gnn24x7

‘വൈദ്യുതി ഉപയോഗം വർധിച്ചതിൽ ആശങ്ക; ക്രമാതിതമായി ഉയർന്നാൽ നിയന്ത്രണം വേണ്ടിവരും’: വൈദ്യുതിമന്ത്രി

0
109
gnn24x7

വൈദ്യുതി ഉപയോഗം വർധിച്ചത് ബോർഡിനെ ആശങ്കപ്പെടുത്തുന്നുവെന്ന് മന്ത്രി കെ. കൃഷ്ണൻ കുട്ടി.ഉയർന്ന വില കൊടുത്താണ് ഇന്നലെ വൈദ്യുതി വാങ്ങിയത്.പത്ത് രൂപയ്ക്ക് വാങ്ങുന്ന വൈദ്യുതി 20 രൂപയ്ക്ക് വാങ്ങി.വൈദ്യുതി നിയന്ത്രണമില്ലാത്ത ഏക സംസ്ഥാനം കേരളമാണ്.ഉപയോഗം ക്രമാതീതമായി ഉയർന്നാൽ നിയന്ത്രണങ്ങളെക്കുറിച്ച് ചിന്തിക്കേണ്ടി വരും.വൈകുന്നേരങ്ങളിലെ ഉപയോഗം ജനങ്ങൾ കുറയ്ക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

അതിനിടെ സൗര പദ്ധതിയുടെ നിലവിലെ ലക്ഷ്യമായ 200 മെഗാവാട്ട്പൂർത്തീകരിക്കുന്നതിന് കേന്ദ്രപുനരുപയോഗ ഊർജ്ജ മന്ത്രാലയം 6 മാസം കൂടി അനുവദിച്ചു.കെ എസ് ഇബിയുടെ പുരപ്പുറ സൗരോർജ്ജപദ്ധതിയായ സൗര പദ്ധതി നടത്തിപ്പിലെമികവ് പരിഗണിച്ചാണ് പൂർത്തീകരണകാലാവധി നീട്ടി നൽകിയത്. നിലവിൽ 124മെഗാവാട്ട് സൗരോർജ്ജസ്ഥാപിതശേഷിയാണ് സൗരപദ്ധതിയിലൂടെ ആർജ്ജിച്ചിട്ടുള്ളത്.

ശേഷിക്കുന്ന 76 മെഗാവാട്ട് ഈ നിലയിൽ 6 മാസത്തിനുള്ളിൽ പൂർത്തീകരിക്കും. പുതുക്കിയ ബെഞ്ച് മാർക്ക് കോസ്റ്റിന്റെ അടിസ്ഥാനത്തിലായിരിക്കും സബ്സിഡി തുക ഉപഭോക്താക്കൾക്ക് ലഭിക്കുക.കെ എസ് ഇ ബി സൗരയുടെ വെബ് പോർട്ടലായ ഇ കിരൺ വഴി രജിസ്റ്റർ ചെയ്ത ഉപഭോക്താക്കൾക്കായിരിക്കും മുൻഗണന.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/KXg5ATjfgOo56Mw3BJd38f

gnn24x7