റിയാദ്: കൊറോണ വൈറസ് വ്യാപനം തടയുന്നതിന് കർശന നിയന്ത്രണങ്ങളുമായി സൗദി ഭരണകൂടം. രാജ്യത്തെ എല്ലാ ആഭ്യന്തര വിമാന സർവീസുകളും ബസ്, ടാക്സി, ട്രെയിൻ സർവീസുകളും നിർത്തിവെക്കാനാണ് സൗദി അറേബ്യയുടെ തീരുമാനം. 14 ദിവസത്തേക്കാണ് സർവീസുകൾ നിർത്തിവെക്കുന്നത്.
സൗദി അറേബ്യയിൽ ആകെ 238 പേർക്കാണ് കൊവിഡ് 19 രോഗം സ്ഥിരീകരിച്ചത്. ഇതിൽ 87 പേര്‍ വിദേശികളും 151 പേര്‍ സ്വദേശികളുമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. എട്ട് പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. ഇന്നലെ രോഗം സ്ഥിരീകരിച്ച 67 പേരിൽ 45 പേരും വിദേശരാജ്യങ്ങളിൽ നിന്നെത്തിയവരാണെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് പറഞ്ഞു. രാജ്യത്തു ഇതുവരെ രോഗം സ്ഥിരീകരിച്ച 238 പേരിൽ 115 പേര്‍ പുരുഷന്മാരും 123 പേര്‍ സ്ത്രീകളുമാണ്. ആറു കുട്ടികളൊഴികെ ബാക്കി എല്ലാവരുടെയും ശരാശരി പ്രായം 45 ആണ്. എട്ടു പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടതായും മന്ത്രാലയ വ്യക്താവ് അറിയിച്ചു.
2021 മെയ് മാസത്തിൽ നടന്ന HSE സൈബർ ആക്രമണത്തിന്റെ ഇരകൾക്ക് ഹെൽത്ത് സർവീസ് എക്സിക്യൂട്ടീവ് നഷ്ടപരിഹാരം നൽകാൻ തുടങ്ങി.എത്ര തുക…
വാഷിംഗ്‌ടൺ ഡി.സി: ഇന്ത്യയ്ക്കും കാനഡയ്ക്കുമെതിരെ ഭീഷണിയുമായി ഡോണൾഡ് ട്രംപ്. ഇന്ത്യയിൽ നിന്നുള്ള അരിയടക്കം കാർഷിക ഉൽപ്പന്നങ്ങളുടെ ഇറക്കുമതിക്ക് പുതിയ താരിഫുകൾ…
സ്റ്റോം ബ്രാം രാജ്യത്ത് ആഞ്ഞടിക്കുന്നതിനാൽ റിപ്പബ്ലിക്കിലെ 26 കൗണ്ടികളിൽ ഓറഞ്ച് കാറ്റ് മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. നിരവധി കൗണ്ടികളിൽ കനത്ത മഴ…
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ആവേശത്തിൽ കേരളം. സംസ്ഥാനത്തെ ഏഴു ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള…
ബ്രാം കൊടുങ്കാറ്റ് അയർലണ്ടിൽ കര തൊടുമ്പോൾ ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ 11 കൗണ്ടികൾക്ക് ഓറഞ്ച് വിൻഡ് അലേർട്ട് നൽകിയിട്ടുണ്ട്.…
ഡബ്ലിൻ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (IOC) അയർലണ്ട് – കേരള ചാപ്റ്റർ സാണ്ടിഫോർഡ് യൂണിറ്റിന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തതായി ഐഒസി…