Global News

ഇന്നല്ലെങ്കിൽ നാളെ സത്യം ജയിക്കും! ഉത്തരവാദിത്തങ്ങളെ കുറിച്ച് വ്യക്തതയുണ്ട്: രാഹുൽ ഗാന്ധി

ഡൽഹി : അയോഗ്യത നീക്കിയ സുപ്രീം കോടതി വിധിക്ക് പിന്നാലെ എഐസിസി ആസ്ഥാനത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ പ്രതികരണം രണ്ട് വരിയിൽ ഒതുക്കി രാഹുൽ ഗാന്ധി. ഇന്നല്ലങ്കിൽ നാളെ സത്യം ജയിക്കും. എന്റെ ഉത്തരവാദിത്തങ്ങളെ കുറിച്ച് എനിക്ക് വ്യക്തതയുണ്ടെന്നും മുതിർന്ന കോൺഗ്രസ് നേതാക്കൾക്ക് ഒപ്പം നടത്തിയ വാർത്താ സമ്മേളനത്തിൽ രാഹുൽ ഗാന്ധി പറഞ്ഞു. ജനങ്ങളെനിക്ക് വലിയ പിന്തുണ നൽകി. ആ പിന്തുണയ്ക്കും സ്നേഹത്തിനും ഈ അവസരത്തിൽ എല്ലാവർക്കും നന്ദിയറിയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തിന്റെ, സത്യത്തിന്റെ വിജയമെന്നായിരുന്നു കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഗാർഖെയുടെ പ്രതികരണം. എല്ലാവർക്കും സന്തോഷമുള്ള ദിനമാണിത്. സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുന്നു. ഇത് രാഹുലിന്റെ മാത്രമല്ല, ഇന്ത്യയിലെ ജനങ്ങളുടെ കൂടി വിജയമാണ്. സത്യത്തിനായാണ് രാഹുൽ പോരാടിയത്. കന്യാകുമാരിയിൽ തുടങ്ങി കശ്മീർ വരെ അദ്ദേഹം ജനങ്ങൾക്കൊപ്പം നടന്നു. സൂറത്ത് കോടതിയുടെ വിധി വന്ന് 24 മണിക്കൂറിനുള്ളിലാണ് രാഹുലിനെ എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കിയത്. സുപ്രീകോടതി വിധി വന്നതിനാൽ എത്ര വേഗം അയോഗ്യത മാറ്റി എം പി സ്ഥാനം തിരികെ നൽകണം. അത് എത്ര പെട്ടന്നുണ്ടാകുമെന്ന് കാണട്ടെയെന്നും അദ്ദേഹം പറഞ്ഞു. 
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group: https://chat.whatsapp.com/FWXGyNLHsfRD9YSOuav2LU

Sub Editor

Recent Posts

“അടയാളം” ഷോർട് ഫിലിം ട്രെയ്‌ലർ റിലീസ് ചെയ്തു

ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന “അടയാളം” ഷോർട് ഫിലിമിന്റെ ട്രെയ്‌ലർ റിലീസ് ചെയ്തു. കാലിക പ്രാധാന്യമുള്ള കഥ പറയുന്ന “അടയാളം” ഷോർട്…

7 hours ago

വീടുകളുടെ എക്സ്റ്റെൻഷനും മറ്റ് നവീകരണത്തിനുമുള്ള പുതിയ പ്ലാനിംഗ് ഇളവുകൾ ഉടൻ പ്രഖാപിക്കും

ചെറിയ വിപുലീകരണങ്ങൾക്കും നവീകരണങ്ങൾക്കുമുള്ള പ്ലാനിംഗ് ആവശ്യകതകൾ ലഘൂകരിക്കുന്നതിനുള്ള പുതിയ നിർദ്ദേശങ്ങൾ സർക്കാർ ഉടൻ പ്രസിദ്ധീകരിക്കും. ഭവന നിർമ്മാണ സഹമന്ത്രി ജോൺ…

8 hours ago

കാബൂളിൽ പാകിസ്ഥാൻ്റെ വ്യോമാക്രമണം; കൊല്ലപ്പെട്ടത് 400ഓളം പേർ

  കാബൂൾ: അഫ്ഗാനിസ്ഥാന്‍റെ തലസ്ഥാനമായ കാബൂളിൽ പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ 400 പേർ കൊല്ലപ്പെട്ടെന്ന് താലിബാൻ വക്താവ്. 250 ഓളം…

15 hours ago

ഹരിദാസിൻ്റെ ‘ഡാൻസാഫിൽ’ പുതിയ രൂപത്തിലും, ഭാവത്തിലും ഷൈൻ ടോം ചാക്കോ

രൂപത്തിലും, ഭാവത്തിലും, കഥാപാത്രത്തിൻ്റെ പുതുമയിലുമായി ഷൈൻ ടോം ചാക്കോ അരങ്ങുതകർക്കുന്ന ചിത്രമാണ് 'ഡാൻസാഫ് ' ഹരിദാസ് സംവിധാനം ചെയ്യുന്ന ഈ…

1 day ago

Finglas Premier League 2026: മാർച്ച് 21ന് തുടക്കം; ഗ്രാൻഡ് ഫിനാലെ മാർച്ച്‌ 29ന്

ക്രിക്കറ്റ് പ്രേമികൾ ആവേശപൂർവം കാത്തിരിക്കുന്ന Finglas Premier League 2026 മാർച്ച് 21ന് തുടക്കമാകും. TITANS, STRIKERS, VIKINGS എന്നീ…

1 day ago

സാൻജോയ്ക്കായുള്ള പബ്ലിക് ഫണ്ട് കളക്ഷനിൽ നോമിനി ഭാര്യ; ഗോ ഫണ്ട് പണം കൈമാറരുതെന്ന ആവശ്യം ശക്തം

സാൻജോ സുനിലിന്റെ മരണത്തിനു പിന്നാലെ ഗോ ഫണ്ട്‌ വഴി നടത്തിയ പബ്ലിക് ഫണ്ട് കളക്ഷനിൽ 21 ലക്ഷത്തിലധികം രൂപ സമാഹരിച്ചതയാണ്…

1 day ago