തിരുവനന്തപുരം: പ്രതിപക്ഷ നേതാവിനെതിരായി വിജിലൻസ് അന്വേഷണം. പി.വി അൻവർ നടത്തിയ 150 കോടിയുടെ അഴിമതിയാരോപണത്തിലാണ് വിജിലൻസ് അന്വേഷണം. കേരളാ കോൺഗ്രസ് എം നേതാവ് എ.എച്ച് ഹഫീസിന്റെ പരാതിയിലാണ് അന്വേഷണം. അന്വേഷണത്തിന്റെ ചുമതല വിജിലൻസ് ഡിവൈ.എസ്.പി സി. വിനോദ് കുമാറിന് നൽകി.
കെ റെയിൽ പദ്ധതി അട്ടിമറിക്കാൻ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ 150 കോടി കൈപ്പറ്റിയെന്നാണ് നിയമസഭയിൽ പി വി അൻവർ എം.എല്‍.എ പറഞ്ഞത്. മറ്റ് സംസ്ഥാനങ്ങളിലെ ബിസിനസുകാരിൽ നിന്ന് 150 കോടി സതീശന് ലഭിച്ചു. മൂന്ന് ഘട്ടങ്ങളിലായി 50 കോടി രൂപ വീതം ചാവക്കാട് എത്തി. അവിടെ നിന്ന് പണം ശീതീകരിച്ച മത്സ്യബന്ധന ലോറികളിലും ആംബുലൻസുകളിലുമായി കൈമാറി.
കെ റെയിൽ പദ്ധതിയെ അട്ടിമറിക്കാൻ വൻ സാമ്പത്തിക ഗൂഢാലോചനയാണ് നടന്നത്. ഇതിനായി ചില മാധ്യമങ്ങളെ കൂട്ടുപിടിച്ച് പ്രതിപക്ഷം കെ റെയിലിനെതിരെ സമരത്തിനിറങ്ങി. കർണാടകയിലെ ഐ.ടി ലോബിക്ക് വേണ്ടിയാണ് കെ റെയിലിനെ എതിർത്തത്. കെ സി വേണുഗോപാലുമായി ഇവർ ഗൂഢാലോചന നടത്തി. മുഖ്യമന്ത്രി സ്ഥാനമാണ് വി.ഡി സതീശന് ഓഫറെന്നും പി.വി അന്‍വര്‍ പറഞ്ഞിരുന്നു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള. ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/JhxiciOJCEF28fswCzOCIB
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…