Global News

മാർ സ്ലീവാ മെഡിസിറ്റിയിൽ വേൾഡ് പേഷ്യന്റ് സേഫ്റ്റി ദിനാചരണം നടത്തി

പാലാ: മാർ സ്ലീവാ മെഡിസിറ്റിയിൽ വേൾഡ് പേഷ്യന്റ് സേഫ്റ്റി ദിനാചരണം നടത്തി. സി.ഇ.ഒ. റവ.ഡോ.അ​ഗസ്റ്റിൻ കൂട്ടിയാനിയിൽ അധ്യക്ഷത വഹിച്ചു. പീഡിയാട്രീഷനും കൺസൾട്ടന്റ് ഇൻ മെഡിക്കൽ ലോയുമായ റവ.ഡോ.ജോർജ് എഫ്.മൂലയിൽ ഉദ്ഘാടനം ചെയ്തു.കുഞ്ഞുങ്ങളിലെ ലൈഫ്സ്റ്റൈലാണ് ഭാവിയിലെ അസുഖങ്ങൾക്ക് മുഖ്യകാരണമാകുന്നതെന്ന് അദ്ദേ​ഹം പറഞ്ഞു.

 ചെറുപ്പം മുതൽ കുട്ടികൾക്കു നൽകുന്ന മാനസിക ഉല്ലാസങ്ങൾ ഉൾപ്പെടെ വ്യായാമം അവരുടെ ശാരീരികവും മാനസികവുമായ ആരോ​ഗ്യത്തിനു കരുത്തു പകരുമെന്നും അ​ദ്ദേഹം പറഞ്ഞു. ചീഫ് ഓഫ് മെഡിക്കൽ സർവ്വീസസ് എയർ കോമഡോർ ഡോ.പൗളിൻ ബാബു, ചീഫ് നഴ്സിം​ഗ് ഓഫിസർ ലഫ്.കേണൽ മജല്ല മാത്യു, ഇൻഫെക്ഷൻ കൺട്രോൾ മാനേജർ കുട്ടിയമ്മ ജോസഫ്, ചീഫ് ഓപ്പറേറ്റിം​ഗ് ഓഫിസർ ഡോ.​ഗോപിനാഥ് എം, സേഫ്റ്റി ഓഫിസർ കെ.ആർ.ഷാജിമോൻ എന്നിവർ പ്രസം​ഗിച്ചു.

 പേഷ്യന്റ് സേഫ്റ്റിയുമായി ബന്ധപ്പെട്ട ബെസ്റ്റ് പ്രാക്ടീസസ് പുരസ്കാരങ്ങൾ ഒ.പി.വിഭാ​ഗത്തിൽ ഓങ്കോളജി ഡേ കെയറും, ഐ.പി വിഭാ​ഗത്തിൽ പി.ഐ.സി.യുവും കരസ്ഥമാക്കി.തുടർന്ന് നടന്ന പാനൽ ചർച്ചയിൽ ​ഗൈനക്കോളജി വിഭാ​ഗം സീനിയർ കൺസൾട്ടന്റ് ഡോ.ടി.​ഗീത, പീഡിയാട്രിക്സ് വിഭാ​ഗം കൺസൾട്ടന്റ് ഡോ.അനിറ്റ ആൻ സൈമൺ, അസോ.കൺസൾട്ടന്റ് ഡോ.അഞ്ജു മേരി ജോസ്, ക്ലിനിക്കൽ മൈക്രോബയോളജിസ്റ്റ് ഡോ.ജീന ജോർജ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ.സിസ്റ്റർ ജൂലി എലിസബത്ത്, ക്ലിനിക്കൽ ഫാർമസിസ്റ്റ് ബീന ജോൺസൺ, ചീഫ് ക്ലിനിക്കൽ ഡയറ്റീഷ്യൻ ജിജിനു.ജെ, ക്ലിനിക്കൽ സേഫ്റ്റി ഓഫിസർ ബിനു ലക്ഷ്മണൻ എന്നിവർ പങ്കെടുത്തു. ഡോ.ലക്ഷ്മി പണിക്കർ മോഡറേറ്ററായി. വേൾഡ് പേഷ്യന്റ് ദിനാചരണത്തിന്റെ ഭാ​ഗമായി പൊതുജന​ങ്ങൾക്കായി ആശുപത്രിയിൽ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ പേഷ്യന്റ് സേഫ്റ്റി രീതികളുടെ പ്രദർശനവും ബോധവൽക്കരണവും സംഘടിപ്പിച്ചു.                                       

Follow Us on Instagram!

GNN24X7 IRELAND :

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

അങ്കത്തട്ട് @അമേരിക്ക: കേരള ഇലക്ഷൻ 2026 ഡിബേറ്റ് – മാർച്ച് 29 ന് ഞായറാഴ്ച ഹൂസ്റ്റണിൽ – ഒരുക്കങ്ങൾ പൂർത്തിയായി

ഹൂസ്റ്റൺ: ആസന്നമായിരിക്കുന്ന കേരള നിയമസഭാ തിര ഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള പ്രചാരണം കേരളത്തിൽ ആവേശത്തിന്റെ അലയടികൾ ഉയർത്തിക്കൊണ്ട് മുന്നേറുമ്പോൾ അതിന്റെ പതിൻമടങ്ങു ‌…

5 hours ago

യുഎസ് കറൻസി നോട്ടുകളിൽ ട്രംപിന്റെ ഒപ്പ് വരുന്നു; ചരിത്രത്തിലാദ്യമായി ഒരു അമേരിക്കൻ പ്രസിഡന്റ്

ന്യൂയോർക്ക്: അമേരിക്കൻ ചരിത്രത്തിലാദ്യമായി ഒരു സിറ്റിംഗ് പ്രസിഡന്റിന്റെ ഒപ്പ് കറൻസി നോട്ടുകളിൽ (ഡോളർ) പതിപ്പിക്കാൻ ട്രഷറി വകുപ്പ് തീരുമാനിച്ചു. അമേരിക്കയുടെ…

5 hours ago

ഗർഭഛിദ്ര ഗുളികകളുടെ ഓൺലൈൻ വിൽപ്പനയ്‌ക്കെതിരെ യുഎസ് സെനറ്റർമാർ; ഇന്ത്യയിലെ വിതരണ ശൃംഖലയെക്കുറിച്ചും മുന്നറിയിപ്പ്

വാഷിംഗ്ടൺ ഡിസി: അനധികൃതമായി ഓൺലൈൻ വഴി ഗർഭഛിദ്ര ഗുളികകൾ വിൽക്കുന്നതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഒരു കൂട്ടം യുഎസ് സെനറ്റർമാർ…

5 hours ago

സതേൺ കാലിഫോർണിയയിൽ അണലി കടിയേറ്റ് രണ്ടാമത്തെ മരണം; ജാഗ്രതാ നിർദ്ദേശം

തൗസൻഡ് ഓക്സ്: സതേൺ കാലിഫോർണിയയിലെ ട്രെയിലുകളിൽ വീണ്ടും അണലി (Rattlesnake) കടിയേറ്റുള്ള മരണം റിപ്പോർട്ട് ചെയ്തതോടെ വിനോദസഞ്ചാരികൾക്കും പദയാത്രികർക്കും അധികൃതർ…

5 hours ago

സേതുവിൻ്റെ സ്വന്തം കെമിസ്ട്രി ടീച്ചർക്കു വേണ്ടി ഒരു ഗാനം; ഒരു ദുരൂഹ സാഹചര്യത്തിലെ ആദ്യ ഗാനമെത്തി

ഏറെ കൗതുകരമായ ആമുഖത്തോടെ രതീഷ് ബാലകൃഷ്ണപ്പൊതുവാൾ സംവിധാനം ചെയ്യുന്ന "ഒരു ദുരുഹ സാഹചര്യത്തിൽ" എന്ന ചിത്രത്തിൻ്റെ ആദ്യ ഗാനമെത്തി ഒരു…

5 hours ago

നാസിയ ഹാരിസ് വധക്കേസ് പ്രതി ജയിലിൽ മരിച്ച നിലയിൽ

ഡെട്രോയിറ്റ്: 13 വയസ്സുകാരി നാസിയ ഹാരിസിനെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട പ്രതി ജാർവിസ് ബട്ട്സിനെ (43) മിഷിഗണിലെ ജയിലിൽ മരിച്ച…

5 hours ago