Gulf

കേരളത്തിൽ നിന്നും ഗൾഫ് രാജ്യങ്ങളിലേക്ക് കപ്പല്‍ സർവീസ് ആരംഭിക്കുന്നു; ടെന്‍ഡര്‍ നടപടികൾ ഉടൻ

കേരളത്തിനും ഗള്‍ഫ് രാജ്യങ്ങള്‍ക്കുമിടയില്‍ യാത്രാ കപ്പല്‍ സര്‍വീസ് ആരംഭിക്കുന്നതിന് ടെന്‍ഡര്‍ വിളിക്കാന്‍ തീരുമാനമെടുത്തതായി കേന്ദ്ര ഷിപ്പിങ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍. ടെന്‍ഡര്‍ പ്രസിദ്ധീകരിക്കാന്‍ കേരള മാരിടൈം ബോര്‍ഡിനെയും നോര്‍ക്കയെയും ചുമതലപ്പെടുത്തിയായും അദ്ദേഹം ലോക്സഭയില്‍ അറിയിച്ചു. കഴിഞ്ഞ മാസം ഷിപ്പിങ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, നോര്‍ക്ക റൂട്ട്സ്, കേരള മാരിടൈം ബോര്‍ഡ് എന്നിവയുമായി നടത്തിയ വെര്‍ച്വല്‍ മീറ്റിങിലാണ് തീരുമാനമെടുത്തത്.

കേരളത്തിനും ഗള്‍ഫിനും ഇടയില്‍ സര്‍വീസ് തുടങ്ങുന്നതിനായി ഉടനടി കപ്പല്‍ നല്‍കാന്‍ കഴിയുന്നവരും അനുയോജ്യമായ കപ്പലുകള്‍ കൈവശമുള്ളവരും സര്‍വീസ് നടത്താന്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്നവര്‍ക്കുമാണ് ടെന്‍ഡറില്‍ പങ്കെടുക്കാന്‍ സാധിക്കുക. യാത്രയ്ക്കായി കപ്പല്‍ സര്‍വ്വീസ് ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹൈബി ഈഡന്‍ എംപിയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി. പ്രവാസികളുടെ യാത്രാ പ്രശ്നം പരിഹരിക്കുന്നതിനായി മലബാറില്‍ നിന്ന് ഗള്‍ഫ് നാടുകളിലേക്ക് യാത്രാ കപ്പല്‍ സർവീസ് കൊണ്ടുവരുമെന്ന് ജൂണിൽ തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ പ്രസ്താവിച്ചിരുന്നു.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

സുരക്ഷാ വീഴ്ച; €30 മില്യൺ ചെലവിട്ട ഐറിഷ് റെയിൽ ഐ. ടി. സിസ്റ്റം പ്രതിസന്ധിയിൽ

ഏകദേശം 30 ദശലക്ഷം യൂറോ ചെലവഴിച്ച് വികസിപ്പിച്ച ഐറിഷ് റെയിലിന്റെ പുതിയ ട്രാഫിക് മാനേജ്മെന്റ് സിസ്റ്റം (TMS) നിർണായക സുരക്ഷാ…

14 hours ago

ശമ്പള തർക്കം രൂക്ഷം: നോർത്ത് അയർലണ്ടിൽ റെസിഡന്റ് ഡോക്ടർമാർ പണിമുടക്കുന്നു

നോർത്ത് അയർലണ്ടിലുടനീളമുള്ള റെസിഡന്റ് ഡോക്ടർമാർ ശമ്പള പുനഃസ്ഥാപനം ആവശ്യപ്പെട്ട് 24 മണിക്കൂർ പണിമുടക്കിന് തുടക്കമിട്ടു. തിങ്കളാഴ്ച രാവിലെ 7 മണിക്ക്…

15 hours ago

ഹോർമുസിന്റെ പൂർണ്ണമായ സുരക്ഷാ ഉത്തരവാദിത്തം ടെഹ്റാന്: അബ്ബാസ് അരാഗ്ചി

ടെഹ്റാൻ: ഹോർമുസ് കടലിടുക്കിന്റെ പൂർണ്ണമായ സുരക്ഷാ ഉത്തരവാദിത്തം ടെഹ്റാനിൽ മാത്രമാണെന്ന് ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. ഈ തന്ത്രപ്രധാനമായ…

19 hours ago

മലമുകളിൽ ആനന്ദമുഹൂർത്തങ്ങളിലൂടെ 2 പെൺകുട്ടികൾ; തുടക്കം പുതിയ പോസ്റ്റർ

പച്ചപ്പുല്ലുകളാൽ നിറഞ്ഞ  ഒരു മലമുകളിൽ ഒരു നായയുമായി സന്തോഷത്തോടെ  ഓടുന്ന രണ്ടു പെൺകുട്ടികൾ. ഒരു മലയോര ഗ്രാമത്തിൻ്റെ പ്രതീകമായി ഇവരെ…

1 day ago

സൗദി അറേബ്യയിൽ ഹെലികോപ്റ്റർ തകർന്നുവീണ് 14 മരണം

സൗദി അറേബ്യയിലെ റാസ് തനൂറയിൽ സൗദി അരാംകോയുടെ ഹെലികോപ്റ്റർ തകർന്നുവീണ് വിമാനത്തിലുണ്ടായിരുന്ന 14 പേരും മരിച്ചു. അപകടത്തിന്റെ കാരണം ഇതുവരെ…

2 days ago

ഷാജി കൈലാസിൻ്റെ വരവ് ജൂലൈ പതിനാറിന്

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന മാസ് ആക്ഷൻ ത്രില്ലർ ചിത്രമായ വരവ് ജൂലൈ പതിനാറിന് എത്തുന്നു. ഓൾഗ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ…

2 days ago