13 ക്രെഡിറ്റ്-ലിങ്ക്ഡ് ഗവൺമെന്റ് സ്കീമുകളെ ബന്ധിപ്പിക്കുന്ന ജൻ സമർഥ് പോർട്ടൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഗുണഭോക്താക്കളെ നേരിട്ട് വായ്പ നൽകുന്നവരുമായി ബന്ധിപ്പിക്കാൻ സഹായിക്കുന്ന 13 ക്രെഡിറ്റ്-ലിങ്ക്ഡ് ഗവൺമെന്റ് സ്കീമുകളുള്ള ഒരു ഏകജാലക പ്ലാറ്റ്ഫോമാണ് ജൻ സമർഥ് പോർട്ടൽ.
ആസാദി കാ അമൃത് മഹോത്സവ’ത്തിന്റെ ഭാഗമായി ധനകാര്യ മന്ത്രാലയത്തിന്റെ ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിപാടികളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ആസാദി കാ അമൃത് മഹോത്സവ് എന്ന ലോഗോയുള്ള ഒരു രൂപ, 2 രൂപ, 5 രൂപ, 10 രൂപ, 20 രൂപ എന്നിവയുടെ പ്രത്യേക ശ്രേണിയും പ്രധാനമന്ത്രി പുറത്തിറക്കി. കാഴ്ച വൈകല്യമുള്ള ആളുകൾക്ക്എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയുന്ന നാണയങ്ങളാണ് ഇവ.
“ഈ നാണയങ്ങൾ ആസാദി കാ അമൃത് മഹോത്സവ പരിപാടിയുടെ ലക്ഷ്യങ്ങളെക്കുറിച്ച് ആളുകളെ നിരന്തരം ഓർമ്മിപ്പിക്കുകയും രാജ്യത്തിന്റെ വികസനത്തിന് സംഭാവന നൽകാൻ അവരെ പ്രചോദിപ്പിക്കുകയും ചെയ്യും എന്ന് നാണയം പുറത്തിറക്കവേ പ്രധാനമന്ത്രി പറഞ്ഞു. ജൻ സമർഥ് പോർട്ടൽ വിദ്യാർത്ഥികൾ, കർഷകർ, വ്യവസായികൾ, എംഎസ്എംഇ സംരംഭകർ എന്നിവരുടെ ജീവിതം മെച്ചപ്പെടുത്തുകയും അവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ സഹായിക്കുകയും ചെയ്യും എന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ജൻ സമർഥ് പോർട്ടൽ ഒരു ‘എൻഡ്-ടു-എൻഡ് ഡെലിവറി പ്ലാറ്റ്‌ഫോം’ ആയിരിക്കുമെന്നും വായ്പാകൾ ലഭിക്കാൻ എളുപ്പമുള്ളതിനാൽ കൂടുതൽ ആളുകൾ പോർട്ടൽ ഉപയോഗിക്കാൻ മുന്നോട്ട് വരുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ ഇതുവരെ വിവിധ സാമ്പത്തിക പ്ലാറ്റ്‌ഫോമുകൾ വികസിപ്പിച്ചിട്ടുണ്ടെന്നും അവയുടെ പരമാവധി ഉപയോഗത്തിനായി അവയെക്കുറിച്ച് അവബോധം സൃഷ്ടിക്കേണ്ടത് അത്യാവശ്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു
മാതാവിൻ്റെ നാട്ടിൽത്തന്നെ മകൾ ക്യാമറക്കു മുന്നിലെത്തുന്ന ധന്യ നിമിഷത്തിന് ഇന്ന് വേദിയൊരുങ്ങി.കൊല്ലം, കരുനാഗപ്പള്ളിക്കടുത്ത്, ചവറ തെക്കുംഭാഗം സെൻ്റ് ജോസഫ് പള്ളിയുടെ…
പെട്രോളിനും ഡീസലിനും നിലവിലുള്ള എക്സൈസ് നികുതി ഇളവുകൾ തുടരാൻ സർക്കാർ ആലോചിക്കുന്നതായി സൂചന. Budget 2027-ൽ ഇന്ധന നികുതി ഇളവുകൾ…
ഛായാഗ്രാഹകനും സ്വാമി അയ്യപ്പൻ എന്ന ചിത്രത്തിലൂടെ സംവിധായകനാകുകയും ചെയ്ത വിഷ്ണു വെഞ്ഞാറമൂട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ രാഷസ വേട്ടക്ക്…
അയർലൻഡിൽ ജോലി ചെയ്യുന്ന നഴ്‌സുമാർക്കും യോഗ്യതയുള്ള ഹെൽത്ത്‌കെയർ പ്രൊഫഷണലുകൾക്കും, ഐ ടി, എഞ്ചിനീയറിംഗ് മേഖലയിലെ തൊഴിലാളികൾക്കും ഓസ്‌ട്രേലിയയിലേക്കുള്ള കുടിയേറ്റ സാധ്യതകൾ…
ലീമെറിക്ക്: വിശ്വാസജീവിതത്തിൽ യുവജനങ്ങൾക്കും കുടുംബങ്ങൾക്കും ആത്മീയ കരുത്തേകുന്നതിനായി ലീമെറിക്ക് സെന്റ് മേരീസ് സീറോ മലബാർ ഇടവകയുടെ ആഭിമുഖ്യത്തിൽ യുവജന ധ്യാനവും…
ഡബ്ലിൻ: നാലാം ശനിയാഴ്ചകളിൽ ഡബ്ലിനിൽ നടന്നുവരുന്ന Anointing Fire Bible Convention (Malayalam) സെപ്റ്റംബർ 26 ശനിയാഴ്ച ബ്യൂമൗണ്ടിലെ Blessed…