Ireland

അയർലണ്ടിൽ പുതിയ വീടുകളുടെ നിർമ്മാണത്തിൽ 5.4% ഇടിവ്

സെൻട്രൽ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസിൻ്റെ (സിഎസ്ഒ) ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2024 ലെ രണ്ടാം പാദത്തിൽ അയർലണ്ടിൽ ആകെ 6,884 പുതിയ ഭവനങ്ങളുടെ പൂർത്തിയായി. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 5.4 ശതമാനം ഇടിവ്. 1,566 അപ്പാർട്മെന്റുകൾ, 3,949 സ്‌കീം ഹൗസിംഗ് പ്രോജക്ടുകൾ, 1,369 സിംഗിൾ ഹൗസിംഗ് എന്നിവ പൂർത്തിയായി. 2024-ൻ്റെ ആദ്യ പകുതിയിൽ പുതിയ ഭവനങ്ങളുടെ പൂർത്തീകരണം 8.6 ശതമാനം കുറഞ്ഞു. 2023-ലെ അതേ കാലയളവിലെ 13,923 നിർമ്മാണണങ്ങളെ അപേക്ഷിച്ച് 12,730 മാത്രമാണ് പൂർത്തിയായത്.

മിഡ്-ഈസ്റ്റ് മേഖലയിലെ 19.4 ശതമാനം ഇടിവ് ഉൾപ്പെടെ, അയർലണ്ടിലെ എട്ട് പ്രദേശങ്ങളിൽ നാലെണ്ണത്തിൽ 2023 ക്യു2 മുതൽ 2024 ലെ ക്യു2 വരെയുള്ള കാലയളവിൽ ഇടിവുണ്ടായി. ഐറിഷ് സർക്കാരിൻ്റെ കണക്കനുസരിച്ച്, 2021 മുതൽ 2030 വരെ രാജ്യത്തിന് പ്രതിവർഷം ശരാശരി 33,000 പുതിയ വീടുകൾ ആവശ്യമായി വരുമെന്നാണ് കണക്കാക്കുന്നത്.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7G

Newsdesk

Recent Posts

​ലൂക്കൻ മലയാളി ക്ലബ്ബ് ഓണാഘോഷം 2026; ​പൊന്നോണപ്പുലരിയുടെ മാധുര്യവുമായി ലൂക്കൻ മലയാളികളുടെ ഓണാഘോഷം ആഗസ്റ്റ് 22-ന് പ്രൗഢഗംഭീരമായി അരങ്ങേറുന്നു!

​നാടിന്റെ നന്മയും പ്രവാസത്തിന്റെ കൂട്ടായ്മയും ഒന്നാകുന്ന ഈ ഓണക്കാലത്ത്, ആഘോഷങ്ങളുടെ പുതിയൊരു വസന്തം തീർക്കാൻ ലൂക്കൻ മലയാളി ക്ലബ്ബ് ഒരുങ്ങിക്കഴിഞ്ഞു.…

3 hours ago

“മിസ് ഇന്ത്യ യൂണിവേഴ്സ് അയർലണ്ട് 2026” വേദിയൊരുങ്ങി; കിരീടപ്പോരാട്ടത്തിന് ഇനി 6 നാൾ

സൗന്ദര്യ താര കിരീടം ചൂടുന്ന സുന്ദരിയെ അറിയാൻ ഇനി നാളുകളുടെ കാത്തിരിപ്പ് മാത്രം.. "Le Divano മിസ് ഇന്ത്യ യൂണിവേഴ്സ്…

20 hours ago

മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 14 ആയി; പത്തനംതിട്ടയിൽ മിന്നൽ പ്രളയ സാധ്യത

തിരുവനന്തപുരം: പത്തനംതിട്ട ജില്ലയിൽ കനത്ത ജാ​ഗ്രത തുടരണമെന്ന് മന്ത്രി പി സി വിഷ്ണുനാഥ്. ഇന്ന് രാത്രിയും മിന്നൽ പ്രളയ സാധ്യതയുണ്ടെന്നും…

21 hours ago

സന്തോഷ് ഇടുക്കിയുടെ ‘പൈറേറ്റ്സ് ഓഫ്ഇടുക്കി’ സെപ്റ്റംബർ നാലിന്

ആലഞ്ചേരി സിനിമാസിന്റെയും ആക്ടേഴ്സ് ഫാക്ടറി പ്രൊഡക്ഷൻസിന്റെയും ബാനറിൽ സിറിയക് ആലഞ്ചേരി നിർമ്മിച്ച് സന്തോഷ് ഇടുക്കി രചനയും സംവിധാനവും നിർവഹിച്ച പൈറേറ്റ്സ്…

21 hours ago

ഓണത്തിന് നാടൻ രുചിയുടെ വിരുന്നൊരുക്കി ‘Oottupura’– സദ്യയുടെ പ്രീബുക്കിംഗ് ആരംഭിച്ചു

അയർലണ്ടിലെ മലയാളികൾക്ക് ഈ ഓണം പരമ്പരാഗത രുചിയോടെ ആഘോഷിക്കാൻ തയ്യാറാകാം.. Oottupura ഓണസദ്യയുടെ പ്രീബുക്കിംഗ് ആരംഭിച്ചു. വീട്ടിലിരുന്ന് തന്നെ കേരളത്തിന്റെ…

1 day ago

കേരളത്തിൽ പ്രളയ ഭീതി; ഏഴ് മരണം

തിരുവനന്തപുരം: അതിതീവ്ര മഴയിൽ സംസ്ഥാനത്ത് വ്യാപക നാശനഷ്ടം. പ്രളയ ഭീതിയിലാണ് പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട് ജില്ലകൾ. ഈ ജില്ലകളിലാണ്…

2 days ago