ദുബായ്: കൊവിഡ് വൈറസിനെതിരായ പോരാട്ടത്തില്‍ യു.എ.ഇ.യെ സഹായിക്കുന്നതിനായി ഇന്ത്യയില്‍ നിന്നുള്ള 88 ഐ.സി.യു (ഇന്റന്‍സീവ് കെയര്‍ യൂണിറ്റ്) നേഴ്സുമാരുടെ ആദ്യ ബാച്ച് ശനിയാഴ്ച രാത്രി ദുബായിലെത്തി.
കേരളം, കര്‍ണാടക, മഹാരാഷ്ട്രയിലെ കോലാപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള നേഴ്‌സുമാരാണ് ആദ്യബാച്ചിലുള്ളത്. സംഘത്തില്‍ കൂടുതലും കേരളത്തില്‍ നിന്നുള്ള നേഴ്‌സുമാരാണ്.
88 പേരാണ് സംഘത്തിലുള്ളത്. ശനിയാഴ്ച രാത്രി എട്ടരയോടെയാണ് ഇവര്‍ ദുബായിലെത്തിയത്. കൊവിഡ് പരിശോധന പൂര്‍ത്തിയാക്കിയ ശേഷമാണ് ഇവര്‍ എയര്‍പോര്‍ട്ടിന് പുറത്തു കടന്നത്. യു.എ.ഇ വിദേശകാര്യമന്ത്രാലയത്തിന്റെ അഭ്യര്‍ഥനപ്രകാരമാണ് ഇന്ത്യന്‍ സംഘം ദുബായിലെത്തിയത്.
”ഈ സംരംഭം ഇന്ത്യയും യു.എ.ഇ യും തമ്മില്‍ നിലനില്‍ക്കുന്ന വിശ്വസനീയമായ ബന്ധത്തെയും പരസ്പരം പിന്തുണയ്ക്കാന്‍ ഇരു രാജ്യങ്ങളും കാണിക്കുന്ന പ്രതിബദ്ധതയെയും പ്രതിഫലിപ്പിക്കുന്നു,” ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന്റെ സ്ഥാപക ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു,
ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെയും യു.എ.ഇയുടെ വിദേശകാര്യ മന്ത്രാലയത്തിന്റെയും അന്താരാഷ്ട്ര സഹകരണ മന്ത്രാലയത്തിന്റെയും പിന്തുണയോടെ ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയര്‍ ഗ്രൂപ്പുമായി സഹകരിച്ചാണ് നേഴ്‌സുമാരെ ദുബായിലെത്തിച്ചത്.
Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…
പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…