ബെംഗളൂരു: ഷിരൂരിൽ അർജുന് വേണ്ടിയുള്ള തെരച്ചിലിൽ സിഗ്നൽ ഉണ്ടെന്ന് ഉറപ്പിച്ച ആദ്യ ഭാഗത്ത് ഇറങ്ങുന്നതിന് തന്നെയാണ് ആദ്യ പരിഗണനയെന്ന് സൈന്യം. സോണാർ, റഡാർ, ഐബോഡ് എന്നീ പരിശോധനകളിൽ കിട്ടിയ സിഗ്നൽ ലഭിച്ച സ്ഥലത്താകും പരിശോധന. ഈ മൂന്ന് തരം പരിശോധനാ സംവിധാനങ്ങളിൽ ഉറപ്പിച്ച പോയന്റാണിത്. പുതിയ പോയന്റിന് പഴയ പോയന്റുകളെക്കാൾ കൂടുതൽ സാധ്യത കൽപിക്കാൻ കഴിയില്ലെന്നും സൈന്യം പറയുന്നു.
അതേസമയം, അർജുന് വേണ്ടിയുള്ള ഇന്നത്തെ തെരച്ചിൽ നിർത്തി സൈന്യം മടങ്ങിപ്പോയി. പുഴയ്ക്ക് അടിയിൽ ഉള്ള ഓരോ ലോഹ വസ്തുവിന്റെ സാന്നിധ്യവും ഡ്രോൺ പരിശോധനയിൽ തെളിയാം. കൂടുതൽ മേഖലയിലേക്ക് തെരച്ചിൽ വ്യാപിപ്പിച്ചാൽ കൂടുതൽ സിഗ്നലുകൾ കിട്ടും. അപ്പോഴും പല സിഗ്നൽ പരിശോധനാ സംവിധാനങ്ങൾ ഉപയോഗിച്ച് ഉറപ്പ് വരുത്തിയ പോയന്റിനാകും ആദ്യ പരിഗണന. കാരണം, അതിനാണ് ഒരു ട്രക്കിന്റെ രൂപഘടന കിട്ടിയിട്ടുള്ളത്. മലയടിവാരത്ത് നിന്ന് 70 മീറ്റർ അകലെ, 8-10 മീറ്റർ താഴ്ചയിലാണ് ഏറ്റവും സാധ്യത കൽപ്പിക്കപ്പെടുന്ന പോയന്റെന്നും സൈന്യം അറിയിച്ചു.
കനത്ത മഴയായതിനാൽ മുങ്ങൽ വിദഗ്ധർക്ക് നദിയിലേക്ക് ഇറങ്ങാൻ സാധിച്ചില്ല. അടിയൊഴുക്ക് ശക്തമായതിനാലാണ് മുങ്ങൽ വിദഗ്ധർക്ക് നദിയിലേക്ക് ഇറങ്ങാൻ സാധിക്കാതിരുന്നത്. ഐബോഡ് സംഘത്തിന്റെ ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധന തെരച്ചിലിൽ നിർണായകമാണ്.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
തലയിൽ തൊപ്പി ധരിച്ച് മുഖം കുനിച്ചു നിന്ന് പിസ്റ്റളിൻ്റെ കാഞ്ചി പരിശോധിക്കുകയാണ് ഷൈൻ ടോം ചാക്കോ.മലയാള സിനിമയിൽ ഒരു പിടി…
ടോക്കിയോ: ഏഷ്യൻ ഗെയിംസിൽ മലയാളിക്ക് ചരിത്ര മെഡൽ. ഷൂട്ടിംഗിൽ വിദർശ കെ വിനോദ് വെള്ളി മെഡൽ നേടി. ഏഷ്യൻ ഗെയിംസിൽ…
2027 ജനുവരി, ഏപ്രിൽ, സെപ്റ്റംബർ ഇൻടേക്ക് ആരംഭിച്ചു അയർലൻഡിൽ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിടുന്ന വിദ്യാർഥികൾക്കായി La Vista Study Abroad…
അയർലണ്ടിൽ ലിസ്റ്റീരിയ മലിനീകരണ സാധ്യതയെ തുടർന്ന് നിരവധി റെഡി മീൽ ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചു. Food Safety Authority…
കൊച്ചി: ചലച്ചിത്ര സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ. നിരന്തരം തന്നെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളും…
ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…