തിരുവനന്തപുരം: നവകേരള സദസ്സിനായി മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ഒരു കോടി വിലയുള്ള ആഡംബര ബസിനെ ന്യായീകരിച്ച് സിപിഎം കേന്ദ്ര കമ്മറ്റി അംഗം എ കെ ബാലന് രംഗത്ത്. ചലിക്കുന്ന ക്യാബിനറ്റ് ലോകത്തിലെ ആദ്യ സംഭവം ആണ്. ഇപ്പോൾ തന്നെ ബസ് വാങ്ങാൻ ആളുവന്നിട്ടുണ്ട്. ടെണ്ടര്‍ വച്ചാല്‍ ഇരട്ടിയലധികം വില ഉറപ്പെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച വാഹനം എന്ന നിലയ്ക്ക് മ്യൂസിയത്തിൽ വെച്ചാൽ തന്നെ ലക്ഷക്കണക്കിന് പേർ കാണാൻ വരും
പതിനായിരങ്ങൾ ആകും ഈ ബസ് കാണാൻ വഴിയരികിൽ തടിച്ചു കൂടുകയെന്നും അദ്ദേഹം പറഞ്ഞു.കേരളത്തിനിപ്പോൾ മൂന്ന് പ്രതിപക്ഷ നേതാക്കളാണുള്ളത്. രാവിലെ മുതൽ ഉച്ച വരെ വി ഡീ സതീശൻ, ഉച്ചക്ക് ശേഷം രമേശ് ചെന്നിത്തല, രാത്രി കെ സുരേന്ദ്രന് എന്നതാണ് സ്ഥിതി. മണ്ഡലത്തിലെ ജനങ്ങളെ കാണാൻ പാടില്ല അവരുടെ പരാതി കേൾക്കാൻ പാടില്ല എന്നത് എന്ത് വാദമാണെന്നും അദ്ദേഹം ചോദിച്ചു.
യൂത്ത് കോണ്‍ഗ്രസ് സംഘടന തെരഞ്ഞെടുപ്പിലെ വ്യാജ ഐഡി വിവാദം ഞെട്ടിപ്പിക്കുന്നതാണ്. അനർഹരായവരെ സ്ഥാനങ്ങളിൽ എത്തിച്ചതിൻ്റെ തെളിവാണത്. പ്രതിപക്ഷ നേതാവിന് ഒന്നും പറയാനില്ലേ? ജനാധിപത്യ സംവിധാനം അട്ടിമറിച്ചു. അന്വേഷണം നടത്തി സത്യാവസ്ഥ കണ്ടുപിടിക്കുന്നത് വരെ ആരോപിക്കാൻ ഇല്ലെന്നും എകെബാലന്‍ പറഞ്ഞു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
സമ്പത്തിലും, പ്രൗഢിയിലും മുമ്പന്തിയിൽ നിൽക്കുന്ന ചില കുടുംബങ്ങളിൽ പൊതുവേ കാണപ്പെടുന്ന ഒരു കാര്യമുണ്ട്. ഇവരുടെയൊക്കെ തറവാടുകളുടെ അധമ മൂലയിൽ ആരും…
യൂറോപ്യൻ രാജ്യങ്ങളിലെ രാഷ്ട്രത്തലവന്മാരും സർക്കാർ മേധാവികളും പങ്കെടുക്കുന്ന നിർണായക ഉച്ചകോടികൾക്ക് മുന്നോടിയായി ഡബ്ലിനിൽ വൻ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു. നവംബർ…
പോർച്ചുഗീസ് ജെഴ്സിയിൽ ഇനി ക്രിസ്റ്റ്യാനൊ റൊണാൾഡോയുടെ കളിയഴകുണ്ടാകില്ല. 23 വർഷത്തെ കരിയറിന് വിരാമമിടുകയാണെന്ന് താരം അറിയിച്ചു. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ്…
അയർലണ്ടിലെ പ്രമുഖ ബാങ്കുകളിലൊന്നായ ബാങ്ക് ഓഫ് അയർലണ്ടിന്റെ ഡിജിറ്റൽ ബാങ്കിങ് സേവനങ്ങളിൽ ഇന്ന് (നവംബർ 5) അപ്രതീക്ഷിത സാങ്കേതിക തടസ്സം.…
അയർലണ്ടിൽ 2027 അധ്യയന വർഷത്തിൽ യൂണിവേഴ്സിറ്റികളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ബിരുദ കോഴ്സുകൾക്ക് പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കായുള്ള CAO (Central…
സൈക്കോ പാക്ക് ജോണറിൽ , വിഷ്ണു വെഞ്ഞാറമൂട് സംവിധാനം ചെയ്യുന്ന രാഷസ വേട്ട എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി.തുടക്കം മുതൽ…