Categories: Gulf

സൗദി അറേബ്യ 2020ൽ അറബ് ലോകത്തെ സ്ത്രീകളുടെ ഏറ്റവും മികച്ച രാജ്യം

അബുദാബി: അറബ് ലോകത്തിൽ സ്ത്രീകൾക്ക് ഏറ്റവും നല്ല രാജ്യമേതെന്ന് ചോദിച്ചാൽ ഇനി ഒരു ഒറ്റ ഉത്തരമേയുള്ളൂ, അത് സൗദി അറേബ്യ എന്നാണ്. അതേസമയം, ലോകത്തിൽ 89 ആം സ്ഥാനത്താണ് സൗദി അറേബ്യ. സിഇഒ വേൾഡ് മാഗസിൻ ആണ് ഈ കണക്ക് പുറത്തുവിട്ടത്.

അറബ് ലോകത്തിൽ രണ്ടാം സ്ഥാനത്തെത്തിയ ഒമാൻ ആഗോളതലത്തിൽ 91 ആം സ്ഥാനത്താണ്. മൂന്നാം സ്ഥാനത്തെത്തിയ ജോർദാൻ ആഗോളതലത്തിൽ 96 ആം സ്ഥാനത്തുമാണ്. മറ്റ് അറബ് രാജ്യങ്ങൾ അറബ് ലോകത്തും ആഗോളതലത്തിലും താഴെ കാണുന്ന വിധത്തിലാണ് നേട്ടമുണ്ടാക്കിയത്. യുഎഇ (4 ; 100), ഖത്തർ (5; 107), കുവൈറ്റ് (6; 111), ലിബിയ (7; 117), ഈജിപ്ത് (8; 124), ബഹ്റിൻ (9; 128).

അതേസമയം, ലോകത്തിൽ സ്ത്രീകൾക്ക് ഏറ്റവും മികച്ച രാജ്യമായി തിരഞ്ഞെടുക്കപ്പെട്ടത് സ്വീഡൻ ആണ്. ഡെൻമാർക്, നെതർലൻഡ്‌സ് എന്നീ രാജ്യങ്ങളാണ് രണ്ടും മൂന്നും സ്ഥാനത്ത്. ആദ്യപത്തിലെ എട്ടു രാജ്യങ്ങളും യൂറോപ്പിൽ നിന്നാണ്. നോർവേയാണ് നാലാം സ്ഥാനത്ത്. ഫിൻലാൻഡ് (6), സ്വിറ്റ്സർലൻഡ് (7), ഫ്രാൻസ് (9), ജർമനി (10) എന്നിങ്ങനെയാണ് യൂറോപ്പിൽ നിന്നുള്ള മറ്റ് രാജ്യങ്ങൾ പട്ടികയിൽ ഇടം കണ്ടെത്തിയത്. കാനഡ (5) ന്യൂസീലാൻഡ് (8) എന്നീ രാജ്യങ്ങളും ആദ്യപത്തിൽ ഇടം നേടിയിട്ടുണ്ട്.

ലക്സംബർഗ് പതിനൊന്നാം സ്ഥാനത്തും ഓസ്ട്രിയ പന്ത്രണ്ടാം സ്ഥാനത്തുമാണ്. ഇറ്റലി, സ്പയിൻ എന്നീ രാജ്യങ്ങൾ യഥാക്രമം 13, 14 സ്ഥാനങ്ങളിലാണ്. ജപ്പാൻ, ഓസ്ട്രേലിയ, യുണൈറ്റഡ് കിംഗ്ഡം എന്നീ രാജ്യങ്ങളാണ് 15, 16, 17 സ്ഥാനങ്ങളിൽ.

സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളും വിവേചനവും ആഗോളതലത്തിൽ നിലനിൽക്കുന്നുണ്ടെങ്കിലും രാജ്യങ്ങളിൽ നിന്ന് രാജ്യങ്ങളിലേക്ക് അത് തീവ്രതയിലും സ്വഭാവത്തിലും വ്യത്യസ്തമാണ്. അതേസമയം, സ്ത്രീകൾക്ക് 100 ശതമാനം സുരക്ഷിതത്വവും ഉറപ്പു നൽകുന്ന ഒരു രാജ്യവും ലോകത്തിലില്ല. എന്നാൽ, തുല്യാവകാശത്തിലും സാമൂഹിക ഉൾപ്പെടുത്തലിലും സുരക്ഷിതത്വബോധത്തിലും ചില രാജ്യങ്ങൾ മറ്റ് രാജ്യങ്ങളേക്കാൾ മികച്ചതാണ്. ലോകമെമ്പാടുമുള്ള ഏകദേശം 256,700 സ്ത്രീകളിൽ നടത്തിയ സർവേയെ തുടർന്നാണ് സിഇഒ വേൾഡ് മാഗസിൻ സ്ത്രീകൾക്ക് മികച്ച രാജ്യങ്ങളുടെ പട്ടിക പുറത്തിറക്കിയത്.

Newsdesk

Share
Published by
Newsdesk

Recent Posts

വീരമണികണ്ഠൻ 3D ചിത്രം ആരംഭിച്ചു

വൺ ഇലവൻ സ്റ്റുഡിയോസ്, പൈ ബ്രദേഴ്സ് എന്നീ ബാനറിൽ   മഹേഷ് കേശവ്,  സജി എസ് മംഗലത്ത് എന്നിവർ  സംവിധാനം…

13 mins ago

ഷാജി കൈലാസിൻ്റെവരവ്ഫുൾ പായ്ക്കപ്പ്

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഫുൾ …പായ്ക്കപ്പായി.ഓൾഗാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസി റെജി നിർമ്മിക്കുന്ന…

16 hours ago

അയർലണ്ടിലെ റെസിഡൻഷ്യൽ പ്രോപ്പർട്ടി നിരക്കുകൾ 7.5% വർദ്ധിച്ചു

സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ (സിഎസ്ഒ) പുതിയ കണക്കുകൾ പ്രകാരം, സെപ്റ്റംബർ വരെയുള്ള കാലയളവിൽ അയർലണ്ടിലെ വീടുകളുടെ വില 7.6 ശതമാനം…

18 hours ago

DROGHEDA INDIAN ASSOCIATION (DMA) വയനാട് ഒരു കുടുംബത്തിന്റെ വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നു

DROGHEDA INDIAN ASSOCIATION (DMA) വയനാട് ഒരു കുടുംബത്തിന്റെ വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നു. DMA യുടെ ഇരുപതാം വാർഷികം…

20 hours ago

ഗ്ലോബൽ റീട്ടെയിൽ മർച്ചന്റ്സ് അയർലണ്ടിന്റെ (GRMAI) ആദ്യ യോഗം ഡബ്ലിനിൽ നടന്നു

ഡബ്ലിൻ: അയർലണ്ടിലെ റീട്ടെയിൽ രംഗത്ത് ഒരു പുതിയ അധ്യായം തുറന്ന്, ഗ്ലോബൽ റീട്ടെയിൽ മർച്ചന്റ്സ് അസോസിയേഷൻ, അയർലണ്ട് (GRMAI) തന്റെ…

21 hours ago

Abel’s Garden Open House; ഉദ്ഘാടനം ജനുവരി 25ന്

കേരളത്തിലെ ആദ്യത്തെ ഇക്കിഗായ്-ഇൻസ്പയേർഡ് റിട്ടയർമെന്റ് വില്ലേജായ തൊടുപുഴയിലെ Abel’s Garden ന്റെ ആദ്യത്തെ മോഡൽ വില്ലയുടെ ഓപ്പൺ ഹൗസ് 2025…

21 hours ago