അത്യധികം ആവേശ പോരാട്ടത്തിന് വഴിയൊരുക്കി Leinster Minor 2 Cup ചാമ്പ്യൻമാരായി Finglas 3. 27ന് നടന്ന ഫൈനൽ മത്സരത്തിൽ നടന്ന Clontarf 7 നെ മുപ്പത് റൺസിനാണ് Finglas 3 തകർത്തത്.
ടോസ് നേടിയ Clontart 7 ഫൈൻഗ്ലാസ് ടീമിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. തുടക്കം മുതൽ Clontarf ആധിപത്യം ഉറപ്പിച്ച മത്സരം പിന്നീട് അവർക്ക് നഷ്ടപ്പെടുകയായിരുന്നു. നാല് ഓവറിൽ നിന്ന് 2/13 എടുത്ത ഫ്രേയ സാർജന്റിന്റെ മികച്ച ഓപ്പണിംഗ് സ്‌പെല്ലാണ് ആദ്യ 8 ഓവറിൽ Finglasനെ 24/4 എന്ന നിലയിൽ പിടിച്ചു നിർത്തിയത്.
എന്നാൽ റോൺ മാത്യു ഫിംഗ്‌ലാസിന് വേണ്ടി 20 റൺസ് നേടിയതോടെ മത്സരം തങ്ങളുടെ കൈപ്പിടിയിൽ ഒതുക്കി Finglas എതിരാളികളെ സമ്മർദ്ധത്തിലാക്കി. മാത്യുവിനെയും അങ്കേഷ് മിസ്രയേയും അന്ന മാർഷൽ പുറത്താക്കിയപ്പോൾ 76/8 എന്ന നിലയിലായിരുന്നു ടീമിന്റെ സ്കോർ. സജിത്ത് സുധിയും ചേതൻ മഹാദേവും ചേർന്ന് അവസാന നാലോവറിൽ 34 റൺസിന്റെ കൂട്ടുകെട്ട് അവർ പങ്കിട്ടു, ടീമിനെ 110/8 ലേക്ക് ഉയർത്തി വിജയം കൂടുതൽ ഉറപ്പാക്കി.
Contarf ന്റെ ബാറ്റിംഗ് നിരയെ അക്ഷരാർത്ഥത്തിൽ തകർത്താണ് Finglas ബൌളിംഗ് നിര കളി വരുത്തിയില്ലാക്കിയത്. രണ്ട് ഓവറിൽ ആറ് റൺസ് മാത്രം വഴങ്ങിയ വിഷ്ണു R A മൂന്ന് വിക്കറ്റ് നേടി.
നെവിൽ ജോർജാണ് Clontarf ന്റെ മിന്നും താരം ജൂലിയുടെ വിക്കറ്റ് വീഴ്ത്തിയത്.സുമേഷ് ഓമനക്കുട്ടനാണ് ക്യാപ്റ്റൻ മിക്കി ലോവിനെയും ജോൺ ബാരിയെയും പുറത്താക്കിയത്.
ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…
അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…
അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…
അയർലൻഡിലെ സംഗീതാസ്വാദകർ കാത്തിരിക്കുന്ന “Bade Miyan Chote Miyan – Live in Concert” പരിപാടിയുടെ Early Bird ടിക്കറ്റ്…
ഡബ്ലിൻ: രാജ്യത്തെ ചൈൽഡ്‌കെയർ മേഖലയിലെ 30,000-ത്തിലധികം ജീവനക്കാർക്ക് ഏകദേശം 6 ശതമാനം ശമ്പളവർധന ലഭിക്കും. തൊഴിലുടമ പ്രതിനിധികളും SIPTUയും തമ്മിൽ…
അയർലണ്ടിൽ 5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം ലഭിക്കും. സെപ്റ്റംബർ 17, 18 തീയതികളിലായി ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പൗരത്വ…