റിയാദ്/ദുബായ്: ഗൾഫ് രാജ്യങ്ങളിൽ കോവിഡ് വ്യാപനം ഇപ്പോഴും തുടരുന്നുണ്ടെങ്കിലും കാര്യങ്ങൾ നിയന്ത്രണത്തിലാണെന്നാണ് സൂചന. രോഗികളെക്കാൾ രോഗമുക്തി നേടുന്നവരുടെ എണ്ണത്തിൽ വർധനവുണ്ടാകുന്നു എന്നതാണ് ഇത്തരത്തിലൊരു ശുഭാപ്തി വിശ്വാസം നൽകുന്നത്.
വിവിധ ഗൾഫ് രാഷ്ട്രങ്ങളിലെ കഴിഞ്ഞ ദിവസം വരെയുള്ള കോവിഡ് കണക്കുകൾ ചുവടെ;
സൗദി അറേബ്യ
സൗദിയിൽ കഴിഞ്ഞ ദിവസം 3123 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 167,267 ആയിരിക്കുകയാണ്. 112,797 പേർ ഇതുവരെ രോഗമുക്തി നേടിയിട്ടുമുണ്ട്. 41 മരണങ്ങളാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്യപ്പെട്ടത്. ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്കുകൾ പ്രകാരം 1387 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്.
നിലവിൽ സൗദിയിൽ കോവിഡ് പശ്ചാത്തലത്തിലെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾക്ക് ഇളവ് നൽകിയിട്ടുണ്ട്. കർഫ്യു പിൻവലിച്ചു. പള്ളികളും തുറന്നു കൊടുത്തിട്ടുണ്ട്. എന്നാൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്ന കർശന നിർദേശം ജനങ്ങൾക്ക് നൽകിയിട്ടുണ്ട്. സാമൂഹിക അകലം, ഫേസ് മാസ്ക് തുടങ്ങി പ്രതിരോധ മുൻകരുതലുകളിൽ അനാസ്ഥ കാട്ടിയാൽ പിഴ ശിക്ഷയടക്കം ലഭിക്കുമെന്നാണ് മുന്നറിയിപ്പ്.
യുഎഇയുഎഇയിൽ കഴിഞ്ഞ ദിവസം 450 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രണ്ട് മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 46,133 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞദിവസം 702 പേർ കൂടി രോഗമുക്തി നേടിയതോടെ കോവിഡ് മുക്തരായവരുടെ എണ്ണം 34,405 ആയി. ആകെ 307 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
യുഎഇയിൽ കോവിഡ് പരിശോധന വ്യാപകമായി തന്നെ നടത്തിവരുന്നുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കിടെ 44,291 പേർക്കാണ് പരിശോധന നടത്തിയത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ആരോഗ്യ വകുപ്പ് അധികൃതരുമായി സഹകരിക്കണമെന്നും സുരക്ഷാ മുൻകരുതലുകൾ കൃത്യമായി തന്നെ പാലിക്കണമെന്നുമുള്ള കർശന നിർദേശവും ജനങ്ങൾക്ക് നൽകിയിട്ടുണ്ട്.
കുവൈറ്റ്
കുവൈറ്റിൽ ഒറ്റദിവസത്തിനിടെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 846 കേസുകൾ. ഇതോടെ ആകെ രോഗബാധിതർ 41,879 ആയി ഉയർന്നു. 337 പേരാണ് ഇവിടെ മരണത്തിന് കീഴടങ്ങിയത്. 32,809 പേർ രോഗമുക്തി നേടിയിട്ടുമുണ്ട്.
ഒമാൻ
രാജ്യത്ത് കഴിഞ്ഞ ദിവസം 1,142 കോവിഡ് പോസിറ്റീവ് കേസുകളാണ് സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ എണ്ണം 33,536 ആയി. 142 പേരാണ് ഇതുവരെ മരിച്ചത്. 17,972 പേർ രോഗമുക്തി നേടിയിട്ടുണ്ട്.
ഖത്തറിലെ ഒരു ദിവസത്തിനിടെ രോഗം സ്ഥിരീകരിച്ചത് 1199 പേർക്ക്. ഇതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 90778 ആയി. 104 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 73,083 പേരാണ് രോഗമുക്തി നേടിയത്.
ബഹ്റൈന്‍
23,570 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 17,977 പേർ രോഗമുക്തി നേടി. മരണം: 68
അനൂപ് മേനോൻ ഇൻവസ്റ്റിഗേറ്റീവ് ഓഫീസറായി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന "ഈ തനിനിറം" എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.…
യൂറോയുമായുള്ള വിനിമയത്തിൽ ഇന്ത്യൻ രൂപയ്ക്ക് റെക്കോർഡ് തകർച്ച. ഒരു യൂറോയ്ക്ക് 110.04 രൂപയായിരുന്നു ഇന്നലെത്തെ നിരക്ക്. ഇന്നും നിരക്കിൽ മാറ്റമില്ല.…
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ കടം താങ്ങാവുന്ന പരിധിയിലെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ് അവതരണത്തിലാണ് ധനമന്ത്രിയുടെ…
പുതിയ നിയന്ത്രണങ്ങൾ പ്രകാരം ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ സാധ്യതയുള്ള അഞ്ച് മെഡിക്കൽ അവസ്ഥകളെക്കുറിച്ച് അയർലണ്ടിലെമ്പാടുമുള്ള വാഹന ഉടമകൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.…
ടെക്സസ്: അമേരിക്കയിലെ ടെക്സസിൽ തുടരുന്ന അതിശൈത്യത്തിനിടെ ദാരുണമായ അപകടം. ഐസ് മൂടിയ കുളത്തിൽ വീണ് മൂന്ന് സഹോദരങ്ങൾ മരിച്ചു. പ്രദേശത്ത്…
കാലിഫോർണിയ:കാലിഫോർണിയയിൽ മനുഷ്യക്കടത്തും ലൈംഗിക ചൂഷണവും തടയുന്നതിനായി നടത്തിയ ശക്തമായ പരിശോധനയിൽ (ഓപ്പറേഷൻ 'സ്റ്റാൻഡ് ഓൺ ഡിമാൻഡ്') 120 പേർ അറസ്റ്റിലായി.…