ജിദ്ദ: തൊഴിലാളിയോ തൊഴിലുടമയോ കരാര്‍ അവസാനിപ്പിച്ചാല്‍ നഷ്ടപരിഹാരത്തിന് അര്‍ഹതയുള്ള സാഹചര്യങ്ങളെ കുറിച്ച് സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്തത വരുത്തി.
നിയമാനുസൃതം കരാര്‍ റദ്ദാക്കുകയും നോട്ടീസ് കാലയളവ് പാലിക്കാതിരിക്കുകയും ചെയ്താല്‍, നോട്ടീസ് സമയത്ത് തൊഴിലാളിയുടെ വേതനത്തിന് തുല്യമായ നഷ്ടപരിഹാരത്തിന് രണ്ടാമത്തെ കക്ഷിക്ക് അര്‍ഹത ഉണ്ടായിരിക്കും. അതേസമയം നിയമാനുസൃതമല്ലാതെ കരാര്‍ അവസാനിപ്പിച്ചാല്‍ തൊഴില്‍ കാലാവധിയും നഷ്ടപരിഹാരവും നേരത്തെ തീരുമാനിച്ചതാണെങ്കില്‍ നഷ്ടപരിഹാരം നല്‍കണം.
ജോലി ചെയ്ത വര്‍ഷം കണക്കാക്കിയാണ് നഷ്ടപരിഹാരം നല്‍കേണ്ടത്. ഓരോ വര്‍ഷത്തിനും 15 ദിവസത്തെ വേതനം എന്ന തോതിലാണ് നല്‍കേണ്ടത്. നിയമവിരുദ്ധമായി കരാര്‍ അവസാനിപ്പിച്ചാല്‍ നഷ്ടപരിഹാരം നേരത്തെ തീരുമാനിച്ചതല്ലെങ്കില്‍ കരാര്‍ അവസാനിക്കാന്‍ ബാക്കിയുള്ള കാലത്തെ മാസ വേതനം നഷ്ടപരിഹാരമായി നല്‍കേണ്ടിവരും.
പരിധിയില്ലാത്ത തൊഴില്‍ കരാരാണെങ്കില്‍ തൊഴിലാളി ശമ്പളം ലഭിക്കുന്നവരാണെങ്കില്‍ കരാര്‍ നിര്‍ത്തുന്നതിന് 60 ദിവസത്തന് തൊഴിലുടമയെ തൊഴിലാളി വിവരം ധരിപ്പിച്ചിരിക്കണം. എന്നാല്‍ മാസ ശമ്പളം ലഭിക്കുന്നില്ലെങ്കില്‍ 30 ദിവസത്തിനുള്ളിലാണ് കരാര്‍ അവസാനിപ്പിക്കുന്ന വിവരം തൊഴിലുടമയെ അറിയിക്കേണ്ടത്.
ഡബ്ലിൻ: രാജ്യത്തെ ചൈൽഡ്‌കെയർ മേഖലയിലെ 30,000-ത്തിലധികം ജീവനക്കാർക്ക് ഏകദേശം 6 ശതമാനം ശമ്പളവർധന ലഭിക്കും. തൊഴിലുടമ പ്രതിനിധികളും SIPTUയും തമ്മിൽ…
അയർലണ്ടിൽ 5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം ലഭിക്കും. സെപ്റ്റംബർ 17, 18 തീയതികളിലായി ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പൗരത്വ…
ജി.മാർത്താണ്ഡൻ സംവിധാനം ചെയ്ത് സെപ്റ്റംബർ പതിനെട്ടിന് റിലീസ് ചെയ്യുന്ന ഓട്ടം തുള്ളൽ എന്ന ചിത്രത്തിൻ്റെ ഏറ്റവും പുതിയ അപ്ഡേഷൻ പുറത്തുവിട്ടു.…
വലിയ മുതൽമുടക്കിൽ വിശാലമായ ക്യാൻവാസ്സിൽ രഞ്ജിത്ത് ഒരുക്കുന്ന റിയലിസ്‌റ്റിക്ക് ആക് ഷൻ ത്രില്ലർ ചിത്രം ലോ ആൻഡ് ഓർഡർ സെപ്റ്റംബർ പതിനെട്ടിന്…
നിർദിഷ്ട ഐറിഷ് പൗരത്വ നിയമഭേദഗതികളിൽ നിലവിൽ അയർലണ്ടിൽ നിയമപരമായി താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നവരുടെ സാഹചര്യം പ്രത്യേകം പരിഗണിക്കണമെന്ന് ക്രാന്തി…
DMC സംഘടിപ്പിക്കുന്ന DMC ALL IRELAND CHESS TOURNAMENT – SEASON 2 ഒക്ടോബർ 17, 2026 ശനിയാഴ്ച ലൗത്ത്…