Categories: Gulf

യു.എ.ഇയിലെ ക്ഷേത്രങ്ങളും ഗുരുദ്വാരകളും ഉടന്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന് സര്‍ക്കാര്‍

ദുബായ്: കൊവിഡ് സാഹചര്യത്തില്‍ സുരക്ഷാ മാര്‍ഗ നിര്‍ദ്ദേശങ്ങളുടെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായ ശേഷം യു.എ.ഇയിലെ മുസ്‌ലിം ഇതര ആരാധനാലയങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന് ദുബായിലെ കമ്മ്യൂണിറ്റി ഡവലപ്‌മെന്റ് അതോറിറ്റി.

ഓരോ മതത്തിന്റെയും സംസ്‌കാരങ്ങള്‍ക്കും ആചാരങ്ങള്‍ക്കും ഉചിതമായ പരിഹാരങ്ങള്‍ കണ്ടെത്തുകയും ആരാധനാലയങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സൗജന്യ കൊവിഡ് പരിശോധന നടത്തുകയും ചെയ്ിയുമെന്ന് ദുബായ് ആരോഗ്യമന്ത്രാലയം അറിയിച്ചു.

യു.എ.ഇയില്‍ മൂന്ന് മാസത്തിനു ശേഷം എല്ലാ ആരാധാനലയങ്ങളും തുറന്നു പ്രവര്‍ത്തിക്കാന്‍ പോവുകയാണ്. എല്ലാ ആരാധനാലയങ്ങള്‍ക്കുമുള്ള സുരക്ഷാ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തു വിട്ടിരുന്നു. ശാരീരിക അകലം പാലിക്കല്‍, ആരാധനാലയങ്ങളിലെ അണു നശീകരണം എന്നിവ ഇവയില്‍ ഉള്‍പ്പെടുന്നു.

ആരാധനാലയങ്ങളിലെ ജീവനക്കാര്‍ വ്യക്തിഗത വാഹനം ഉപയോഗിക്കുക, ഒരു ദിവസം രണ്ട് പ്രാര്‍ത്ഥന എന്ന തരത്തില്‍ പ്രാര്‍ത്ഥനാ സമയം 30 മിനുട്ടായി ചുരുക്കുക.

ആരാധാനാലയത്തിന്റെ പ്രവേശന കവാടവും പുറത്തേക്കുള്ള വഴിയും രണ്ട് സ്ഥലങ്ങളിലാക്കുക, പ്രവേശന സമയത്ത് താപനില പരിശോധന നടത്തണം, പ്രാര്‍ത്ഥന കഴിഞ്ഞയുടനെ ആരാധനാലങ്ങള്‍ അടയ്ക്കണം.

ആരാധനാലയ പരിസരത്ത് ഭക്ഷ്യ വസ്തുക്കളുടെ വിതരണം അനുവദനീയമല്ല. ശുചീകരണ സമയത്ത് ആരാധനാലയങ്ങളുടെ ജനലുകളും വാതിലുകളും തുറന്നിടുക. ശുചിമുറികള്‍ പ്രവര്‍ത്തിക്കരുത്. തുടങ്ങിയവയാണ് ആരാധനാലയങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

Newsdesk

Recent Posts

ട്രംപിന്റെ അയർലണ്ട് സന്ദർശനത്തിന് തുടക്കം; യൂണിഫൈഡ് അയർലണ്ടിനെ പിന്തുണച്ച് ട്രംപ്

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…

1 hour ago

ട്രംപിന്റെ സന്ദർശനം: നാളെ ഡബ്ലിനിൽ കർശന നിയന്ത്രണങ്ങൾ; യാത്രക്കാർക്ക് ജാഗ്രതാ നിർദേശം

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…

23 hours ago

ഒക്ടോബർ 12 മുതൽ Energia ഗ്യാസ്–വൈദ്യുതി നിരക്കുകൾ ഉയർത്തും

Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…

24 hours ago

എം.പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു

ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…

1 day ago

രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പ്രതിമുഖങ്ങൾ

പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…

2 days ago

മാസങ്ങൾ നീണ്ടുനിന്ന നീനാ കൈരളിയുടെ ഓണാഘോഷങ്ങൾ ആവേശോജ്ജ്വലമായി സമാപിച്ചു

നീനാ (കൗണ്ടി ടിപ്പററി): മലയാളികളുടെ ഐശ്വര്യത്തിന്റെ പ്രതീകമായ ഓണത്തെ മാസങ്ങൾ നീണ്ട ആഘോഷാരവങ്ങളുമായി വരവേറ്റ് നീനാ കൈരളി.കൈരളി അംഗങ്ങളെ നാല്…

2 days ago