Global News

വിഴിഞ്ഞം തുറമുഖ ഉപരോധ സമരം; സമരക്കാരുമായി ഇന്ന് മന്ത്രിതല ചർച്ചയും നടന്നേക്കും

തിരുവനന്തപുരംവിഴിഞ്ഞം തുറമുഖ ഉപരോധ സമരം ഇന്ന് പതിഞ്ചാം ദിനം. അരയതുരുത്തി, ചമ്പാവ്, അഞ്ചുതെങ്ങ് ഇടവകകളുടെ നേതൃത്വത്തിലാണ് ഇന്നത്തെ ഉപരോധ സമരം. സമരക്കാരുമായി ഇന്ന് മന്ത്രിതല ചർച്ചയും നടന്നേക്കും. ഇന്നലെ ഹൈക്കോടതി പരാമർശത്തിന് പിന്നാലെ വൈദികരുടെ നേതൃത്വത്തിൽ തുറമുഖ ഗേറ്റിന് സമീപം നിരാഹാരസമരം ആരംഭിച്ചിരുന്നു. പിന്നാലെ സമരക്കാരും പോലീസും തമ്മിൽ സംഘർഷം ഉണ്ടായി. ജില്ലാ കളക്ടറും കമ്മീഷണറും എത്തി നടത്തിയ അനുരഞ്ജന ചർച്ചയെ തുടർന്നാണ് സംഘർഷം ഒഴിഞ്ഞത്. സമരക്കാരുടെ പരാതിക്ക് ഇടയാക്കിയ ഡിസിപി അജിത്കുമാർ, കണ്ട്രോൾ റൂം എ സി പ്രതാപ് നായർ, എ സിയുടെ ഡ്രൈവർ എന്നിവരെ സമരവേദിയിൽ ഡ്യുട്ടിക്ക് ഇടില്ലെന്ന് ഉറപ്പ് നൽകിയതോടെ നിരാഹാര സമരവും അവസാനിപ്പിച്ചിരുന്നു

Sub Editor

Recent Posts

ബേബി ഗേൾ ജനുവരി 23ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…

49 mins ago

ഇ-സ്കൂട്ടർ ഓടിക്കുന്നവർക്ക് ഹെൽമെറ്റും ജാക്കറ്റും നിർബന്ധമാക്കും

ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…

1 hour ago

ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ 2023 ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിൽ

സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…

4 hours ago

രക്തത്തിൽ കുളിച്ച ആനയുടെ പുറത്ത് മൂർച്ചയേറിയ മഴുവുമായി കൊലവിളിയോടെ വേട്ടക്കാരൻ – ആന്റെണി പെപ്പെയുടെ പുതിയ ലുക്കുമായി കാട്ടാളൻ്റെ പുതിയ പോസ്റ്റർ

ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…

11 hours ago

ഡബ്ലിനിൽ ടെസ്‌ല പുതിയ ഷോറൂം തുറക്കും

നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…

1 day ago

തായ്‌ലൻഡിൽ ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണ് അപകടം; 28 പേർക്ക് ദാരുണാന്ത്യം

ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…

1 day ago