Gulf

സൗജന്യ ബാ​ഗേജ് പരിധി കുറച്ച് എയർ ഇന്ത്യ എക്സ്പ്രസ്

യുഎഇയിൽ നിന്നുള്ള ഇന്ത്യൻ പ്രവാസികൾക്ക് തിരിച്ചടിയായി എയർ ഇന്ത്യ എക്സ്പ്രസിന്റെ പുതിയ നിയന്ത്രണം. യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രയിൽ സൗജന്യമായി കൊണ്ടുപോകാവുന്ന ബാ​ഗേജിന്റെ പരമാവധി ഭാരം കുറച്ചു. നേരത്തെ 30 കിലോ ആയിരുന്നത് 20താക്കിയാണ് ചുരുക്കിയത്. ആ​ഗസ്റ്റ് 19ന് ശേഷം ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർക്ക് ഈ നിയന്ത്രണം ബാധകമാണ്. 19ന് ശേഷം ടിക്കറ്റ് ബുക്ക് ചെയ്ത് യാത്ര ചെയ്യുന്നവർക്ക് 20 കിലോ ബാ​ഗേജും ഏഴ് കിലോ ഹാൻഡ് ​ഗേജുമാണ് അനുവദിക്കുക.

അതേസമയം 19ന് മുൻപ് ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് 30 കിലോ ഭാരം കൊണ്ടുപോകാനാകുമെന്ന് എയർ ഇന്ത്യ പുറപ്പെടുവിപ്പിച്ച പ്രസ്താവനയിൽ പറയുന്നു. യുഎഇയിൽ നിന്നുള്ള ഇന്ത്യൻ യാത്രക്കാർക്ക് മാത്രമാണ് സൗജന്യ ബാ​ഗേജിൽ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. മറ്റ് ജിസിസി രാജ്യങ്ങളിൽ നിന്ന് സൗജന്യ ബാ​ഗേജിലെ നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ലെന്ന് ട്രാവൽ ഏജൻസികൾ വ്യക്തമാക്കി. സ്വകാര്യ വിമാന കമ്പനികളുടെ പകൽക്കൊള്ളയിൽ‌ വലഞ്ഞിരിക്കുകയാണ് പ്രവാസികൾ.

പരിധിയില്ലാത്ത ടിക്കറ്റ് നിരക്കുകളുടെ വർധനയ്ക്ക് പിന്നാലെയാണ് എയർ ഇന്ത്യ ഇത്തരത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. മലയാളികൾ ഉൾപ്പെടെയുള്ള യാത്രക്കാരെയാണ് ഇത് പ്രതിസന്ധിയിലാക്കുന്നത്.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

കേരള ഹൗസ് കാർണിവൽ ഇന്ന്; താരപ്പകിട്ടോടെ മഞ്ജു വാര്യർ കാർണിവൽ വേദിയിലേക്ക്

ഡബ്ലിനിലെ മലയാളികൾ ആകാംക്ഷയോടെ കാത്തിരുന്ന കേരള ഹൗസ് കാർണിവൽ 2026 ഇന്ന് (ജൂൺ 20) ഫെയറിഹൗസിൽ അരങ്ങേറും. രാവിലെ 9…

5 hours ago

ഇറാൻ പൂർണ്ണമായും തകർന്നടിഞ്ഞു; അവകാശവാദവുമായി ട്രംപ്

വാഷിംഗ്ടൺ: ഇറാൻ പൂർണ്ണമായും തകർന്നടിഞ്ഞെന്നും യുഎസിൽ നിന്ന് അവർക്ക് ഇനി നയാ പൈസ പോലും ലഭിക്കില്ലെന്നും യുഎസ് പ്രസിഡന്‍റ് ഡോണൾഡ്…

21 hours ago

ആന്റി മണി ലോണ്ടറിങ്: അയർലണ്ട് മലയാളികൾക്കിടയിലെ ചിട്ടി, അനധികൃത പണമാറ്റം എന്നിവ അന്വേഷണങ്ങൾക്ക് വഴിവെക്കാം

സാമ്പത്തിക കുറ്റകൃത്യങ്ങൾ, കള്ളപ്പണം വെളുപ്പിക്കൽ (Money Laundering), തീവ്രവാദ ധനസഹായം (Terrorist Financing) എന്നിവ തടയുന്നതിനായി അയർലൻഡ് സർക്കാർ പുതിയ…

24 hours ago

സാമ്പത്തിക കുറ്റകൃത്യങ്ങൾക്കും കള്ളപ്പണ ഇടപാടുകൾക്കുമെതിരെ അയർലണ്ടിൽ 30-പോയിന്റ് ആക്ഷൻ പ്ലാൻ

സാമ്പത്തിക കുറ്റകൃത്യങ്ങൾ, കള്ളപ്പണം വെളുപ്പിക്കൽ (Money Laundering), തീവ്രവാദ ധനസഹായം (Terrorist Financing) എന്നിവയ്ക്കെതിരെ അയർലൻഡ് സർക്കാർ ശക്തമായ നടപടികൾ…

1 day ago

കേരള ബജറ്റ് 2026-27: ക്ഷേമം, ആരോഗ്യം, അടിസ്ഥാന സൗകര്യം, തൊഴിൽ മേഖലകൾക്ക് വൻ പ്രഖ്യാപനങ്ങൾ

കേരളത്തിന്റെ 2026-27 സാമ്പത്തിക വർഷത്തെ ബജറ്റ് സംസ്ഥാനത്തിന്റെ സാമ്പത്തിക വെല്ലുവിളികളും വികസന ആവശ്യങ്ങളും ഒരുപോലെ പരിഗണിച്ചുകൊണ്ട് അവതരിപ്പിച്ചു. സാമ്പത്തിക വളർച്ച,…

1 day ago

ജൂൺ മാസത്തിലെ മലയാളം Mass (Roman) Dublin 15ൽ Church of Mary Mother of Hope പള്ളിയിൽ ജൂൺ 21ന്

  ജൂൺ മാസത്തിലെ  മലയാളം Mass (Roman) Dublin 15ൽ Church of Mary Mother of Hope പള്ളിയിൽ…

2 days ago