gnn24x7

തൊഴിൽ കരാര്‍ അവസാനിപ്പിച്ചാല്‍ നഷ്ടപരിഹാരത്തിന് അര്‍ഹതയുള്ള സാഹചര്യങ്ങൾ ഇവയാണ്

0
423
gnn24x7

ജിദ്ദ: തൊഴിലാളിയോ തൊഴിലുടമയോ കരാര്‍ അവസാനിപ്പിച്ചാല്‍ നഷ്ടപരിഹാരത്തിന് അര്‍ഹതയുള്ള സാഹചര്യങ്ങളെ കുറിച്ച് സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്തത വരുത്തി.

നിയമാനുസൃതം കരാര്‍ റദ്ദാക്കുകയും നോട്ടീസ് കാലയളവ് പാലിക്കാതിരിക്കുകയും ചെയ്താല്‍, നോട്ടീസ് സമയത്ത് തൊഴിലാളിയുടെ വേതനത്തിന് തുല്യമായ നഷ്ടപരിഹാരത്തിന് രണ്ടാമത്തെ കക്ഷിക്ക് അര്‍ഹത ഉണ്ടായിരിക്കും. അതേസമയം നിയമാനുസൃതമല്ലാതെ കരാര്‍ അവസാനിപ്പിച്ചാല്‍ തൊഴില്‍ കാലാവധിയും നഷ്ടപരിഹാരവും നേരത്തെ തീരുമാനിച്ചതാണെങ്കില്‍ നഷ്ടപരിഹാരം നല്‍കണം.

ജോലി ചെയ്ത വര്‍ഷം കണക്കാക്കിയാണ് നഷ്ടപരിഹാരം നല്‍കേണ്ടത്. ഓരോ വര്‍ഷത്തിനും 15 ദിവസത്തെ വേതനം എന്ന തോതിലാണ് നല്‍കേണ്ടത്. നിയമവിരുദ്ധമായി കരാര്‍ അവസാനിപ്പിച്ചാല്‍ നഷ്ടപരിഹാരം നേരത്തെ തീരുമാനിച്ചതല്ലെങ്കില്‍ കരാര്‍ അവസാനിക്കാന്‍ ബാക്കിയുള്ള കാലത്തെ മാസ വേതനം നഷ്ടപരിഹാരമായി നല്‍കേണ്ടിവരും.

പരിധിയില്ലാത്ത തൊഴില്‍ കരാരാണെങ്കില്‍ തൊഴിലാളി ശമ്പളം ലഭിക്കുന്നവരാണെങ്കില്‍ കരാര്‍ നിര്‍ത്തുന്നതിന് 60 ദിവസത്തന് തൊഴിലുടമയെ തൊഴിലാളി വിവരം ധരിപ്പിച്ചിരിക്കണം. എന്നാല്‍ മാസ ശമ്പളം ലഭിക്കുന്നില്ലെങ്കില്‍ 30 ദിവസത്തിനുള്ളിലാണ് കരാര്‍ അവസാനിപ്പിക്കുന്ന വിവരം തൊഴിലുടമയെ അറിയിക്കേണ്ടത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here