ദമാം: സൗദി അറേബ്യയിലെ ദമാമില് വാഹനാപകടത്തില് മൂന്ന് മലയാളി യുവാക്കൾ മരിച്ചു. ഇന്ന് പുലര്ച്ചെ രണ്ടിന് ദമാം ദഹ്റാന് മാളിന് സമീപമാണ് അപകടമുണ്ടായത്. വയനാട് സ്വദേശി ചക്കര വീട്ടില് അബൂബക്കറിന്റെ മകന് അന്സിഫ് (22), കോഴിക്കോട് മാങ്കാവ് സ്വദേശി അത്തക്കര വീട്ടില് റാഫിയുടെ മകൻ സനദ് (22), മലപ്പുറം താനൂര് കുന്നുംപുറം സ്വദേശി തൈക്കാട് വീട്ടില് സൈതലവിയുടെ മകൻ മുഹമ്മദ് ഷഫീഖ് (22) എന്നിവരാണ് മരിച്ചത്.
ദമാം ഇന്ത്യൻ സ്കൂളിലെ പൂർവ വിദ്യാർഥികളാണ് മൂന്നുപേരും. സൗദി ദേശീയ ദിനാഘോഷം കഴിഞ്ഞു മടങ്ങുകയായിരുന്നു മൂന്നു പേരും. ഇവര് ഓടിച്ചിരുന്ന കാര് സര്വീസ് റോഡില് നിന്ന് പ്രധാന റോഡിലേക്ക് ഇറങ്ങുമ്പോള് നിയന്ത്രണം വിട്ട് ഡിവൈഡറില് ഇടിച്ചാണ് അപകടം ഉണ്ടായത്. മൂന്നുപേരും അപകടസ്ഥലത്തു വച്ച് തന്നെ മരിച്ചെന്ന് പൊലീസ് അറിയിച്ചു.
മൂന്ന് പേരുടെയും കുടുംബാംഗങ്ങള് ദമാമില് തന്നെയുണ്ട്. സനദ് ബഹറിനിൽ തുടർ പഠനം നടത്തുകയാണ്. മറ്റു രണ്ടുപേർ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയാണ്. മൃതദേഹങ്ങൾ ദമാം സെൻട്രൽ ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടികള് പൂര്ത്തിയാക്കി മൃതദേഹങ്ങള് ബന്ധുക്കള്ക്ക് വിട്ടുനല്കും.
സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…
വെള്ളപ്പൊക്കത്തിനും യാത്രാതടസ്സങ്ങൾക്കും സാധ്യത അയർലണ്ടിന്റെ പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ, തെക്കൻ മേഖലകളിൽ ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുള്ളതിനാൽ ഏഴ് കൗണ്ടികളിൽ…
അയർലണ്ടിൽ ശമ്പളക്കരാർ സംബന്ധിച്ച തർക്കം രൂക്ഷമായതോടെ രാജ്യവ്യാപകമായി മൂന്ന് ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ. അധ്യാപകർ, നഴ്സുമാർ, ഡോക്ടർമാർ, സിവിൽ…
ചില സിനിമകൾ കാലം എത്ര കഴിഞ്ഞാലും മനസ്സിൽ നിന്ന് മായില്ല. അതിലെ കഥാപാത്രങ്ങളും പ്രണയനിമിഷങ്ങളും പാട്ടുകളും വീണ്ടും വീണ്ടും ഓർത്തെടുക്കാൻ…
അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…
അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…