ഡൽഹി: വിസ്‌ഡൺ ക്രിക്കറ്റർ ഓഫ് ദി ഇയറായി തെരഞ്ഞെടുക്കപ്പെട്ട് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ വനിതാ താരമാണ് ഹർമൻപ്രീത്. അഞ്ച് താരങ്ങളുടെ പട്ടികയിലാണ് ഹര്‍മന്‍ ഇടംപിടിച്ചത്. ട്വന്‍റി 20യിലെ പ്രകടനത്തിന് പുരുഷ താരം സൂര്യകുമാർ യാദവിനും വിസ്‌ഡന്‍റെ അംഗീകാരമുണ്ട്.
ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിനെ മുന്നിൽ നിന്ന് നയിക്കുന്ന മികവിനാണ് ഹർമൻപ്രീത് കൗറിന് വിസ്ഡന്‍റെ ക്രിക്കറ്റർ ഓഫ് ദി ഇയർ അംഗീകാരം. ഇംഗ്ലണ്ടിൽ ഏകദിന പരമ്പര വിജയത്തിലേക്കും കോമൺവെൽത്ത് ഗെയിംസിൽ വെള്ളി മെഡലിലേക്കും ഇന്ത്യയെ നയിച്ച പ്രകടനമാണ് ഹര്‍മന് വിസ്ഡന്‍റെ പുരസ്കാരത്തിന് അര്‍ഹയാക്കിയത്. മാത്യു പോട്സ്, ബെൻ ഫോക്‌സ്, ഡാരില്‍ മിച്ചൽ, ടോം ബ്ലൻഡൽ എന്നിവരടങ്ങിയ അഞ്ചംഗ പട്ടികയിലെ ഏക വനിതാ താരവും ഹർമൻപ്രീതാണ്. സൂര്യകുമാർ യാദവിനെ ലീഡിംഗ് പുരുഷ ട്വന്‍റി 20 ക്രിക്കറ്ററായാണ് തെരഞ്ഞെടുത്തത്. രണ്ട് സെഞ്ചുറിയടക്കം ഒറ്റ വർഷം ആയിരത്തിലേറെ റൺസ് നേടിയ പ്രകടനത്തിനാണ് സ്‌കൈക്ക് അംഗീകാരം.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/De2emmwfTnFCeEkD6XWBtJ
എച്ച്എസ്ഇയുടെ അടുത്ത ചീഫ് എക്സിക്യൂട്ടീവായി Anne O’Connor നിയമിതയായി. Vhi ഹെൽത്ത് & വെൽബീയിംഗിന്റെ നിലവിലെ മാനേജിംഗ് ഡയറക്ടറാണ് Anne…
2021 വർഷത്തെ നികുതി റീഫണ്ട് 2025 ഡിസംബർ 31 മുതൽ വരെ നിങ്ങൾക്ക് ക്ലെയിം ചെയ്യാം. റവന്യൂ ഈ വർഷത്തെയും…
ഫിലഡൽഫിയ : മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലഡൽഫിയ (മാപ്പ് ) ൻറെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ജോളി ബൽസ്…
സാങ്കേതിക തകരാർ കാരണം ലുവാസ് റെഡ് ലൈൻ സർവീസുകൾ ഭാഗികമായി നിർത്തിവച്ചു. പ്രശ്‌നം കാരണം ആബി സ്ട്രീറ്റിനും പോയിന്റിനും ഇടയിൽ…
നല്ലൊരു ഇടവേളക്കു ശേഷം സുരാജ് വെഞ്ഞാറമൂട് മുഴുനീള ഹ്യൂമർകഥാപാത്രത്തെ അവതരിപ്പിക്കുന്ന റൺ മാമാ റൺ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഡിസംബർ…
അയർലണ്ടിലുടനീളം ഇൻഫ്ലുവൻസ കേസുകളും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണവും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അതിനാൽ വൈറസ് പടരാതിരിക്കാൻ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന ഏതൊരാളും വീട്ടിൽ തന്നെ…