അഹമ്മദാബാദ്: കോവിഡ് ബാധിച്ച് അതീവഗുരുതരാവസ്ഥയില് കഴിയുന്ന ഭര്ത്താവില്നിന്ന് കൃത്രിമ ബീജ സങ്കലനത്തിലൂടെ ഗർഭിണിയാകാൻ അനുമതി നൽകണമെന്നു കാട്ടി ഗുജറാത്ത് ഹൈക്കോടതിയിൽ ഭാര്യ സമർപ്പിച്ച അപേക്ഷയില് അനുകൂല തീരുമാനം. പ്രക്രിയ എത്രയും വേഗം പൂർത്തിയാക്കാൻ ആശുപത്രി അധികൃതർക്കു കഴിഞ്ഞ ദിവസം കോടതി നിർദേശം നൽകിയിരുന്നു. കോടതി നിർദേശത്തെ തുടർന്നു രോഗിയിൽനിന്നു ബീജം ശേഖരിച്ചെന്ന് വഡോദരയിലെ സ്വകാര്യ ആശുപത്രി അറിയിച്ചു.
കൃത്രിമ ബീജ സങ്കലനം വഴി രോഗബാധിതന്റെ കുട്ടിയുടെ അമ്മയാകാനുള്ള അനുമതി വേണമെന്നായിരുന്നു ഭാര്യയുടെ അപേക്ഷ. ശരീരത്തിൽനിന്നു ബീജം ശേഖരിക്കാനുള്ള അനുമതി നൽകാൻ ഭർത്താവിനു കഴിയാത്ത സാഹചര്യത്തിലാണ് ഇതിനുള്ള അനുമതി ആവശ്യപ്പെട്ടു ഭാര്യ കോടതിയെ സമീപിച്ചത്. രോഗി ജീവിതത്തിലേക്കു മടങ്ങിയെത്താനുള്ള സാധ്യതകൾ വളരെ കുറവാണന്നു ഡോക്ടർമാർ വ്യക്തമാക്കിയ കാര്യവും അപേക്ഷയിൽ പരാമർശിച്ചിരുന്നു.
രോഗിയുടെ ഭാര്യ സമർപ്പിച്ച അപേക്ഷ അടിയന്തരമായി ഫയലിൽ സ്വീകരിച്ച കോടതി ബീജം എത്രയും വേഗം ശേഖരിച്ചു സൂക്ഷിക്കാൻ ആശുപത്രി അധികൃതരോടു നിർദേശിക്കുകയായിരുന്നു. കോടതിയുടെ അനുമതി കൂടി ലഭിച്ചതിനു ശേഷമാകും കൃത്രിമ ബീജസങ്കലനം നടത്തുക.
അയർലണ്ടിൽ കാൻസർ അതിജീവിച്ചവർക്ക് വീടുവാങ്ങുന്നതിനും മോർട്ട്ഗേജ് ഇൻഷുറൻസ് ലഭിക്കുന്നതിനുമുള്ള തടസ്സങ്ങൾ കുറയ്ക്കുന്ന പുതിയ നിയമം 2026 ഒക്ടോബർ 15 മുതൽ…
ക്രിപ്റ്റോകറൻസി പ്രചാരണ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു; പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് അയർലണ്ടിലെ ദേശീയ പൊലീസ് സേനയായ An Garda Síochána-യുടെ ഔദ്യോഗിക സോഷ്യൽ…
ഡബ്ലിൻ: ലൂക്കൻ മലയാളി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ, യുകെ മലയാളിയും ബ്രിട്ടീഷ് പാർലമെന്റ് അംഗവുമായ സോജൻ ജോസഫിന് ഡബ്ലിനിലെ ലൂക്കനിൽ വെച്ച്…
പൊതുമേഖലാ പണിമുടക്ക് നടന്ന അതേ ദിവസം ഭീഷണി സന്ദേശം; ഗാർഡ അന്വേഷണം ആരംഭിച്ചു അയർലണ്ടിൽ 150-ലധികം സ്കൂളുകൾക്ക് ആക്രമണ ഭീഷണി…
സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…
വെള്ളപ്പൊക്കത്തിനും യാത്രാതടസ്സങ്ങൾക്കും സാധ്യത അയർലണ്ടിന്റെ പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ, തെക്കൻ മേഖലകളിൽ ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുള്ളതിനാൽ ഏഴ് കൗണ്ടികളിൽ…