വിസ്‌ഡൺ ക്രിക്കറ്റർ ഓഫ് ദി ഇയർ പുരസ്കാരം ഹ‍ർമൻപ്രീത് കൗറിന്

0
228
adpost


ഡൽഹി: വിസ്‌ഡൺ ക്രിക്കറ്റർ ഓഫ് ദി ഇയറായി തെരഞ്ഞെടുക്കപ്പെട്ട് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ഹ‍ർമൻപ്രീത് കൗർ. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ വനിതാ താരമാണ് ഹ‍ർമൻപ്രീത്. അഞ്ച് താരങ്ങളുടെ പട്ടികയിലാണ് ഹര്‍മന്‍ ഇടംപിടിച്ചത്. ട്വന്‍റി 20യിലെ പ്രകടനത്തിന് പുരുഷ താരം സൂര്യകുമാർ യാദവിനും വിസ്‌ഡന്‍റെ അംഗീകാരമുണ്ട്.

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിനെ മുന്നിൽ നിന്ന് നയിക്കുന്ന മികവിനാണ് ഹ‍ർമൻപ്രീത് കൗറിന് വിസ്ഡന്‍റെ ക്രിക്കറ്റർ ഓഫ് ദി ഇയർ അംഗീകാരം. ഇംഗ്ലണ്ടിൽ ഏകദിന പരമ്പര വിജയത്തിലേക്കും കോമൺവെൽത്ത് ഗെയിംസിൽ വെള്ളി മെഡലിലേക്കും ഇന്ത്യയെ നയിച്ച പ്രകടനമാണ് ഹര്‍മന് വിസ്ഡന്‍റെ പുരസ്കാരത്തിന് അര്‍ഹയാക്കിയത്. മാത്യു പോട്സ്, ബെൻ ഫോക്‌സ്, ഡാരില്‍ മിച്ചൽ, ടോം ബ്ലൻഡൽ എന്നിവരടങ്ങിയ അഞ്ചംഗ പട്ടികയിലെ ഏക വനിതാ താരവും ഹർമൻപ്രീതാണ്. സൂര്യകുമാർ യാദവിനെ ലീഡിംഗ് പുരുഷ ട്വന്‍റി 20 ക്രിക്കറ്ററായാണ് തെരഞ്ഞെടുത്തത്. രണ്ട് സെഞ്ചുറിയടക്കം ഒറ്റ വർഷം ആയിരത്തിലേറെ റൺസ് നേടിയ പ്രകടനത്തിനാണ് സ്‌കൈക്ക് അംഗീകാരം.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/De2emmwfTnFCeEkD6XWBtJ

adpost