മുംബൈ: ആസ്‌ട്രേലിയന്‍ മുന്‍ ക്രിക്കറ്റ് താരം ഡീന്‍ ജോണ്‍സ് അന്തരിച്ചു. മുംബൈയിലായിരുന്നു അന്ത്യം.
ഹൃദയാഘാതമാണ് മരണകാരണം. ഐ.പി.എല്‍ കമന്ററിയ്ക്കായി ഇന്ത്യയിലെത്തിയതായിരുന്നു ഡീന്‍ ജോണ്‍സ്.
52 ടെസ്റ്റുകളിലും 164 ഏകദിനങ്ങളിലും ആസ്‌ട്രേലിയ്ക്കായി കളിച്ചിട്ടുണ്ട്. 1984 മുതല്‍ 1992 വരെ ക്രിക്കറ്റില്‍ സജീവമായിരുന്നു.
ടെസ്റ്റില്‍ 11 സെഞ്ച്വറിയും 14 അര്‍ധസെഞ്ച്വറിയുമടക്കം 3631 റണ്‍സും ഏകദിനത്തില്‍ ഏഴ് സെഞ്ച്വറിയും 46 അര്‍ധസെഞ്ച്വറിയുമടക്കം 6068 റണ്‍സും നേടിയിട്ടുണ്ട്.
അലന്‍ ബോര്‍ഡര്‍ നയിച്ച ഓസീസ് ടീമിന്റെ വിശ്വസ്ത ബാറ്റ്‌സ്മാനായിരുന്നു ഡീന്‍.
വിരമിച്ചതിന് ശേഷം ക്രിക്കറ്റ് നിരീക്ഷകന്റെ റോളിലേക്ക് ചുവടുമാറ്റിയ ഡീന്‍ കമന്ററി ബോക്‌സുകളിലെ സ്ഥിരസാന്നിധ്യമായിരുന്നു. എന്‍.ഡി.ടി.വിയിലെ പ്രൊഫ് ഡീനോ എന്ന പരിപാടി മികച്ച ജനപ്രീതി നേടിയിരുന്നു.
ഇന്നലെ നടന്ന മുംബൈ ഇന്ത്യന്‍സ്-കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മത്സരത്തിന് മുന്‍പ് വിലയിരുത്തലുമായി ഡീന്‍ എത്തിയിരുന്നു.
അയർലണ്ടിലെ ഭവനവിപണിയിൽ വിലവർധനയുടെ വേഗം കുറഞ്ഞുവരുന്നതായി ഏറ്റവും പുതിയ Daft Sales Report. സെപ്റ്റംബർ വരെയുള്ള ഒരു വർഷത്തിനിടെ രാജ്യത്താകമാനം…
അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ അഞ്ച് കൗണ്ടികളിൽ Met Éireann സ്റ്റാറ്റസ് യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പ്…
അയർലണ്ടിലെ മൊബൈൽ സേവന രംഗത്തേക്ക് Lidl പ്രവേശിക്കുന്നു. Lidl Connect എന്ന പേരിലുള്ള പുതിയ മൊബൈൽ സേവനം ഒക്ടോബർ 5…
ഡൽഹി: നാളെ മുതലുള്ള തൃദിന ബാങ്ക് സമരം മാറ്റി വച്ചു. ഐ ബി എ യും യു എഫ് ബി…
ഗാന്ധിജയന്തി ദിനത്തിൽ ക്രാന്തി സംഘടിപ്പിക്കുന്ന പൊതു സംവാദ പരിപാടിയിൽ മുഖ്യപ്രഭാഷകനായി സ്കൂൾ ഓഫ് ഭഗവത്ഗീത സ്ഥാപകൻ സ്വാമി സന്ദീപാനന്ദഗിരി…
Dublin, Ireland — Rev. Jonny Stahl, a long-standing volunteer staff member at the Church of…