മുംബൈ: ചില ബോളിവുഡ് താരങ്ങള്‍ക്കൊപ്പം അക്ഷയ് കുമാർ നോര്‍ത്ത് അമേരിക്കന്‍ സ്റ്റേജ് ഷോ ടൂര്‍ ഒരുക്കിയിരിക്കുകയാണ്. എന്നാല്‍ താരം ഈ ടൂറിന്‍റെ ഭാഗമായി സോഷ്യൽ മീഡിയയിൽ പങ്കുവച്ച പ്രമോ വന്നത് മുതല്‍ താരത്തിനെതിരെ കടുത്ത വിമര്‍ശനമാണ്. അക്ഷയ് ഇന്ത്യയുടെ ഭൂപടത്തില്‍ ചവിട്ടി എന്നാണ് ആരോപണം. ടൂറിന്‍റെ ഒഫീഷ്യല്‍ ട്രാവല്‍ പാര്‍ട്ണറായ ഖത്തര്‍ എയര്‍ലൈന്‍റെ പരസ്യത്തില്‍ ഗ്ലോബിന് മുകളിലൂടെ അക്ഷയ് കുമാർ നടക്കുന്നുണ്ട്. ഗ്ലോബില്‍ ഈ ഭാഗത്ത് ഇന്ത്യയാണ്. അതായത് താരം ഇന്ത്യയില്‍ ചവുട്ടി നില്‍ക്കുന്നതാണ് ഒരു വിഭാഗത്തെ ചൊടിപ്പിച്ചത്.
കഴിഞ്ഞ ദിവസം ആയിരുന്നു പ്രസ്‍തുത പരസ്യം പുറത്തിറങ്ങിയത്. നടിമാരായ ദിഷ പടാനി, നോറ ഫത്തേഹി എന്നിവരും പരസ്യത്തിൽ ഉണ്ട്. എന്നാൽ ഒരുഭാഗത്ത് ഗ്ലോബിലെ ഇന്ത്യൻ ഭൂപടത്തിലൂടെ അക്ഷയ് നടക്കുന്നുണ്ട്. ഇതാണ് സൈബർ ആക്രമണങ്ങൾക്ക് ഇടയാക്കിയത്. ‘ഭാരതത്തിനോട് കുറച്ചെങ്കിലും ബഹുമാനം കാണിക്കൂ’ എന്ന തരത്തിലാണ് ട്വിറ്ററിലും ഇതര സോഷ്യൽ മീഡിയകളിലും വീഡിയോ പ്രചരിക്കുന്നത്.
എന്നാല്‍ സൈബര്‍ പ്രതിഷേധവും, ആക്രമണവും ഒരു ദിവസം പിന്നീട്ടിട്ടും താരം പോസ്റ്റ് പിന്‍വലിച്ചിട്ടില്ല. അതിന് ശേഷം ചിലര്‍ താരത്തിന് പിന്തുണയുമായി പോസ്റ്റില്‍ വന്നിട്ടുണ്ട്. ഇത് ഒരു ക്രിയേറ്റീവ് വര്‍ക്കായി മാത്രം കാണാനാണ് ചിലര്‍ ആവശ്യപ്പെടുന്നത്.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/BvzwqMI97baHONxRBIQs88
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…