ഫുകുവോക: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ആൾ അന്തരിച്ചു. 119 വയസ്സായ ജപ്പാനിലെ കേൻ തനക ആണ് മരിച്ചത്. ജപ്പാൻ വാർത്താവിതരണ മന്ത്രാലയമാണ് ഇക്കാര്യം പുറത്തുവിട്ടത്. ഏപ്രിൽ പത്തൊൻപതിനായിരുന്നു അന്ത്യം.
1903 ജനുവരി 2നാണ് തനക ഫുകുവോകയിൽ ജനിച്ചത്. ഇതേ വർഷമാണ് റൈറ്റ് സഹോദരൻമാർ ആദ്യമായി വിമാനം പറത്തിയതും മേരി ക്യൂറി നൊബേൽ പുരസ്കാരം നേടുന്നതും. ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയായി 2019 ഗിന്നസ് വേൾഡ് റെക്കോഡിൽ ഇടം പിടിച്ചിരുന്നു. ജീവിതത്തിന്റെ അവസാന നാളുകൾ വരെ ആരോഗ്യത്തോടെയാണ് തനക ജീവിച്ചത്. കളികളിൽ ഏർപ്പെടുകയും ചോക്ലേറ്റ് കഴിക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ വർഷം നടന്ന ഒളിംപിക്സിൽ ജ്വാല തെളിയിക്കൽ ചടങ്ങിൽ പങ്കെടുക്കാൻ തീരുമാനിച്ചിരുന്നെങ്കിലും കോവിഡ് മൂലം പിൻമാറേണ്ടി വന്നു. സെപ്റ്റംബറിൽ ദേശീയ വയോജന ദിനം ആചരിക്കുമ്പോൾ തനകയ്ക്ക് ആദരം അർപ്പിക്കുമെന്ന് പ്രദേശിക ഗവർണർ സെയ്താരോ ഹട്ടോരി പറഞ്ഞു.
സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…
വെള്ളപ്പൊക്കത്തിനും യാത്രാതടസ്സങ്ങൾക്കും സാധ്യത അയർലണ്ടിന്റെ പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ, തെക്കൻ മേഖലകളിൽ ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുള്ളതിനാൽ ഏഴ് കൗണ്ടികളിൽ…
അയർലണ്ടിൽ ശമ്പളക്കരാർ സംബന്ധിച്ച തർക്കം രൂക്ഷമായതോടെ രാജ്യവ്യാപകമായി മൂന്ന് ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ. അധ്യാപകർ, നഴ്സുമാർ, ഡോക്ടർമാർ, സിവിൽ…
ചില സിനിമകൾ കാലം എത്ര കഴിഞ്ഞാലും മനസ്സിൽ നിന്ന് മായില്ല. അതിലെ കഥാപാത്രങ്ങളും പ്രണയനിമിഷങ്ങളും പാട്ടുകളും വീണ്ടും വീണ്ടും ഓർത്തെടുക്കാൻ…
അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…
അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…