ടിപ്പര്‍ ലോറിക്കാരില്‍ നിന്ന് കൈക്കൂലി ആവശ്യപ്പെട്ട മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ക്ക് സസ്പെന്‍ഷന്‍. ഗതാഗത കമ്മിഷണര്‍ നേരിട്ട് നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് എന്‍ഫോഴ്സ്മെന്റ് എംവിഐ ധനീഷിനെതിരായ നടപടി. അതേസമയം മാസപ്പടി നല്‍കിയിട്ടുള്ള വാഹനങ്ങള്‍ തിരിച്ചറിയാന്‍ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം ലോറിയില്‍ പ്രത്യേക സ്റ്റിക്കര്‍ പതിച്ചിരുന്നതായും കണ്ടെത്തി.
മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ടിപ്പര്‍ ലോറി ഉടമയോട് മാസപ്പടി ആവശ്യപ്പെടുന്നതിന്റെ ശബ്ദരേഖ മനോരമ ന്യൂസ് പുറത്തുവിട്ടതിന് പിന്നാലെ ഗതാഗത മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഉത്തരമേഖല ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറോടാണ് ആദ്യം അന്വേഷിക്കാന്‍ ആവശ്യപ്പെട്ടതെങ്കിലും അദ്ദേഹത്തിന്റെ പേര് ശബ്ദരേഖയില്‍ പരാമര്‍ശിക്കുന്നതിനാല്‍ ഗതാഗത കമ്മിഷണര്‍ നേരിട്ടായി അന്വേഷണം. ഇതിന്റെ അടിസ്ഥാനത്തില്‍ ആരോപണവിധേയനായ എംവിഐ ധനീഷില്‍ നിന്നും താമരശേരി സ്വദേശിയായ ടിപ്പര്‍ ലോറി ഉടമയില്‍ നിന്നും മൊഴിയെടുത്തു.
കൈക്കൂലി ആവശ്യപ്പെട്ടതായി ധനീഷ് സമ്മതിച്ചതായാണ് സൂചന. മാസപ്പടി കൊടുക്കാത്തതിന്റെ പേരില്‍ തന്റെ ലോറികള്‍ക്ക് അനാവശ്യമായി പിഴ ഈടാക്കിയതായി ലോറി ഉടമയും മൊഴി നല്‍കിയിട്ടുണ്ട്. അതേസമയം മാസപ്പടി കൊടുത്തിട്ടുള്ള വാഹനങ്ങള്‍ ഉദ്യോഗസ്ഥര്‍ക്ക് തിരിച്ചറിയാന്‍ ലോറിയുടെ ഗ്ലാസില്‍ പ്രത്യേക സ്റ്റിക്കര്‍ പതിച്ചിരുന്നതായി കണ്ടെത്തി. മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ തന്നെയാണ് ഏത് സ്റ്റിക്കര്‍ പതിക്കണമെന്ന് നിര്‍ദേശിക്കുന്നത്. അതേസമയം വന്‍കിട കമ്പനികളുടെ ലോറികള്‍ക്ക് അവരുടെ പേര് മാത്രം മതിയാകും തിരിച്ചറിയാന്‍.
ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…
അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…
അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…
അയർലൻഡിലെ സംഗീതാസ്വാദകർ കാത്തിരിക്കുന്ന “Bade Miyan Chote Miyan – Live in Concert” പരിപാടിയുടെ Early Bird ടിക്കറ്റ്…
ഡബ്ലിൻ: രാജ്യത്തെ ചൈൽഡ്‌കെയർ മേഖലയിലെ 30,000-ത്തിലധികം ജീവനക്കാർക്ക് ഏകദേശം 6 ശതമാനം ശമ്പളവർധന ലഭിക്കും. തൊഴിലുടമ പ്രതിനിധികളും SIPTUയും തമ്മിൽ…
അയർലണ്ടിൽ 5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം ലഭിക്കും. സെപ്റ്റംബർ 17, 18 തീയതികളിലായി ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പൗരത്വ…