Ireland

ഡൊണഗലിലെ പ്രധാന റോഡ് നവീകരണങ്ങൾക്ക് കാബിനറ്റ് അനുമതി നൽകി

ട്രാൻസ്-യൂറോപ്യൻ ട്രാൻസ്‌പോർട്ട് നെറ്റ്‌വർക്കിൻ്റെ (TEN-T) മൂന്ന് പ്രധാന വിഭാഗങ്ങളെ ലക്ഷ്യമിട്ടുള്ള ഡൊണഗലിലെ റോഡ് നവീകരണ പദ്ധതിക്ക് ഐറിഷ് കാബിനറ്റ് അംഗീകാരം നൽകി. ഗതാഗത വകുപ്പിൻ്റെ ദേശീയ വികസന പദ്ധതിക്ക് കീഴിലുള്ള future capital allocation വഴിയാണ് പദ്ധതിക്ക് ധനസഹായം ലഭിക്കുക. ഈ അപ്‌ഗ്രേഡുകൾ പ്രാഥമിക വിലയിരുത്തലുകൾ അനുസരിച്ച്, 2.61 മുതൽ 4.73 വരെ ഉയർന്ന പോസിറ്റീവ് ബെനിഫിറ്റ്-കോസ്റ്റ് റേഷ്യോ (BCR) വാഗ്ദാനം ചെയ്യുന്നു.

ഡൊണഗലിലെ TEN-T റൂട്ടുകളുടെ സ്ഥിതി വിലയിരുത്തിയ 2015-ലെ ട്രാൻസ്-യൂറോപ്യൻ ട്രാൻസ്‌പോർട്ട് നെറ്റ്‌വർക്ക് കോറിഡോർ നീഡ്‌സ് സ്റ്റഡിയിൽ നിന്നാണ് ഡൊണഗൽ TEN-T പ്രോജക്റ്റ് ആരംഭിച്ചത്. N15/N13 Ballybofey/Stranorlar Urban Region, N56/N13 Letterkenny to Manorcunningham,N14 Manorcunningham to Lifford/Strabane/A5 Link എന്നീ മൂന്ന് സെക്ഷനുകളിൽ നവീകരണം ആവശ്യമാണെന്ന് പഠനം കണ്ടെത്തി. ഇവ പിന്നീട് ദേശീയ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി.

ഡൊണഗൽ കൗണ്ടി കൗൺസിൽ 2023 ജൂണിൽ ഗതാഗത വകുപ്പിന് പ്രോജക്റ്റിനായി ഒരു പ്രിലിമിനറി ബിസിനസ് കേസ് (PBC) സമർപ്പിച്ചു. 2024 ജൂൺ 25ന് Public Expenditure, NDP Delivery, and Reform വകുപ്പിൻ്റെ Major Projects Advisory Group (MPAG) പദ്ധതി അവതരിപ്പിച്ചു. ദേശീയ റോഡ് ശൃംഖലയുടെ ഈ നിർണായക വിഭാഗങ്ങൾ മെച്ചപ്പെടുത്താൻ ലക്ഷ്യമിടുന്ന ഡൊണഗൽ TEN-T പദ്ധതി, TEN-T Priority Route Improvement Project (PRIP) രൂപീകരിക്കുന്നു.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7G

Newsdesk

Recent Posts

ഏഷ്യൻ ഗെയിംസിൽ മലയാളിക്ക് ചരിത്ര നേട്ടം; ഷൂട്ടിംഗിൽ വിദർശ.കെ.വിനോദിന് വെള്ളി മെഡൽ

ടോക്കിയോ: ഏഷ്യൻ ഗെയിംസിൽ മലയാളിക്ക് ചരിത്ര മെഡൽ. ഷൂട്ടിംഗിൽ വിദർശ കെ വിനോദ് വെള്ളി മെഡൽ നേടി. ഏഷ്യൻ ഗെയിംസിൽ…

10 hours ago

സെപ്റ്റംബർ ഇൻടേക്കിൽ 100% വിസ സക്സസ്സ് നേട്ടവുമായി La Vista Study Abroad

2027 ജനുവരി, ഏപ്രിൽ, സെപ്റ്റംബർ ഇൻടേക്ക് ആരംഭിച്ചു അയർലൻഡിൽ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിടുന്ന വിദ്യാർഥികൾക്കായി La Vista Study Abroad…

1 day ago

അയർലണ്ടിൽ ലിസ്റ്റീരിയ മുന്നറിയിപ്പ്; നിരവധി റെഡി മീൽസ് തിരിച്ചുവിളിച്ചു

അയർലണ്ടിൽ ലിസ്റ്റീരിയ മലിനീകരണ സാധ്യതയെ തുടർന്ന് നിരവധി റെഡി മീൽ ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചു. Food Safety Authority…

1 day ago

സംവിധായകനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ; മെറ്റ മൂന്നാം പ്രതി

കൊച്ചി: ചലച്ചിത്ര സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ. നിരന്തരം തന്നെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളും…

1 day ago

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ ഇനി പെയ്ഡ് പാർക്കിംഗ്; പദ്ധതിക്ക് അനുമതി

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…

2 days ago

ഹോം ഹീറ്റിംഗ് ഓയിൽ വില കുതിക്കുന്നു; രണ്ടാഴ്ചയ്ക്കിടെ 500 ലിറ്ററിന് €100 വർധന

അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…

2 days ago