ദോഹ: ഇറക്കുമതി ചെയ്‍ത ഇന്ത്യന്‍ ചെമ്മീന്‍ ഉപയോഗിക്കരുതെന്ന നിര്‍ദേശവുമായി ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം. ശീതീകരിച്ചതും അല്ലാത്തതുമായ ഇന്ത്യന്‍ ചെമ്മീന്‍ ഉപയോഗിക്കരുതെന്നാണ് അറിയിച്ചിരിക്കുന്നത്. ഇറക്കുമതി ചെയ്‍ത മത്സ്യങ്ങളില്‍ ചിലത് പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ ലബോറട്ടറികളില്‍ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ അണുബാധ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇത്തരമൊരു നിര്‍ദേശം നല്‍കിയത്. ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‍സൈറ്റിലും സോഷ്യല്‍ മീഡിയാ പേജുകളിലും അറിയിപ്പ് പോസ്റ്റ് ചെയ്‍തിട്ടുണ്ട്.
അണുബാധ കണ്ടെത്തിയ ഇന്ത്യന്‍ ചെമ്മീന്‍ വിപണിയില്‍ നിന്ന് പൂര്‍ണമായും പിന്‍വലിക്കാന്‍ ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയവും മുനിസിപ്പാലിറ്റി മന്ത്രാലയവും ഇപ്പോള്‍ നടപടികള്‍ സ്വീകരിക്കുകയാണ്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ഫ്രഷ് അല്ലങ്കില്‍ ഫോസന്‍ ഇന്ത്യന്‍ ചെമ്മീന്‍ വാങ്ങിയിട്ടുള്ള ഉപഭോക്താക്കള്‍ അവ ഉപയോഗിക്കരുതെന്നും വാങ്ങിയ വ്യാപാര സ്ഥാപനത്തില്‍ തന്നെ അവ തിരിച്ചേല്‍പ്പിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരം ചെമ്മീന്‍ ഇതിനോടകം തന്നെ വാങ്ങി ഉപയോഗിച്ചവര്‍ക്ക് ഭക്ഷ്യ അണുബാധ സംബന്ധമായ പ്രശ്നങ്ങള്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍ അവര്‍ ഏറ്റവും അടുത്തുള്ള ഹെല്‍ത്ത് സെന്ററില്‍ എത്തണമെന്നും നിര്‍ദേശത്തിലുണ്ട്.
മലയാളികളുടെ എക്കാലത്തെയും പ്രിയഗായകൻ MG ശ്രീകുമാർ ഗാൽവേയിലെത്തുന്നു. സംഗീതവും ആഘോഷവും ഒരുമിക്കുന്ന ‘KONDATTAM – Music Beyond Borders’ നവംബർ…
സ്കൂളുകളിലെ അധ്യാപക ക്ഷാമം, മോശം അടിസ്ഥാനസൗകര്യങ്ങൾ, അമിതമായ പഠനസമയം, ക്ലാസ് മുറികളിലെ തിരക്ക് തുടങ്ങിയ വിഷയങ്ങൾ ഉയർത്തിപ്പിടിച്ച് ഫ്രാൻസിൽ ആരംഭിച്ച…
അയർലണ്ടിൽ Budget 2027 പ്രഖ്യാപനത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ, കുടുംബങ്ങളുടെ ജീവിതച്ചെലവ് കുറയ്ക്കുന്നതിനുള്ള നിർണായക തീരുമാനങ്ങളുമായി സർക്കാർ അവസാനഘട്ട…
സത്യവും മിഥ്യയും, വിപരീതമായ ആചാരക്രമങ്ങളുടെ പിന്നാമ്പുറങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുകയും ചെയ്യുന്ന ഫാൻ്റെസി, തില്ലർ ചിത്രമായ മായൻ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നു.…
അയർലണ്ടിലെ mortgage provider ആയ Haven-ന്റെ €5,000 CASHBACK ഓഫർ വിപുലീകരിച്ചു. Green 4-Year Fixed Rate തിരഞ്ഞെടുക്കുകയും mortgage…
വ്യത്യസ്ഥമായ അഭിനയ ചാതുരി കൊണ്ട് പ്രക്ഷകരുടെ മനസ്സിൽ ഏറെ ഇടം നേടിയ അഭിനേതാക്കളാണ് ജയസൂര്യയും വിനായകനും.അപൂർവ്വമായ ഈ ഒത്തുകൂടൽ ഉണ്ടാകുന്ന…