ദുബായ്: കൃഷി, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ സുപ്രധാന മേഖലകൾക്ക് ഊന്നൽ നൽകുന്ന ബജറ്റ് രാജ്യത്തിന്റെ വളർച്ച ദ്രുതഗതിയിലാക്കുമെന്നു ലുലു ഗ്രൂപ്പ് ചെയർമാൻ എം. എ. യൂസഫലി പറഞ്ഞു. ബജറ്റിൽ പ്രഖ്യാപിച്ച 4 ലോജിസ്റ്റിക് പാർക്കുകൾ ഭക്ഷ്യ വിതരണ ശൃംഖലകളെ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആരോഗ്യ പരിചരണ ദാതാക്കൾക്കും, സ്ഥാപനങ്ങൾക്കും ഡിജിറ്റൽ റജിസ്ട്രികൾ, പ്രത്യേക ആരോഗ്യ തിരിച്ചറിയൽ സംവിധാനം തുടങ്ങി ആരോഗ്യമേഖലയെ സമഗ്രമായി ഡിജിറ്റൽവൽക്കരിക്കാനുള്ള നിർദേശങ്ങൾ മികച്ചതാണെന്ന് ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ സ്ഥാപക ചെയർമാനും എംഡിയുമായ ഡോ.ആസാദ് മൂപ്പൻ അഭിപ്രായപ്പെട്ടു. ഡിജിറ്റൽ കറൻസിയും 5 ജി പദ്ധതിയും ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുമെന്ന് വിപിഎസ് ഹെൽത്ത് കെയർ ചെയർമാൻ ഡോ.ഷംഷീർ വയലിൽ പറഞ്ഞു.
സമ്പദ് രംഗത്തെ ഡിജിറ്റൽവൽക്കരിക്കുന്ന നടപടികൾ രാജ്യത്തിന്റെ വളർച്ചയ്ക്ക് ഗുണകരമാണെന്ന് ആർപി ഗ്രൂപ്പ് ചെയർമാൻ ഡോ.ബി രവിപിള്ളയും ഡിജിറ്റൽ രൂപ സാമ്പത്തിക മേഖലയിലെ ഇന്ത്യയുടെ ഡിജിറ്റൽവൽക്കരണത്തെ ശക്തിപ്പെടുത്തുമെന്ന് ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ് എംഡി അദീബ് അഹമ്മദും വിലയിരുത്തി.
ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…
അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…
അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…
അയർലൻഡിലെ സംഗീതാസ്വാദകർ കാത്തിരിക്കുന്ന “Bade Miyan Chote Miyan – Live in Concert” പരിപാടിയുടെ Early Bird ടിക്കറ്റ്…
ഡബ്ലിൻ: രാജ്യത്തെ ചൈൽഡ്‌കെയർ മേഖലയിലെ 30,000-ത്തിലധികം ജീവനക്കാർക്ക് ഏകദേശം 6 ശതമാനം ശമ്പളവർധന ലഭിക്കും. തൊഴിലുടമ പ്രതിനിധികളും SIPTUയും തമ്മിൽ…
അയർലണ്ടിൽ 5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം ലഭിക്കും. സെപ്റ്റംബർ 17, 18 തീയതികളിലായി ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പൗരത്വ…