ഇന്ത്യൻ മാപ്പിൽ ചവിട്ടി നിൽക്കുന്ന ചിത്രത്തിന് നേരെ പ്രതിഷേധം ശക്തം; പോസ്റ്റ് പിൻവലിക്കാതെ അക്ഷയ് കുമാർ

0
68
adpost

മുംബൈ: ചില ബോളിവുഡ് താരങ്ങള്‍ക്കൊപ്പം അക്ഷയ് കുമാർ നോര്‍ത്ത് അമേരിക്കന്‍ സ്റ്റേജ് ഷോ ടൂര്‍ ഒരുക്കിയിരിക്കുകയാണ്. എന്നാല്‍ താരം ഈ ടൂറിന്‍റെ ഭാഗമായി സോഷ്യൽ മീഡിയയിൽ പങ്കുവച്ച പ്രമോ വന്നത് മുതല്‍ താരത്തിനെതിരെ കടുത്ത വിമര്‍ശനമാണ്. അക്ഷയ് ഇന്ത്യയുടെ ഭൂപടത്തില്‍ ചവിട്ടി എന്നാണ് ആരോപണം.  ടൂറിന്‍റെ ഒഫീഷ്യല്‍ ട്രാവല്‍ പാര്‍ട്ണറായ ഖത്തര്‍ എയര്‍ലൈന്‍റെ പരസ്യത്തില്‍ ​ഗ്ലോബിന് മുകളിലൂടെ അക്ഷയ് കുമാർ നടക്കുന്നുണ്ട്. ഗ്ലോബില്‍ ഈ ഭാഗത്ത് ഇന്ത്യയാണ്. അതായത് താരം ഇന്ത്യയില്‍ ചവുട്ടി നില്‍ക്കുന്നതാണ് ഒരു വിഭാ​ഗത്തെ ചൊടിപ്പിച്ചത്.

കഴിഞ്ഞ ദിവസം ആയിരുന്നു പ്രസ്‍തുത പരസ്യം പുറത്തിറങ്ങിയത്. നടിമാരായ ദിഷ പടാനി, നോറ ഫത്തേഹി എന്നിവരും പരസ്യത്തിൽ ഉണ്ട്. എന്നാൽ ഒരുഭാ​ഗത്ത് ​ഗ്ലോബിലെ ഇന്ത്യൻ ഭൂപടത്തിലൂടെ അക്ഷയ് നടക്കുന്നുണ്ട്. ഇതാണ് സൈബർ ആക്രമണങ്ങൾക്ക് ഇടയാക്കിയത്. ‘ഭാരതത്തിനോട് കുറച്ചെങ്കിലും ബഹുമാനം കാണിക്കൂ’ എന്ന തരത്തിലാണ് ട്വിറ്ററിലും ഇതര സോഷ്യൽ മീഡിയകളിലും വീഡിയോ പ്രചരിക്കുന്നത്.

എന്നാല്‍ സൈബര്‍ പ്രതിഷേധവും, ആക്രമണവും ഒരു ദിവസം പിന്നീട്ടിട്ടും താരം പോസ്റ്റ് പിന്‍വലിച്ചിട്ടില്ല. അതിന് ശേഷം ചിലര്‍ താരത്തിന് പിന്തുണയുമായി പോസ്റ്റില്‍ വന്നിട്ടുണ്ട്. ഇത് ഒരു ക്രിയേറ്റീവ് വര്‍ക്കായി മാത്രം കാണാനാണ് ചിലര്‍ ആവശ്യപ്പെടുന്നത്.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/BvzwqMI97baHONxRBIQs88

adpost

LEAVE A REPLY

Please enter your comment!
Please enter your name here