ന്യൂഡൽഹി: പൊലീസ് കസ്റ്റഡിയിൽ മരിച്ചയാളുടെ കുടുംബത്തെ കാണാൻ പുറപ്പെട്ട കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ യാത്രയ്ക്കിടെ തടഞ്ഞു. യുപിയിലെ ആഗ്രയിലേക്കു പുറപ്പെട്ട പ്രിയങ്കയെ ലക്നൗ– ആഗ്ര എക്സ്പ്രസ് വേയിലെ ടോൾ പ്ലാസയിലാണു തടഞ്ഞത്.
ലഖിംപുർ സംഭവത്തില്‍ മരിച്ച കർഷകരുടെ കുടുംബങ്ങളെ കാണുന്നതിൽനിന്നും ഉത്തർപ്രദേശ് സർക്കാർ പ്രിയങ്കയെ തടഞ്ഞിരുന്നെന്നും ഇപ്പോൾ പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടയാളുടെ കുടുംബത്തെ കാണാനും അനുവദിക്കുന്നില്ലെന്നും കോൺഗ്രസ് ആരോപിച്ചു.
നേരത്തേ അനുമതി വാങ്ങാത്തതിനാലാണു പ്രിയങ്കയെ തടഞ്ഞതെന്നാണു യുപി പൊലീസിന്റെ വിശദീകരണം. പ്രിയങ്കയ്ക്കു ചുറ്റും പൊലീസുകാരുൾപ്പെടെ ഒരു കൂട്ടം പേർ നിൽക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പ്രിയങ്കയുടെ കാറിനു മുന്നിൽ പൊലീസുകാർ തടസ്സം നിൽക്കുന്ന വിഡിയോയും പുറത്തുവന്നു. ഞാൻ എവിടെ പോകണമെങ്കിലും അതിന് അനുമതി ചോദിക്കണോയെന്നു പ്രിയങ്ക ചോദിക്കുന്നുണ്ട്. എന്നാൽ ക്രമസമാധാന പ്രശ്നമാണ് ഇതെന്ന് പൊലീസ് ഉദ്യോഗസ്ഥൻ മറുപടി നൽകുന്നു.
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…
പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…