Categories: Buzz NewsGulf

ഷാർജയിൽ 28കാരിയുടെ ഗർഭപാത്രത്തിൽ നിന്ന് നീക്കം ചെയ്തത് ആറ് കിലോ തൂക്കമുള്ള മുഴ!!

ദുബായ്: ഷാർജയിൽ 28കാരിയുടെ ഗർഭപാത്രത്തിൽ നിന്ന് നീക്കം ചെയ്തത് ആറ് കിലോ തൂക്കമുള്ള മുഴ. ഷാർജയിലെ യൂണിവേഴ്സിറ്റി ആശുപത്രിയിലെ ഡോ. പ്രൊഫസർ മുഹമ്മദ് സയ്യിദിന്റെ നേതൃത്വത്തിലുള്ള ഡോക്ടർമാരാണ് ശസ്ത്രക്രിയ നടത്തിയത്.

അടിവയറ്റിൽ വലിയ വീക്കവും തുടർച്ചയായ വേദനയും ഉണ്ടായതിനെ തുടർന്നാണ് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അതിസങ്കീർണമായ ശസ്ത്രക്രിയയിലൂടെയാണ് മുഴ നീക്കം ചെയ്തതെന്ന് ഡോക്ടർമാർ പറഞ്ഞു. ദഹനപ്രശ്നങ്ങളും നടക്കാനുള്ള പ്രശ്നങ്ങളും യുവതിക്കുണ്ടായിരുന്നതായി ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ ഡോ. സയ്യിദ് പറഞ്ഞു.

യുഎഇയിലെ വിവിധ ആശുപത്രികളിൽ യുവതി ചികിത്സ തേടിയിട്ടും പ്രശ്നങ്ങൾ കുറയാത്തതിനെ തുടർന്നാണ് യൂണിവേഴ്സിറ്റി ആശുപത്രിയിലെത്തിയത്. തുടർച്ചയായ റേഡിയോളജിക്കൽ പരിശോധനയിലാണ് ഗർഭപാത്രത്തിൽ മുഴ കണ്ടെത്തിയതെന്നും ഡോ. സയ്യിദ് പറഞ്ഞു.

ഗർഭാശയവും അണ്ഡാശയവും നീക്കം ചെയ്യുന്നതിലേക്ക് നയിച്ചേക്കാവുന്ന മാരകമായ ട്യൂമർ ആകാനുള്ള സാധ്യത കണക്കിലെടുത്ത് ചില ആശുപത്രികൾ ശസ്ത്രക്രിയ നടത്താൻ വിമുഖത കാണിച്ചു. എന്നാൽ യൂണിവേഴ്സിറ്റി ആശുപത്രിയിലെ ഗൈനക്കോളജി, റേഡിയോളജി വിഭാഗം യുവതിയുടെ കേസിനെക്കുറിച്ച് കൂടുതൽ വിലയിരുത്തൽ നടത്തി. ക്ലിനിക്കൽ മൂല്യനിർണ്ണയത്തെയും റേഡിയോളജിക്കൽ പരിശോധനകളുടെ ഫലത്തെയും അടിസ്ഥാനമാക്കി വലിയ ഗർഭാശയ മുഴയാണെന്ന് വിലയിരുത്തുകയായിരുന്നു.

അതിസങ്കീർണമായ ലാപ്രോട്ടമി ശസ്ത്രക്രിയയിലൂടെ ആറ് കിലോ ഭാരമുളള ഗർഭാശയ മുഴ നീക്കം ചെയ്യുകയായിരുന്നു. ശസ്ത്രക്രിയയ്ക്കുശേഷം രോഗി പൂർണമായും സുഖം പ്രാപിച്ചു വരുന്നതായി ഡോക്ടർമാർ അറിയിച്ചു. യുവതിയുടെ ഗർഭാശയത്തെയും അണ്ഡാശയത്തെയും പൂർണ്ണമായും സംരക്ഷിച്ചു കൊണ്ടായിരുന്നു ശസ്ത്രക്രിയ നടത്തിയത്.

Newsdesk

Recent Posts

L368; അനൂപ് സത്യൻ – മോഹൻ ലാൽ ചിത്രം ആരംഭിച്ചു

മോഹൻലാലിനെ നായകനാക്കി അനൂപ് സത്യൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന (L 368) പുതിയ ചിത്രത്തിന് തുടക്കമിട്ടു. ആശിർവ്വാദ് സിനിമാസ്…

10 hours ago

അയർലണ്ടിൽ മോട്ടോർവേ ടോൾ നിരക്കുകൾ വർധിപ്പിക്കുന്നു; ജനുവരി 1 മുതൽ പുതിയ നിരക്കുകൾ

M50-ൽ 10 മുതൽ 20 സെന്റ് വരെ വർധന; ഡബ്ലിൻ പോർട്ട് ടണലിൽ രാവിലെ തിരക്കുള്ള സമയത്ത് €1 അധികം…

13 hours ago

അയർലണ്ടിൽ 2,700-ലധികം ഒഴിഞ്ഞ കെട്ടിടങ്ങൾ!ഒറ്റ ക്ലിക്കിൽ കണ്ടെത്താം; വീടാക്കാൻ €70,000 വരെ ഗ്രാന്റ്

രാജ്യത്തെ ഭവനപ്രതിസന്ധിക്ക് പരിഹാരമാകാവുന്ന സാധ്യതകളിലേക്ക് ശ്രദ്ധ ക്ഷണിച്ച് 2,700-ലധികം ഉപേക്ഷിക്കപ്പെട്ടതും ജീർണാവസ്ഥയിലുള്ളതുമായ കെട്ടിടങ്ങളുടെ വിവരങ്ങൾ ഉൾപ്പെടുത്തി പുതിയ വെബ്സൈറ്റ് പുറത്തിറക്കി.…

14 hours ago

ലിമെറിക്–ഫോയ്‌നസ് പാത വീണ്ടും തുറക്കുന്നു; 2001ൽ നിർത്തിയ ട്രെയിൻ സർവീസ് വീണ്ടും

25 വർഷത്തെ ഇടവേളയ്ക്ക് ശേഷം ലിമെറിക് നഗരത്തെയും ഫോയ്‌നസ് തുറമുഖത്തെയും ബന്ധിപ്പിക്കുന്ന റെയിൽപാതയിൽ വീണ്ടും ട്രെയിൻ ഓടിത്തുടങ്ങി. 2001-ൽ അടച്ചുപൂട്ടിയ…

2 days ago

നാസ് ജനറൽ ആശുപത്രിയിൽ നഴ്‌സുമാർ വീണ്ടും സമരത്തിൽ

ജീവനക്കാരുടെ കടുത്ത ക്ഷാമത്തെത്തുടർന്ന് കൗണ്ടി കിൽഡെയറിലെ നാസ് ജനറൽ ആശുപത്രിയിൽ നഴ്‌സുമാർ വീണ്ടും അനിശ്ചിതകാല സമരം ആരംഭിച്ചു. ജീവനക്കാരുടെ കുറവ്…

2 days ago

ECB മേധാവി ക്രിസ്റ്റീൻ ലഗാർഡ് രാജിവയ്ക്കുന്നു; 2027 ഫെബ്രുവരിയിൽ പദവിയൊഴിയും

യൂറോപ്യൻ സെൻട്രൽ ബാങ്ക് (ECB) പ്രസിഡന്റ് ക്രിസ്റ്റീൻ ലഗാർഡ് പദവി ഒഴിയാൻ തീരുമാനിച്ചു. 2027 ഫെബ്രുവരി 7-ന് സ്ഥാനമൊഴിയുമെന്ന് ബാങ്ക്…

2 days ago