Categories: Gulf

കൊറോണ വൈറസ്; ഗള്‍ഫില്‍ രോഗമുക്തി വര്‍ധിക്കുന്നു; പ്രതീക്ഷയോടെ പ്രവാസികള്‍!

റിയാദ്/ദോഹ: സൗദി അറേബ്യയില്‍ ആകെ കോവിഡ് രോഗബാധിതര്‍ 170639 ആണ്. ഇവിടെ രോഗമുക്തി നേടിയവര്‍ 117882 ആണ്. ആകെ മരണം 1420 ആണ് കഴിഞ്ഞ ദിവസം കോവിഡ് ബാധയെ തുടര്‍ന്ന് മരിച്ചത് 41 പേരാണ്.
രോഗമുക്തി നേടിയതാകട്ടെ 5085 പേരാണ്, ഇതാദ്യമായാണ് ഇത്രയധികം പേര്‍ രോഗമുക്തരാകുന്നത്.

യുഎഇ യില്‍ ആകെ രോഗബാധിതര്‍ 46563ആണ്, ചികിത്സയില്‍ ഉള്ളവര്‍ 11090 ആണ്.

ഇവിടെ രോഗം ഭേധമായവര്‍ 35,165 ആണ്, ഇവിടെ ആകെ മരണം 308 ആണ്.

കഴിഞ്ഞ ദിവസം 430 പേര്‍ക്ക് കൂടി രോഗ ബാധ സ്ഥിരീകരിച്ചു. അതേസമയം രോഗമുക്തി നേടിയത് 760 പേരാണ്. ഒരു മരണമാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട്‌ ചെയ്തത്.
 

ഒമാനില്‍ കോവിഡ് ബാധയെ തുടര്‍ന്നുള്ള മരണം 144 ആണ്. കഴിഞ്ഞ ദിവസം രണ്ട് മലയാളികള്‍ കോവിഡ് ബാധയെ തുടര്‍ന്ന് മരിച്ചതോടെ ഒമാനില്‍ മരിച്ച മലയാളികളുടെ എണ്ണം 11 ആയി.

ഇവിടെ ആകെ രോഗികളുടെ എണ്ണം 34,902 ആണ്,രോഗമുക്തരായവര്‍ 18,520 ആണ്. കുവൈറ്റില്‍ നിലവില്‍ ചികിത്സയിലുള്ള 9082 പേരില്‍ 152 പേരുടെ നില ഗുരുതരമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഖത്തറില്‍ ആകെ രോഗബാധിതര്‍ 91,838 ആണ്,സുഖം പ്രാപിച്ചവര്‍ 74,544 ആണ്. ചികിത്സയില്‍ ഉള്ളവര്‍ 17,188 ആണ്.
അതേസമയം കൂടുതല്‍ ഇളവുകള്‍ നല്‍കികൊണ്ടുള്ള രണ്ടാം പ്രതിരോധ ഘട്ടം രാജ്യത്ത് ജൂലായ്‌ ഒന്ന് മുതല്‍ ആരംഭിക്കുമെങ്കിലും കര്‍ശന മുന്‍കരുതല്‍ നടപടികള്‍ തുടരുക തന്നെ ചെയ്യുമെന്ന് പൊതു ജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

ഏറ്റവും കൂടുതല്‍ പ്രവാസി മലയാളികള്‍ ഉള്ള യുഎഇ യിലും സൗദി അറേബ്യയിലും രോഗം ഭേധമാകുന്നവരുടെ എണ്ണം 
വര്‍ധിക്കുന്നത് പ്രവാസി സമൂഹത്തിന് പ്രതീക്ഷ പകര്‍ന്നിട്ടുണ്ട്.

Newsdesk

Share
Published by
Newsdesk

Recent Posts

HSE സ്റ്റാഫിംഗ് കരാർ തർക്കം; ലേബർ കോടതിയിലേക്ക് മാറ്റണമെന്ന് ഹെൽത്ത് കെയർ യൂണിയനുകൾ

എച്ച്എസ്ഇയുമായുള്ള സ്റ്റാഫിംഗ് കരാറിനെച്ചൊല്ലിയുള്ള തർക്കം ലേബർ കോടതിയിലേക്ക് റഫർ ചെയ്യണമെന്ന് ഹെൽത്ത് കെയർ യൂണിയനുകൾ ആവശ്യപ്പെട്ടു. ഈ വിഷയം പരിഹരിക്കുന്നതിനായി…

2 days ago

വർണ്ണശബളമായ ചടങ്ങിലൂടെ സമ്മർ ഇൻ ബെത് ലഹേം റീ-റിലീസ് ട്രയിലർ പ്രകാശനം ചെയ്തു

ഇരുപത്തിയേഴു വർഷങ്ങൾക്കു മുമ്പ് പ്രദർശനത്തിനെത്തി മികച്ച വിജയം നേടിയ സമ്മർ ഇൻ ബെത് ലഹേം എന്ന ചിത്രത്തിൻ്റെ മധുരതരമായ ഓർമ്മകൾ…

2 days ago

ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; വിവിധ കൗണ്ടികളിൽ യെല്ലോ അലേർട്ട്

ഈ വാരാന്ത്യത്തിൽ നിരവധി കൗണ്ടികളിൽ കനത്ത മഴയും കാറ്റും ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്.ശനിയാഴ്ച രാത്രി 9 മണി മുതൽ ഞായറാഴ്ച രാത്രി…

2 days ago

വീരമണികണ്ഠൻ 3D ചിത്രം ആരംഭിച്ചു

വൺ ഇലവൻ സ്റ്റുഡിയോസ്, പൈ ബ്രദേഴ്സ് എന്നീ ബാനറിൽ   മഹേഷ് കേശവ്,  സജി എസ് മംഗലത്ത് എന്നിവർ  സംവിധാനം…

2 days ago

ഷാജി കൈലാസിൻ്റെവരവ്ഫുൾ പായ്ക്കപ്പ്

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഫുൾ …പായ്ക്കപ്പായി.ഓൾഗാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസി റെജി നിർമ്മിക്കുന്ന…

3 days ago

അയർലണ്ടിലെ റെസിഡൻഷ്യൽ പ്രോപ്പർട്ടി നിരക്കുകൾ 7.5% വർദ്ധിച്ചു

സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ (സിഎസ്ഒ) പുതിയ കണക്കുകൾ പ്രകാരം, സെപ്റ്റംബർ വരെയുള്ള കാലയളവിൽ അയർലണ്ടിലെ വീടുകളുടെ വില 7.6 ശതമാനം…

3 days ago