Global News

ബജറ്റ് രാജ്യത്തിന്റെ വളർച്ച ദ്രുതഗതിയിലാക്കുമെന്ന് എം. എ. യൂസഫലി; ബജറ്റിനെ അനുകൂലിച്ച് ഗൾഫ് വ്യവസായികൾ

ദുബായ്: കൃഷി, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ സുപ്രധാന മേഖലകൾക്ക് ഊന്നൽ നൽകുന്ന ബജറ്റ് രാജ്യത്തിന്റെ വളർച്ച ദ്രുതഗതിയിലാക്കുമെന്നു ലുലു ഗ്രൂപ്പ് ചെയർമാൻ എം. എ. യൂസഫലി പറഞ്ഞു. ബജറ്റിൽ പ്രഖ്യാപിച്ച 4 ലോജിസ്റ്റിക് പാർക്കുകൾ ഭക്ഷ്യ വിതരണ ശൃംഖലകളെ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആരോഗ്യ പരിചരണ ദാതാക്കൾക്കും, സ്ഥാപനങ്ങൾക്കും ഡിജിറ്റൽ റജിസ്ട്രികൾ, പ്രത്യേക ആരോഗ്യ തിരിച്ചറിയൽ സംവിധാനം തുടങ്ങി ആരോഗ്യമേഖലയെ സമഗ്രമായി ഡിജിറ്റൽവൽക്കരിക്കാനുള്ള നിർദേശങ്ങൾ മികച്ചതാണെന്ന് ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ സ്ഥാപക ചെയർമാനും എംഡിയുമായ ഡോ.ആസാദ് മൂപ്പൻ അഭിപ്രായപ്പെട്ടു. ഡിജിറ്റൽ കറൻസിയും 5 ജി പദ്ധതിയും ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുമെന്ന് വിപിഎസ് ഹെൽത്ത് കെയർ ചെയർമാൻ ഡോ.ഷംഷീർ വയലിൽ പറഞ്ഞു.

സമ്പദ് രംഗത്തെ ഡിജിറ്റൽവൽക്കരിക്കുന്ന നടപടികൾ രാജ്യത്തിന്റെ വളർച്ചയ്ക്ക് ഗുണകരമാണെന്ന് ആർപി ഗ്രൂപ്പ് ചെയർമാൻ ഡോ.ബി രവിപിള്ളയും ഡിജിറ്റൽ രൂപ സാമ്പത്തിക മേഖലയിലെ ഇന്ത്യയുടെ ഡിജിറ്റൽവൽക്കരണത്തെ ശക്തിപ്പെടുത്തുമെന്ന് ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ് എംഡി അദീബ് അഹമ്മദും വിലയിരുത്തി.

Sub Editor

Recent Posts

കേരള ഹൗസ് വള്ളംകളി ആവേശം പുതിയ തലത്തിലേക്ക്

ഓളപ്പരപ്പിലെ കേമന്മാരെ കണ്ടെത്താൻ, അയർലണ്ടിലെ വള്ളംകളി പ്രേമികളുടെ ഹൃദയതാളമായി മാറാൻ "കേരള ഹൗസ് ബോട്ട് റേസ്" ഇക്കുറിയും ഒരുങ്ങുന്നു. "കേരള…

17 hours ago

ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ഐറിഷ് പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം

ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…

24 hours ago

പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക്; ഹോർമൂസ് കടലിടുക്ക് അടച്ചു

പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…

1 day ago

ഡബ്ലിൻ- മിഡിൽ ഈസ്റ്റ് വിമാന സർവീസുകൾ റദ്ദാക്കി

ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…

2 days ago

Vista Career Solutions ഗ്രൂപ്പ് ഡയറക്ടർ ലാലു പോളിന്റെ മാതാവ് നിര്യാതയായി

അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…

2 days ago

ഒമാൻ തീരത്ത് ഇറാന്റെ കനത്ത ആക്രമണം; ഇന്ത്യാക്കാരനടക്കം കൊല്ലപ്പെട്ടു

മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…

2 days ago