മാവേലിക്കര: ആത്മബോധോദയ സംഘം സംഘടിപ്പിച്ച പരിപാടിയില്‍ വേദി മാറിയെത്തി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. മാവേലിക്കര കൊറ്റാര്‍കാവിലെ പരിപാടിക്കു പകരം ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള ഉദ്ഘാടകനായ ചെറുകോലിലെ പരിപാടിയിലേക്കാണ് പൊലീസ് സംഘം മന്ത്രി വീണാ ജോര്‍ജിനെ എത്തിച്ചത്.
ആത്മബോധോദയ സംഘം മാവേലിക്കര ചെറുകോലില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഗോവ ഗവര്‍ണര്‍ പി.എസ്.ശ്രീധരന്‍ പിള്ളയായിരുന്നു ഉദ്ഘാടകന്‍. കൊടിക്കുന്നില്‍ സുരേഷ് എം പി, ശുഭനന്ദാശ്രമാധിപതി ദേവാനന്ദ ഗുരുദേവൻ, ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് മോര്‍ സേവറിയോസ് തുടങ്ങി മുന്‍കൂട്ടി നിശ്ചയിച്ചവര്‍ മാത്രമായിരുന്നു വേദിയിലുണ്ടായിരുന്നത്.
ഗവര്‍ണറുടെ ഉദ്ഘാടന പ്രസംഗത്തിന് ശേഷമായിരുന്നു അവിചാരിതമായി ആരോഗ്യമന്ത്രിയുടെ പ്രവേശനം. വേദിയിലെത്തി ഏതാനും നിമിഷങ്ങള്‍ക്ക് ശേഷമാണ് ആരോഗ്യമന്ത്രി പങ്കെടുക്കേണ്ട പരിപാടിയല്ലെന്ന് മനസ്സിലായത്. കൊടിക്കുന്നില്‍ സുരേഷ് എം.പി വിവരം സൂചിപ്പിച്ചതോടെ മന്ത്രി ഉടന്‍ തന്നെ വേദിയില്‍ നിന്ന് പോകുകയും ചെയ്തു. എല്ലാവരുമായി സൗഹൃദം പങ്കിട്ട ശേഷമാണ് മന്ത്രി മടങ്ങിയത്. ആത്മബോധോദയ സംഘം മാവേലിക്കര കൊറ്റാര്‍ക്കാവില്‍ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു മന്ത്രിക്ക് പങ്കെടുക്കേണ്ടിയിരുന്നത്. ഗുരുതരമായ പ്രോട്ടോകോള്‍ ലംഘനവും സുരക്ഷാ വീഴ്ചയുമാണ് പോലീസിന്റെ പിഴവിലൂടെ ഉണ്ടായതെന്നാണു വിമര്‍ശനം.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…