കോഴിക്കോട്: തുടർച്ചയായി അസ്വാഭാവിക ശബ്ദം കേൾക്കുന്ന കോഴിക്കോട് പോലൂരിലെ വീടും സ്ഥലവും വിദഗ്ധ സംഘം പരിശോധിക്കുന്നു. ശബ്ദത്തിന് കാരണം സോയില്‍ പൈപ്പിംഗ് അല്ലെന്നും, ഭൂമിക്കടിയിലെ മർദമാകാം കാരണമെന്നും, ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും പരിശോധനയ്ക്ക് നേതൃത്വം നല്‍കുന്ന സെസ്സിലെ മുന്‍ ശാസ്ത്രജ്ഞന്‍ ജി. ശങ്കർ പറഞ്ഞു.
രണ്ടാഴ്ചയിലേറെയായി മുഴക്കം കേൾക്കുന്ന പോലൂരിലെ ബിജുവിന്‍റെ വീട്ടിലും പരിസരത്തുമാണ് രാവിലെ മുതല്‍ വിദഗ്ധ സംഘം പരിശോധന തുടങ്ങിയത്. മുഴക്കത്തെ തുടർന്ന് വീട്ടില്‍ നിന്നും ഉടമ ബിജുവും കുടുംബവും ബന്ധുവീട്ടിലേക്ക് താമസം മാറ്റിയിരുന്നു. രാത്രികാലങ്ങളിലാണ് ശബ്ദം കൂടുതല്‍ കേൾക്കുന്നതെന്നും ഓരോ ദിവസവും ശബ്ദത്തിന്‍റെ തീവ്രത കൂടിവരികയാണെന്നും പ്രദേശവാസികൾ പറയുന്നു.
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഉപദേശക സമിതി അംഗവും നാഷണല്‍ സെന്‍റർ ഫോർ എർത്ത് സയന്‍സ് സ്റ്റഡീസിലെ മുന്‍ ശാസ്ത്രജ്ഞനുമായ ജി ശങ്കറും ഹസാർഡ് അനലിസ്റ്റുകളുമാണ് പരിശോധന നടത്തുന്നത്. സ്ഥലത്ത് ജിയോ ഫിസിക്കല്‍ സർവേ നടത്താനും സംഘം ആലോചിക്കുന്നുണ്ട്.
അസിസ്റ്റന്‍റ് കളക്ടറടക്കമുള്ളവർ ഇന്ന് സ്ഥലത്തെത്തി വീട്ടുകാരുമായി സംസാരിച്ചു. വിശദമായ പരിശോധനയ്ക്ക് ശേഷം വിദഗ്ധസംഘം കളക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കും. ഈ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലായിരിക്കും തുടർ നടപടികൾ.
ദുബായ്: യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ മുന്നോട്ട് വെച്ച നിർദേശങ്ങളിൽ അമേരിക്കയുടെ പ്രതികരണം കാത്ത് ലോകം. എല്ലാ നിർദേശങ്ങളും അമേരിക്കയെ മധ്യസ്ഥർ…
ഡ്രൈവിങ് ലൈസൻസും മറ്റ് ഫോട്ടോ ഐഡികളും ഇനി സ്വീകരിക്കില്ല അയർലണ്ടും ബ്രിട്ടനും തമ്മിലുള്ള ഫെറി യാത്രയിൽ പുതിയ തിരിച്ചറിയൽ രേഖാ…
അയർലണ്ടിലെ ഭവനലഭ്യത പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായി ഒഴിഞ്ഞുകിടക്കുന്നതും അറ്റകുറ്റപ്പണികൾ ആവശ്യമായതുമായ വീടുകൾ വീണ്ടും ഉപയോഗത്തിലേക്ക് കൊണ്ടുവരാൻ നിലവിലെ പദ്ധതി വിപുലീകരിക്കാൻ…
Dublin: Legendary Indian playback singer Udit Narayan is set to perform in Ireland for the…
ഡബ്ലിൻ: അയർലണ്ടിലെത്തിയ ചാണ്ടി ഉമ്മൻ എം.എൽ.എയ്ക്ക് ഡബ്ലിനിലെ ബ്യൂമോണ്ടിൽ സെപ്റ്റംബർ 29 ചൊവ്വാഴ്ച വൈകിട്ട് 6 മണിക്ക് സ്വീകരണം നൽകുന്നു.ഈ…
അയർലണ്ടിലെ ഭവനവിപണിയിൽ വിലവർധനയുടെ വേഗം കുറഞ്ഞുവരുന്നതായി ഏറ്റവും പുതിയ Daft Sales Report. സെപ്റ്റംബർ വരെയുള്ള ഒരു വർഷത്തിനിടെ രാജ്യത്താകമാനം…